ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്ക് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിസർവ് ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാങ്കേതിക ഗവേഷണ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്ക് ടെക്നോളജി (ഐ.ഡി.ആർ.ബി.ടി.).

ചരിത്രം[തിരുത്തുക]

1996 ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ഹൈദരാബാദാണ് ആസ്ഥാനം. 2004 ൽ ദേശീയ സാമ്പത്തിക സ്വിച്ച് (National Financial Switch) ആരംഭിച്ചു.[1]

കോഴ്സുകൾ[തിരുത്തുക]

ബാങ്കിംഗ് സാങ്കേതികതയെക്കുറിച്ചുള്ള കോഴ്സുകൾ നടത്തുന്ന ഭാരതത്തിലെ ഏക സ്ഥാപനമാണ് ഐ.ഡി.ആർ.ബി.ടി. പ്രധാന കോഴ്സുകൾ ഇവയാണ്.

  • ഐ.ഡി.ആർ.ബി.ടി പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (IPDF)
  • പി.എച്ച്.ഡി പ്രോഗ്രാം ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
  • ഐ.ഡി.ആർ.ബി.ടി റിസർച്ച് പ്രോജക്റ്റ് സ്കീം (IRPS)
  • എം.ടെക്ക് ഇൻഫർമേഷൻ ടെക്നോളജി (ബാങ്കിംഗ് ടെക്നോളജിയിലും ഇൻഫർമേഷൻ സുരക്ഷയിലും സ്പെഷ്യലൈസേഷൻ)
  • ഐ.ഡി.ആർ.ബി.ടി പ്രോജക്റ്റ് ട്രെയിനി സ്കീം (IPTS)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-03. Retrieved 2014-04-30.

പുറം കണ്ണികൾ[തിരുത്തുക]