ഇ.കെ. ജാനകി അമ്മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.കെ. ജാനകി അമ്മാൾ
ഇ.കെ. ജാനകി അമ്മാൾ.jpg
ഇ.കെ. ജാനകി അമ്മാൾ
ജനനം 1897 നവംബർ 4
മരണം 1984
ദേശീയത  ഇന്ത്യ
പ്രശസ്തി സസ്യശാസ്ത്രജ്ഞ

ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 - മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടിയതു് ജാനകി അമ്മാളായിരുന്നു.[1][2]. തലശ്ശേരി സ്വദേശിനി. 1931 ൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടി, സസ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1956 ൽ മിഷിഗൺ സർവകലാശാല ഹോണററി ഡോക്ടറേറ്റും 1957 ൽ ഇന്ത്യ പദ്മശ്രീയും നൽകി ആദരിച്ചു. അവിവാഹിതയായിരുന്ന അമ്മാൾ, 1984 ൽ അന്തരിച്ചു.[3]

ജീവിതരേഖ[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

1897 നവംബർ 4ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിചു. പിതാവ് ദിവാനും സബ് ജഡ്ജിയുമായിരുന്ന (മാഹി എടവലത്ത് കക്കാട്ട് )ഇ.കെ കൃഷ്ണൻ [4] തലശ്ശേരിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയതിന്നു ശേഷം മദിരാശിയിലെ ക്വീൻ മേരീസ് കോളെജിൽ [5] നിന്ന് 1921-ൽ ബോട്ടണിയിൽ ഓണേഴ്സ് ബിരുദം നേടി.

ഉപരിപഠനം[തിരുത്തുക]

മദ്രാസിലെ വനിതാ ക്രിസ്ത്യൻ കോളേജിൽ അധ്യാപകയായിരിക്കെ ജാനകിക്ക് അമേരിക്കയിലെ മിഷിഗൺ യൂണിവേഴിസിറ്റിയിലേക്കുളള ബാർബോർ സ്കോളർഷിപ്പു [6] ലഭിച്ചു. അവിടെ നിന്ന് 1925-ൽ എം.എസ്സിയും, 1931-ൽ ഡി.എസ്സിയും (പി.എഛ്.ഡിയുടെ പഴയ പേര്) നേടി.[7]

അധ്യാപകവൃത്തിയും ഗവേഷണവും[തിരുത്തുക]

1932- ഇന്തയിൽ തിരിച്ചെത്തിയ ജാനകി അമ്മാൾ തിരുവനന്തപുരത്തുളള മഹാരാജാസ് സയന്സ് കോളേജിൽ പ്രൊഫസറായി ചേർന്നു.ഗവേഷണത്തി കൂടുതൽ താത്പര്യം തോന്നിയതിനാൽ 1934-ൽ കോയമ്പത്തൂർ ഷുഗർകേൻ ബ്രീഡിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഗവേഷകയായി പ്രവേശിച്ചു.[7] 1939 വരെ ഈ സ്ഥാപനത്തിൽ ജനറ്റിസിസ്റ്റ് ആയിരുന്നു. ഈ സമയത്താണ് സക്കാറം സീ (Saccharum x Zea), സക്കാറം എറിയാന്തസ് (Saccharum x Erianthus), സക്കാറം ഇംപെറാറ്റ്(Saccharum x Imperata), സക്കാറം സോർഘം (Saccharum x Sorghum) തുടങ്ങിയവ ഒട്ടേറെ സങ്കരയിനം കരിമ്പ് വിത്തിനങ്ങൾ ഉത്പാദിപ്പിച്ചു. പൂച്ചെടികളുടെ ക്രോമോസോം ഘടനയിൽ സുപ്രധാനമായ കണ്ടുപിടുത്തങ്ങൾ നടത്തി.

ലണ്ടനിലെ പ്രശസ്തമായ ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലും (1940-45), വിസ്ലിയിലെ റോയൽ ഹോട്ടികൾച്ചറൽ സൊസൈറ്റിയിലും(1945-51) ജാനകി സൈറ്റോളജിസ്റ്റ് ആയി ജോലി ചെയ്തു.[7] ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലെ സസ്യശാസ്ത്രജ്ഞൻ സി.ഡി.ഡാർളിംഗ്ട്ടനുമായി ചേർന്ന് ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്‌സ് എന്ന ഗ്രന്ഥം ഇക്കാലത്താണ് എഴുതിയത്. 1951-ൽ ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രധാന ഭാരവാഹികളിലൊരാളായി ജാനകി ഇന്ത്യയിൽ തിരിച്ചെത്തി. ഔദ്യോഗികജീവിതത്തി നിന്ന് വിരമിച്ച ശേഷവും ജാനകി ഗവേഷണം തുടർന്നു, ഔഷധസസ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

അന്ത്യം[തിരുത്തുക]

മദ്രാസ് യൂണിവഴ്സിറ്റി സസ്യശാസ്ത്ര വിഭാഗത്തിന്റെ ചെന്നൈക്കടുത്തുളള മദുരവയൽ ഗവേഷണശാലയിൽ പ്രവർത്തനനിരതയായിരിക്കെ 1984 ഫെബ്രുവരി 7നു് അന്തരിച്ചു[8].

ബഹുമതികൾ[തിരുത്തുക]

ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു ജാനകി അമ്മാൾ[2]. 1957-ൽ ഇന്ത്യൻ നാഷണൽ അകാദമി ഓഫ് സയൻസസ് അംഗത്വവും ലഭിച്ചു.
1957-ൽ ഭാരത സർക്കാർ ജാനകിക്ക് പദ്മശ്രീ നല്കി ആദരിച്ചു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതിദിനത്തിൽ 'ഇ.കെ.ജാനകിഅമ്മാൾ നാഷണൽ അവാർഡ് ഫോർ ടാക്‌സോണമി' എന്ന പുരസ്‌കാരം നൽകി വരുന്നു.[9]

അവലംബം[തിരുത്തുക]

  1. http://www.ias.ac.in/womeninscience/LD_essays/01-4.pdf
  2. 2.0 2.1 Indian Academy of Sciences, Year Book 2013. 
  3. മാതൃഭൂമി വെബ്‌സൈറ്റിൽ വന്ന ലേഖനം
  4. ജാനകി അമ്മാൾ
  5. ക്വീൻ മേരീസ് കോളേജ്
  6. ബാർബോർ സ്കോളർഷിപ്പു്
  7. 7.0 7.1 7.2 Godbole& Ramaswamy (എഡി.). Lilavati's Daughters. Indian Academy of Sciences, Bangalore. ഐ.എസ്.ബി.എൻ. 978-81-8465-005-1. 
  8. http://www.ias.ac.in/womeninscience/janaka_ammal.pdf
  9. ഇ.കെ ജാനകി അമ്മാൾ അവാർഡ്
"http://ml.wikipedia.org/w/index.php?title=ഇ.കെ._ജാനകി_അമ്മാൾ&oldid=1886722" എന്ന താളിൽനിന്നു ശേഖരിച്ചത്