ഉത്രട്ടാതി (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉത്രട്ടാതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതനപൗരസ്ത്യജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും നക്ഷത്രനാമങ്ങളിൽ 26-‌ാമത്തേതായി പരിഗണിക്കപ്പെടുന്നു ‘ഉത്രട്ടാതി’. ഉത്തരഭാദ്രപദം (ദേവനാഗരി: उत्तरभाद्रपदा)എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം പൂർണ്ണമായും മീനം രാശിയിൽ ഉൾപ്പെടുന്നു.

ഉത്തരഭാദ്രപദത്തിലെ അംഗനക്ഷത്രങ്ങളുടെ ആകാശരേഖ

[തിരുത്തുക] സ്ഥാനം

ഗാമ പെഗാസി, ആൽഫാ ആന്ദ്രൊമീഡിയ എന്നീ നക്ഷത്രയൂഥങ്ങൾ ആണു് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നതു്. (ഭാരതീയജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു നക്ഷത്രനാമം എന്നതു് ഒന്നോ അതിലധികമോ നക്ഷത്രങ്ങൾക്കോ ആകാശത്തിലുള്ള അവയുടെ രാശിസ്ഥാനത്തിനോ കൊടുത്തിരിക്കുന്ന പേരാണു്). “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണു് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്കു് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽ‌പ്പിക്കാറുണ്ടു്.[1]

[തിരുത്തുക] അവലംബം

  1. Dennis M. Harness. "The Nakshatras: The Lunar Mansions of Vedic Astrology". Lotus Press: 1999. ISBN 0914955837. pg.113
"http://ml.wikipedia.org/w/index.php?title=ഉത്രട്ടാതി_(നക്ഷത്രം)&oldid=1195396" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ