ഇ-മാലിന്യം
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് ഉപകരണങ്ങളെയും ഉപകരണഭാഗങ്ങളെയും ചേർത്താണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്ന പേരിൽ പരാമർശിക്കുന്നത്. ഇവയിൽ ഉപയോഗശൂന്യമായ കംപ്യൂട്ടർ, ടെലിവിഷൻ, റഫ്രിജറേറ്റർ, മൊബൈൽ ഫോണുകൾ എന്നിവയടക്കം പല വസ്തുക്കളും ഉൾപ്പെടുന്നു.
ഉറവിടം [തിരുത്തുക]
പഴകിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുമ്പോൾ അവ മണ്ണിൽ കിടന്നു വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്തുവരുന്ന വെളുത്തീയം, കാരീയം, രസം,കാഡ്‌മിയം തുടങ്ങിയ വിഷപദാർതഥങ്ങൾ മേൽണ്ണിനെ വിഷലിപ്തമാക്കും. ഒരു ടെലിവിഷനിൽ നിന്നും മണ്ണിൽ എത്തുന്നത് രണ്ട് കിലോഗ്രാം കാരീയം എന്ന അപകടകരമായ വിഷപദാർഥമാണ് . ടെലിവിഷന് പത്ത് വർഷവും കമ്പ്യൂട്ടറിന് ആറ് വർഷവും മാത്രമാണ് ശരാശരി ആയുസ്സ് എന്നത് ഇ-മാലിന്യത്തിന്റെ അളവ് കൂടാൻ കാരണമായിട്ടുണ്ട്. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപൂകയുടെ ആറുമടങ്ങ് അപകടകരമാണ്. മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നത് മൂലം വലിയൊരു ഭവിഷ്യത്ത് നേരിടാൻ പോകുന്നു.സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായി എത്തുന്ന 3.ജി സേവനങ്ങൾ മാലിന്യങ്ങൾ വർധിക്കാൻ കാരണമാകുന്നു.
പരിഹാരം [തിരുത്തുക]
മണ്ണിൽ ലയിക്കുന്ന റെസിനുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ പുറംഭാഗവും ചട്ടക്കൂടും നിർമിക്കാം എന്നു ഐ.ബി.എം നിർമ്മിച്ചു വാർവിക് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ പരിസ്ഥിക്ക് ഇണങ്ങുന്ന പോളിമർ ഉപയോഗിച്ച് മൊബൈൽ ഫോണിന്റെ പുറം കവർ ഉണ്ടാക്കുന്നതിൽ വിജയിച്ചു. ഇതു ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇതിനു ഒരു പരിഹാരമാവുമെന്നു കരുതുന്നു.