ഇഷ കോപികർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷ ഗോപികർ
Eesha Koppikhar3.jpg
തൊഴിൽ അഭിനേത്രി, മോഡൽ
സജീവം 1998-ഇതുവരെ
ഉയരം 5'11"
ജീവിതപങ്കാളി(കൾ) ഇല്ല

പ്രധാനമായും ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഇഷ ഗോപികർ (ഹിന്ദി: ईशा कोपिकर) (ജനനം: സെപ്റ്റംബർ 19, 1976). ഹിന്ദി കൂടാതെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

ആദ്യ ജീ‍വിതം[തിരുത്തുക]

ഇഷ ജനിച്ചത് മുംബൈയിലാണ്. ഇഷയുടെ കുടുംബം ഒരു മംഗളൂർ പശ്ചാത്തലത്തിലുള്ളതാണ്. ഒരു ചെറിയ സഹോദരനുണ്ട്. ഇഷ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലെ രാംനാരായൺ റൂയിയ കോളെജിൽ നിന്നാണ്.

കോളെജിൽ പഠിക്കുന്ന കാലത്ത് തന്നെ ഇഷക്ക് മോഡലിംഗിൽ അവസരം ലഭിച്ചു. ആ സമയത്ത് തന്നെ പല പരസ്യ ചിത്രങ്ങളിൽ ഇഷ അഭിനയിക്കുകയും മോഡലാവുകയും ചെയ്തു. 1995 ലെ മിസ്സ്. ഇന്ത്യ മ്ത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

സിനിമ ജീ‍വിതം[തിരുത്തുക]

1997 ലെ എക് താ ദിൽ എക് തി ധടകൻ എന്ന ചിത്രമാൺ ഇഷയുടെ ആദ്യ ചിത്രം. ആദ്യ കാലങ്ങളിൽ കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ഇഷ അഭിനയിച്ചത്. 2000 ൽ ഹിന്ദി ചിത്രമായ ഫിസയിൽ കരിഷ്മ കപൂർ, ഹ്രിതിക് രോഷൻ എന്നിവരുടെ കൂടെ അഭിനയിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഇഷ_കോപികർ&oldid=1762935" എന്ന താളിൽനിന്നു ശേഖരിച്ചത്