ഇസ്രയേല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||
![]() |
|||||
| ഔദ്യോഗിക ഭാഷ | ഹീബ്രു, അറബിക്‍ | ||||
| തലസ്ഥാനം | ടെല്‍ അവീവ് | ||||
| ഗവണ്‍മെന്‍റ് | പാര്‍ലമെന്‍ററി ജനാധിപത്യം | ||||
| പ്രസിഡന്‍റ് | ഷിമോണ്‍ പെരസ് | ||||
| പ്രധാനമന്ത്രി | യെഹൂദ് ഓള്‍മാട്ട് | ||||
| വിസ്തീര്‍ണ്ണം |
20,770 കി.മീ.² |
||||
| ജനസംഖ്യ ജനസാന്ദ്രത: |
6,921,400(2005) 333/കി.മീ.² |
||||
| സ്വാതന്ത്ര്യ വര്‍ഷം | 1948 |
||||
| മതങ്ങള്‍ | ജൂതമതം (90%) |
||||
| നാണയം | ഷെക്കല്‍(NIS) | ||||
| സമയ മേഖല | UTC+2 | ||||
| ഇന്റര്‍നെറ്റ് സൂചിക | .il | ||||
| ടെലിഫോണ്‍ കോഡ് | 972 | ||||
മദ്ധ്യപൂര്‍വേഷ്യയില്‍ മെഡിറ്ററേനിയന്‍ ഉള്‍ക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേല്‍. ജനപങ്കാളിത്തതോടെയുള്ള നിയമനിര്‍മ്മാണസഭകള്‍ ഉള്‍പ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. ഇസ്രയേല്‍ ലോകത്തിലെ ഏക ജൂതരാജ്യം കൂടിയണ്.
[തിരുത്തുക] പേരിന്റെ ചരിത്രം
നൂറ്റാണ്ടുകളായി, ഇസ്രായേല്‍ ദേശം എന്ന പേര്, അതിനാല്‍ സൂചിപ്പിക്കപ്പെടുന്ന രാജ്യത്തേയും യഹൂദജനതയേയും പരാമര്‍ശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തില്‍ ദൈവദൂതനുമായി മല്ലയുദ്ധത്തില്‍ ജയിച്ചതിനെ തുടര്‍ന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേല്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28)ഈ പേരിന്റെ തുടക്കം. അതിന്റെ അര്‍ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. 'ഭരിക്കുക', 'ശക്തനായിരിക്കുക', 'അധികാരം പ്രയോഗിക്കുക' എന്നൊക്കെ അര്‍ത്ഥമുള്ള 'സരാര്‍' എന്ന ക്രിയാപദത്തില്‍ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. 'ദൈവത്തിന്റെ കുമാരന്‍', 'ദൈവം യുദ്ധം ചെയ്യുന്നു' എന്നുമൊക്കെ ഇതിന് അര്‍ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേല്‍ എന്നാല്‍ 'രാത്രിയില്‍ പുറപ്പെട്ടവന്‍' എന്നാണു അര്‍ത്ഥം എന്നതാണ്. 'ഇസ്രാ' എന്നാല്‍ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത് രാത്രിയില്‍ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അര്‍ത്ഥമെന്തായാലും, യാക്കോബില്‍ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേല്‍ മക്കളെന്നും, ഇസ്രായേല്‍ക്കാരെന്നും ഒക്കെ പേരുറച്ചു .
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
