ഇസ്ലാമിക പ്രഖ്യാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക ചിന്തകനും ബോസ്നിയന്‍ പ്രസിഡണ്‍ടുമായിരുന്ന അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ വളരെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് ഇസ്ലാമിക പ്രഖ്യാപനം. 1969-70 കളില്‍ സരയാവോയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും 1990ല്‍ പുനപ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത ഇസ്ലാമിക പ്രഖ്യാപനം ഇസ്ലാമിനേയും ആധുനീകരണത്തേയും കുറിച്ച മൂര്‍‌ത്തമായ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നു. പാന്‍ ഇസ്ലാമിസ്റ്റ് ചിന്തകനായ ബെഗോവിച്ചിന്‍റെ ഈ ഗ്രന്ഥമാണ്‌ അദ്ദേഹത്തിന്‍റെ തടവില്‍ കലാശിച്ച 1983ലെ സരായെവോ വിചാരണക്ക് കാരണമായി പറയപ്പെട്ടത്. ഗ്രന്ഥം സോഷ്യലിസ്റ്റ് വിരുദ്ധവും ഇസ്ലാമിക മൗലികവാദപരവുമാണെന്ന് നിരീക്ഷിച്ച യൂഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് കോടതി അദ്ദേഹത്തിന് 13 വര്‍‌ഷത്തെ തടവുശിക്ഷ വിധിക്കുകയാണുണ്‍ടായത്.

മുസ്ലിം ലോകത്തെ ആധുനീകരണ പ്രക്രിയ ഖുര്‍‌ആനികവും ഇസ്ലാമികവുമായ അടിത്തറകളിലായിരിക്കണം കെട്ടിപ്പൊക്കേണ്ടതെന്ന് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം ശക്തമായി വാദിക്കുന്നു. തദടിസ്ഥാനത്തില്‍ തുര്‍ക്കിയിലെ കമാല്‍ അത്താ തുര്‍‌ക്കിന്‍റെ പരിഷ്കാരങ്ങളെ അദ്ദേഹം തള്ളിക്കളയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍