ഉം അൽ കുവൈൻ
| ഉം അൽ കുവൈൻ Emirate of Umm al-Quwain إمارة أمّ القيوين |
|||
|---|---|---|---|
| — എമിറേറ്റ് — | |||
|
|||
| സ്ഥാനം: 25°59′11″N 55°56′24″E / 25.98639°N 55.94°E | |||
| Emirate | Umm al-Quwain | ||
| ഭരണം | |||
| • Type | Constitutional monarchy[അവലംബം ആവശ്യമാണ്] | ||
| • Emir | Saud bin Rashid Al Mu'alla | ||
| വിസ്തീർണ്ണം | |||
| • മെട്രോ | 750 km2 (289.6 sq mi) | ||
| ജനസംഖ്യ (2004) | |||
| • മെട്രോ | 62,000 | ||
| സമയമേഖല | UAE Standard Time (യു.ടി.സി.+4) | ||
ഐക്യ അറബ് എമിരേറ്റുകളിലെ ഏഴ് എമിരേറ്റുകളിൾ ഒന്നാണ് ഉം അൽ കുവൈൻ(അറബി ഭാഷയിൽ: أمّ القيوين). വിസ്തീർണ്ണം 800 ചതുരശ്ര കിലോമീറ്റർ. മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉള്ള പ്രദേശമാണ് ഉം അൽ കുവൈൻ. ഫലാജ് അൽ മൊഅല്ല എന്ന ഫലഭുയിഷ്ടവും മനോഹരവുമായ ഒയാസിസ് (മരുപ്പച്ച) , അൽ-ബത്ത താഴ്വാരം, കൃഷിത്തോട്ടങ്ങൾ നിറഞ്ഞ കാബർ, പുതിയ പാർപ്പിടമേഖലയായി വികസിച്ചുവരുന്ന സൽമ, പുതിയ വ്യവസായമേഖല (എമിരേറ്റ്സ് മോഡേൺ ഇൻഡസ്ട്രിയൽ ഏരിയ) വരുന്ന ബിലാത്ത് അൽ അസുബാ, ദേശാടനപക്ഷികൾ വരുന്ന, ഭാവിയിൻ ഉം അൽ കുവൈൻ മരീനയായി മാറാൻ പോകുന്ന ഖോർ അൽ ബൈദ, റാസ് അൽ ഖൈമയോടടുത്ത് കിടക്കുന്ന ബദുക്കളുടെ പാർപ്പിടമേഖലായ റംല, പിന്നെ ഗൾഫിൽ തന്നെ വളരെ അപൂർവ്വമായ കണ്ടൽക്കാടുകൾ നിറഞ്ഞ ചെറിയ ദ്വീപുകൾ, 90 ചതുരശ്ര കിലോമീറ്റൽ വിസ്തീർണ്ണമുള്ള അൽ-സിനയ്യ ദ്വീപ് , ഉം അൽ കുവൈനിലെ ഷോപ്പിങ്ങ് കേന്ദ്രങ്ങളായ ജമയ്യ, ബസ്സാർ എന്നറിയപ്പെടുന്ന പഴയ ടൌൺ ഏരിയ, രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നായ ഉം അൽ കുവൈൻ തുറമുഖം - ഇവയൊക്കെ കൂടുന്നതാണ് ഉം അൽ കുവൈൻ.
ഉം അൽ കുവൈനിലെ കണ്ടൽ കാടുകൾ നിറഞ്ഞ ദ്വീപുകൾ ദേശാടനപക്ഷികളുടെയും, മീനുകളെ തിന്നുന്ന സോക്കത്രോൺ കോറ്മൊറാന്റ്സ്(Cormorants) എന്നയിനം പക്ഷികളുടെയും, ഡുഗോങ്ങ് എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽപശുക്കളുടെയും (sea cow), ഞണ്ടുകളുടെയും, കടലാമകളുടെയും ആവാസകേന്ദ്രങ്ങളാണ്. ആ ദ്വീപസമൂഹത്തിൽ പെട്ട അകാബ് എന്ന ദ്വീപിൽ നിന്ന് ഫ്രഞ്ച് ആർക്കിയോളജിസ്റ്റുകൾ 1990കളിൽ നടത്തിയ പര്യവേഷണത്തിൽ 3700-3500 ബി.സി കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഡുഗോങ്ങ് അറവുശാലയും അതിൽ ഉപയോഗിച്ചിരുന്ന എല്ലുകൾ കൊണ്ടും കല്ലുകൾ കൊണ്ടും ഉണ്ടാക്കിയ കത്തിപോലുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉം അൽ കുവൈനിന്റെ ഇപ്പോഴത്തെ രാജവംശം സ്ഥാപിച്ചത് 1768-ൽ ആണെന്ന് ചരിത്രപുസ്തകങ്ങൾ പറയുന്നു. ഷെയ്ഖ് റാഷിദ് ബിൻ മജിദ് ബിൻ ഖൽഫാൻ അൽ മൊഅല്ല ആണ് സ്ഥാപകൻ.(അദ്ദേഹം കെട്ടിയ കോട്ട പിന്നീട് സർക്കാരിന്റെ ആസ്ഥാനമായും ജയിലായും ഇപ്പോൾ ഉം അൽ കുവൈൻ മ്യൂസിയമായും മാറി). ഇവിടുത്തെ നാട്ടുകാർ മൊഅല്ല (moalla) രാജവംശത്തോട് അങ്ങേയറ്റം കൂറുപുലർത്തുന്നു. ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ മൊഅല്ല 1981ൽ ആണ് അധികാരത്തിലേറിയത്. യു.എ.ഈ യുടെ പിതാവ് എന്നറിയപ്പെടുന്ന, യു.എ.ഈ യുടെ സ്ഥാപകനും മരണം വരെ പ്രസിഡന്റും ആയിരുന്ന അന്തരിച്ച ഷെയ്ഖ് സായിദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഷെയ്ഖ് റാഷിദ് (الشيخ راشد بن احمد المعلا).