ഈയാക്കോമോ പുസ്സിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈയാക്കോമോ പുസ്സിനി

ഇറ്റലിയിൽനിന്നുള്ള ഒരു ഓപ്പറ സംവിധായകനായിരുന്നു ഈയാക്കോമോ അന്റോണിയോ ഡൊമനിക്കോ മിഖേൽ സെകോൻഡോ മരിയാ പുസ്സിനി. ഇദ്ദേഹത്തിന്റെ ഓപ്പറകൾ ലോകപ്രശസ്തമാണ്. La bohème, Tosca, Madama Butterfly, Turandot, തുടങ്ങിയ ഓപ്പറകൾ അഭീക്ഷ്ണം പ്രദർശിപ്പിക്കുന്നവയിൽ ചിലതായിരുന്നു.[1][2]

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

1858 ഡിസംബർ 22 -ന് ഇറ്റലിയിലെ തുസ്കാനിയിലാണ് ജനിച്ചത്. അഞ്ചുതലമുറകൾ സംഗീതപാരമ്പര്യമുള്ള കുടുബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. അഛനായ ഡൊമനിക്കോ പുസ്സിനിയും സവിധായകനായിരുന്നു, എന്നാൽ പുസ്സിനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു ശേഷം പഠനത്തിനായി അമ്മാവന്റെ അടുത്തേക്കു പോയി. 17 ആം വയസ്സിൽ പിസയിൽ ഒരു ഓപ്പറ കണ്ടതിനുശേഷം പ്രചോദിതമായി ഓപ്പറ സംവിധായകനാകാൻ തീരുമാനിക്കുകയായിരുന്നു. പിസയിൽ ഓപ്പറ കാണാൻ 30 കി.മീ നടന്നാണ് ഇദ്ദേഹം പോയത്.

[തിരുത്തുക] അവസാന കാലഘട്ടം

1908 ലെ പുസ്സിനിയുടെ ചിത്രം

തുടർച്ചയായ പുകവലി കാരണം ഇദ്ദേഹത്തിന് അർബുദം ഉണ്ടാകുകയും, തുടർചികിത്സയിലുള്ള ശസ്ത്രക്രിയയിൽ രക്തനഷ്ടം മൂലം 1924 നവംബർ 29 ന് ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടു.

[തിരുത്തുക] അവലംബം

  1. "Quick Opera Facts 2007". OPERA America. 2007. Archived from the original on 2007-09-14. http://web.archive.org/web/20070914040155/http://www.operaamerica.org/pressroom/quickfacts2006.html, ശേഖരിച്ചത്: 2007-04-23. 
  2. Alain P. Dornic (1995). "An Operatic Survey". Opera Glass. http://opera.stanford.edu/misc/Dornic_survey.html, ശേഖരിച്ചത്: 2007-04-23. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഈയാക്കോമോ_പുസ്സിനി&oldid=1160020" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ