ഇൻസ്റ്റാഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Instagram, Inc.
Instagram logo.png
വ്യവസായം Mobile software
സ്ഥാപിക്കപ്പെട്ടത് 2010 (2010)
സ്ഥാപകൻ Kevin Systrom, Mike Krieger
ആസ്ഥാനം San Francisco, California, USA
ഉൽപ്പന്നങ്ങൾ Instagram
ജീവനക്കാർ 13 (ഏപ്രിൽ 2012 പ്രകാരം)[1]
മാതൃസ്ഥാപനം Facebook
വെബ്‌സൈറ്റ് instagram.com
Instagram
250px
Viewing a posted photo in Instagram
സ്രഷ്ടാവ് Burbn, Inc.
ആദ്യപതിപ്പ് ഒക്ടോബർ 6, 2010; 3 വർഷം മുമ്പ് (2010-10-06)
വികസനനില Active
ഓപ്പറേറ്റിങ്ങ് സിസ്റ്റം iOS 3.1.2 or later; Android 2.2 or later
വലിപ്പം 12.5 MB
ഭാഷ English, Chinese, French, German, Italian, Japanese, Korean, Portuguese, Spanish
തരം Photo & Video
അനുമതിപത്രം Freeware

സൗജന്യമായി ഫോട്ടോകൾ പങ്കുവെക്കുന്നതിനായി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു മൊബൈൽ സോഫ്റ്റ്‌വെയറാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ഇൻസ്റ്റാഗ്രാമിന്റേതടക്കമുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനും ഈ സോഫ്റ്റ്വെയറിലൂടെ കഴിയും[2].

ആദ്യം ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്. 2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി. ഐട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും, ഗൂഗ്‌ൾ പ്ലേ വഴിയുമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്[3].

2012 ഏപ്രിൽ 12-നു് ഈ കമ്പനിയെയും അതിലെ 13 ജീവനക്കാരെയും ഫേസ്ബുക്ക് സ്വന്തമാക്കി[1]. ഏതാണ്ട് 1 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് ഈ കമ്പനിയെ സ്വന്തമാക്കിയത്. നിലവിൽ ഈ കമ്പനി പ്രത്യേകമായി പ്രവർത്തിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്[4].

അവലംബം[തിരുത്തുക]

  1. 1.0 1.1 Ante, Spencer E. "Financing to Value Instagram at $500 Million". Wall Street Journal. ശേഖരിച്ചത് Apr. 9, 2012. 
  2. Frommer, Dan (Nov. 1, 2010). "Here's How To Use Instagram". Business Insider. ശേഖരിച്ചത് May 20, 2011. 
  3. "Instagram comes to Android, available to download now". Engadget. Apr. 3, 2012. 
  4. Segall, Laurie. "Facebook acquires Instagram for $1 billion". CNNMoney.com. CNN. ശേഖരിച്ചത് Apr. 9, 2012. 
"http://ml.wikipedia.org/w/index.php?title=ഇൻസ്റ്റാഗ്രാം&oldid=1917539" എന്ന താളിൽനിന്നു ശേഖരിച്ചത്