ഉത്തര്‍പ്രദേശ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉത്തര്പ്രദേശ് | |
| അപരനാമം: - | |
| തലസ്ഥാനം | ലഖ്‌നൌ |
| രാജ്യം | ഇന്ത്യ |
| ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
ടി. വീ. രാജേശ്വര്‍ മായാവതി കുമാരി |
| വിസ്തീര്‍ണ്ണം | 238566ച.കി.മീ |
| ജനസംഖ്യ | 166197921 |
| ജനസാന്ദ്രത | 783/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | ഹിന്ദി, ഉറുദു |
| പ്രമാണം:Upgovt-logo.jpg | |
ഭാരതത്തിലെ ജനസംഖ്യ അനുസരിച്ച്‍ ഒന്നാമത്തേതും വിസ്തീര്‍ണമനുസരിച്ച്‍ അഞ്ചാമത്തേതും സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് ((ഹിന്ദി: उत्तर प्रदेश, ഉര്‍ദു: اتر پردیش). ലഖ്‌നൗ ആണ് തലസ്ഥാനം , കാണ്‍പൂര്‍ ആണ് ഏറ്റവും വലിയ നഗരം. ഭാരതീയ ചരിത്രത്തിലും, പുരാണങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള അനവധി സ്ഥലങ്ങള്‍ ഈ സംസ്ഥാനത്തിലാണ്. ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ് ഈ സംസ്ഥാനത്തിലാണ്[1]. ഹര്‍ഷവര്‍ദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് ഉത്തര്‍പ്രദേശില്‍ സ്ഥിതിചെയ്യുന്നു. കൂടാതെ ഭാരതത്തിന്റെ ചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു[1]. സിക്കന്ദര്‍ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്[1]. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ താജ് മഹല്‍, പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങള്‍ ഉത്തര്‍ പ്രദേശില്‍ സ്ഥിതിചെയ്യുന്നു[1]. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്രു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരണ്‍ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖര്‍, അടല്‍ ബിഹാരി വാജ് പേയ് തുടങ്ങിയ നേതാക്കള്‍ ഈ സംസ്ഥാനത്തെ ലോക് സഭാ മണ്ഡലങ്ങളില്‍ നിന്നും ജയിച്ചവരാണ്[1].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 മലയാള മനോരമ2007 ഡിസംബര്‍ 15 ലെ തൊഴില്‍ വീഥിയുടെ Competition Winnerസപ്ലിമെന്റ്.താള്‍ 21-23.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |