ഈഫല്‍ ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഈഫല്‍ ഗോപുരം
Eiffel Tower 20051010.jpg
വസ്തുതകള്‍
സ്ഥാനം പാരീസ്, ഫ്രാന്‍സ്
സ്ഥിതി പൂര്‍ത്തിയായി
നിര്‍മ്മാണം 1887 – 1889
ഉപയോഗം വാനനിരീക്ഷണം,
റേഡിയോ സം‌പ്രേക്ഷണം
ഉയരം
ആന്റിനാ/Spire 324 metres (1,063 ft)
Roof 300.65 metres (986 ft)
കമ്പനികള്‍
ആര്‍ക്കിടെക്ട് ഗസ്റ്റേവ് ഈഫല്‍
സ്ട്രച്ച്ചറല്‍
എഞ്ജിനീയര്‍
ഗസ്റ്റേവ് ഈഫല്‍

ഫ്രാന്‍സിലെ പാരീസില്‍ സ്ഥിതിചെയ്യുന്ന ഇരുമ്പു ഗോപുരമാണ്‌ ഈഫല്‍ ഗോപുരം.1889-മുതല്‍ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടില്‍ 300.65 മീറ്റര്‍ ഉയരത്തില്‍ നിര്മ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകള്‍ 188.98 മീറ്ററ് ഉയരത്തില്‍ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1789-ലെ ഫ്രഞ്ചു വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതല്‍ ഒക്ടോബര്‍ 31 വരെ നടന്ന എക്സ്പൊസിഷന്‍ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദര്‍ശനത്തിനുവേണ്ടിയാണ്‌ ഈഫല്‍ ഗോപുരം നിര്‍മ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേല്‍നോട്ടത്തില്‍,അന്‍പതോളം എഞിനീയറന്മാര്‍ ചേര്‍ന്നാണ്‌ ഗോപുരത്തിന്റെ രൂപരേഘ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു.

[തിരുത്തുക] ഘടന

[തിരുത്തുക] ഭാരം

ചതുരശ്ര കിലോമീറ്ററിന്‌ 4.5 കിലോഗ്രാം മാത്രമാണ്‌ ഈഫല്‍ ഗോപുരം അടിത്തറയില്‍ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന്‌ 7300 ടണ്‍ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു.

[തിരുത്തുക] ഉയരം

ഈഫല്‍ ഗോപുരത്തിന്റെ ഏറ്റവും മുകളിലുള്ള ഭൂതല സംപ്രേക്ഷണത്തിന് വേണ്ടിയുള്ള T.V. ആന്റിന

1889-ല്‍ ഗോപുരം നിര്‍മ്മിയ്ക്കപ്പെട്ടപ്പോള്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പതാകയടക്കം 312.27 മീറ്റര്‍ ഉയരമുണ്ടായിരുന്നു. 1991-ല്‍ റേഡിയോ സം‌പ്രേക്ഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോള്‍ ഉയരം 317.96 മീറ്ററായി. 2000-ലെ കണക്കനുസരിച്ച് ഈഫല്‍ ഗോപുരത്തിന്റെ ഉയരം 324 മീറ്ററാണ്‌.

[തിരുത്തുക] സന്ദര്‍ശകര്‍

2006-ലെ കണക്കനുസരിച്ച്,1889-2006 കാലഘട്ടത്തില്‍ 6,719,200 ആളുകള്‍ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ചു.

"http://ml.wikipedia.org/wiki/%E0%B4%88%E0%B4%AB%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%97%E0%B5%8B%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം