ഇ.പി. ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണു് ഇ.പി. ശ്രീകുമാർ. 2010-ലെ മികച്ച ചെറുകഥാസമാഹാരത്തിനുള്ള പുരസ്കാരം പരസ്യശരീരം എന്ന കഥാസമാഹാരത്തിനു ലഭിച്ചിട്ടുണ്ട് [1].

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. ബി.എസ്‌സി.,എച്ച്‌.ഡി.സി. എന്നീ ബിരുദങ്ങൾ നേടി. തൃപ്പൂണിത്തുറയിലെ പീപ്പിൾസ്‌ അർബൻ കോ-ഓപ്പറേറ്റീവ്‌ ബാങ്കിൽ ജനറൽ മാനേജറായി പ്രവർത്തിക്കുന്നു[2]. മാറാമുദ്ര എന്ന നോവൽ തമിഴിൽ അഴിയാ മുതിരൈ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം ( ചെറുകഥ -2010 )
  • കറന്റ് ബുക്സ് ഗോൾഡൻ ജൂബിലി നോവൽ പുരസ്കാരം
  • ടി.വി. കൊച്ചുബാവ പുരസ്കാരം
  • എസ്.കെ. പൊറ്റക്കാട് പുരസ്കാരം
  • എസ്.ബി.ടി. സാഹിത്യ പുരസ്കാരം

കൃതികൾ[തിരുത്തുക]

ചെറുകഥാസമാഹാരങ്ങൾ[തിരുത്തുക]

നോവൽ[തിരുത്തുക]

  • മാറാമുദ്ര

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - ചെറുകഥ". Archived from the original on 2012-08-09. Retrieved 2012-07-25.
  2. "ഇ.പി. ശ്രീകുമാർ". Archived from the original on 2012-09-10. Retrieved 2012-07-25.
"https://ml.wikipedia.org/w/index.php?title=ഇ.പി._ശ്രീകുമാർ&oldid=3947311" എന്ന താളിൽനിന്ന് ശേഖരിച്ചത്