ഇൻഗ്വൈനൽ കനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻഗ്വൈനൽ കനാൽ
ഉരാശയത്തിന് മുൻവശം, ഇൻഗ്വൈനൽ കനാലിന്റേയും ധമനികളുടേയും ബാഹ്യരൂപരേഖ കാണിക്കുന്നു.
വൃഷണസഞ്ചി. ഇടതുവശത്ത് ട്യൂണിക്ക വജൈനാലിസ് കുഴൽ തുറന്നിരിക്കുന്നു; വലതുവശത്ത് ക്രിമാസ്റ്ററിന് പുറത്തുള്ള പാളികൾ മാത്രം തുറന്നിരിക്കുന്നു.ഇടത് മുകളിലായി വലത് ഇൻഗ്വൈനൽ കനാൽ കാണാം.)
ലാറ്റിൻ canalis inguinalis
ഗ്രെയുടെ subject #258 1239
കണ്ണികൾ Inguinal+Canal

മനുഷ്യരിൽ ഉദരാശയത്തിനുതാഴെ പുറത്തേയ്ക്ക് നാലുസെന്റീമിറ്ററോളം നീളത്തിൽ പുരുഷന്മാരിൽ വൃഷണത്തിൽ നിന്നുള്ള സ്പെർമാറ്റിക് കുഴലിനേയും സ്ത്രീകളിൽ വൃത്തസ്നായുവിനെയും(round ligament) വഹിക്കുന്ന തുറസ്സായ മാർഗ്ഗമാണിത്. പുരുഷൻമാരിൽ ഇത് വ്യക്തവും വലുതുമാണ്. ഇടത്-വലത് പാർശ്വങ്ങളിൽ എല്ലാവരിലും ഇത് രണ്ട് വഴികളായി കാണപ്പെടുന്നു. പുരുഷൻമാരിലും സ്ത്രീകളിലും ഇലിയോഇൻഗ്വൈനൽ നാഡിയെ ഇത് വഹിക്കുന്നു.

രൂപപ്പെടൽ[തിരുത്തുക]

വളർച്ചാ-വികാസ ഘട്ടങ്ങളിൽ വൃക്കകൾക്കടുത്തുള്ള ലേബിയോസ്ക്രോട്ടൽ മുഴയിൽ നിന്ന് (labioscrotal swelling) മഹാധമനിയ്ക്ക് സമാന്തരമായി ഉദരാശയത്തിന്റെ പിൻഭാഗത്തുനിന്നും വളർച്ച ആരംഭിക്കുന്ന ഗൊണാഡുകളുടെ (വൃഷണവും അണ്ഡാശയവും) പിന്നീടുള്ള സഞ്ചാരം ഇൻഗ്വൈനൽ കനാലിലൂടെയാണ്. വൃഷണങ്ങൾ പിന്നീട് വൃഷണസഞ്ചിയിലേയ്ക്ക് താഴുന്നു. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-11. Retrieved 2012-07-20.
"https://ml.wikipedia.org/w/index.php?title=ഇൻഗ്വൈനൽ_കനാൽ&oldid=3625317" എന്ന താളിൽനിന്ന് ശേഖരിച്ചത്