ഇലമുളച്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇലമുളച്ചി | |
|---|---|
| ഇലയിൽ നിന്നും പുതിയ ചെടികൾ മുളപൊട്ടുന്നു | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Angiosperms |
| ക്ലാസ്സ്: | Eudicots |
| നിര: | Saxifragales |
| കുടുംബം: | Crassulaceae |
| Section: | Bryophyllum |
| വർഗ്ഗം: | K. pinnata |
| ശാസ്ത്രീയ നാമം | |
| Kalanchoe pinnata (Lam.) Pers. |
|
| Synonyms | |
|
Bryophyllum pinnatum (Lam.) Oken |
|
ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാകാം ഇതിനെ ഇലമുളച്ചി എന്ന പേര് ലഭിച്ചത്.
[തിരുത്തുക] രസഗുണങ്ങൾ
[തിരുത്തുക] ഘടന
ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധന്വ് സാധാരണയായി ഇലകലുടെ അരികുകളിൽ ഉണ്ടാകുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത് .