ഈ തിരക്കിനിടയിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ തിരക്കിനിടയിൽ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | അനിൽ കാരക്കുളം |
| നിർമ്മാണം | ഷാജു തോമസ് ആലുക്കൽ |
| രചന | പി.ആർ. അജിത് കുമാർ |
| അഭിനേതാക്കൾ | |
| സംഗീതം |
|
| ഗാനരചന |
|
| ഛായാഗ്രഹണം | അൻപുമണി |
| ചിത്രസംയോജനം | ജിസൺ ഫിലിംസ് |
| സ്റ്റുഡിയോ | ആലുക്കൽ ഫിലിംസ് |
| വിതരണം | ആലുക്കൽ റിലീസ് |
| റിലീസിങ് തീയതി | 2012 ഫെബ്രുവരി 17 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
അനിൽ കാരക്കുളം സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ തിരക്കിനിടയിൽ.[1][2] വിനു മോഹൻ, മുക്ത എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായികൻമാർ. ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമസ് ആലുക്കൽ നിർമ്മിച്ച ചിത്രത്തിന്റെ രചന പി.ആർ. അജിത് കുമാർ നിർവ്വഹിച്ചിരിക്കുന്നു.
ഉള്ളടക്കം |
ഇതിവൃത്തം [തിരുത്തുക]
പണം സമ്പാദിക്കാനുള്ള തിരക്കിനിടയിൽ ബന്ധങ്ങൾ മറന്നുപോകുന്നതു മൂലം ജീവിതം തകരുന്ന അനന്തപത്മനാഭൻ (വിനു മോഹൻ) എന്ന ചെറുപ്പക്കാരന്റെയും അയാളെ സ്നേഹിച്ച സാവിത്രിയുടെയും (മുക്ത) കഥയാണ് ഈ ചിത്രം പറയുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- വിനു മോഹൻ – അനന്തപത്മനാഭൻ
- മുക്ത – സാവിത്രി
- ഷാജു – ജയദേവൻ നമ്പൂതിരി
- കൃഷ്ണ – ജോബി മാത്യു
- ബിജുക്കുട്ടൻ – വിമലൻ
- ജനാർദ്ദനൻ – അനന്തപത്മനാഭന്റെ അച്ഛൻ
- ശോഭ മോഹൻ – അനന്തപത്മനാഭന്റെ അമ്മ
- കെ.പി.എ.സി. ലളിത – സാവിത്രിയുടെ വളർത്തമ്മ
- ശ്രീലത നമ്പൂതിരി – ഏലപ്പാറ ഏലിയാമ്മ
- ഗീഥ സലാം – ബ്രോക്കർ
- കലാഭവൻ ഹനീഫ് – ഡോ. ബാലരാമ പിഷാരടി
- കലാഭവൻ ഷാജോൺ – മ്യൂസിക് ആൽബം ഡയറക്ടർ
സംഗീതം [തിരുത്തുക]
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആർ.എൻ. രവീന്ദ്രൻ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "ചെമ്പകവെയിലിന്റെ" | പി.ആർ. അജിത് കുമാർ | വിജയ് യേശുദാസ്, സുജാത മോഹൻ | |||||||
| 2. | "നിറദീപം തെളിയുന്ന" | പി.ആർ. അജിത് കുമാർ | എം.ജി. ശ്രീകുമാർ | |||||||
| 3. | "മഴക്കാലമേഘങ്ങൾ" | അനിൽ കാരക്കുളം | ആർ.എൻ. രവീന്ദ്രൻ | |||||||
| 4. | "വെള്ളിമുകിലേ" | പി.ആർ. അജിത് കുമാർ | എം.ജി. ശ്രീകുമാർ | |||||||
അവലംബം [തിരുത്തുക]
- ↑ "Ee Thirakkinidayil". Nowrunning.com.
- ↑ "EE THIRAKKINIDAYIL". OneIndia.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഈ തിരക്കിനിടയിൽ – മലയാളസംഗീതം.ഇൻഫോ