ഇലന്തൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇലന്തുര്‍

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഇലന്തൂര്‍. പത്തനംതിട്ട-കോഴഞ്ചരി റൂട്ടില്‍ ഈ രണ്ടു സ്ഥലങ്ങള്‍ക്കും ഏകദേശം നടുവിലായാണ് ഇലന്തൂരിന്റെ സ്ഥാനം. കാര്‍ഷിക വൃത്തിക്ക് പ്രാധാന്യമുള്ള ഒരു‍ ഫലഭൂയിഷ്ടമായ മലയോര പ്രദേശമണിത്. ഹൈന്ദവരും ക്രൈസ്തവരുമാണിവിടുത്തെ പ്രധാന മതസ്തര്‍. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ള ഒരു അദ്ധ്യാപക പരിശീലന കേന്ദ്രം ഇവിടെ സ്ഥിതിചെയ്യുന്നു(Teachers' Training College).

1937 ല്‍ മഹാത്മാ ഗാന്ധിയുടെ തിരുവിതാംകൂര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹം ഇലന്തൂരും സന്ദര്‍ശിക്കുകയുണ്ടായി, ഖാദിയുടെയും ചര്‍ക്കയുടെയും പ്രചാരണം നടത്തണമെന്ന ഗാന്ധിജിയുടെ ആഹ്വാനമുള്‍ക്കൊണ്ട് ഗാന്ധി അനുയായിയായ ഖദര്‍ ദാസ് ടി.പി ഗോപാലപിള്ള ഗാന്ധി ഖാദി ആശ്രമം 1941ല്‍ ഇലന്തൂരില്‍ സ്ഥാപിച്ചു. [1].


ആചാര്യ വിനോബാ ഭാവേ ഈ സ്ഥലം സന്ദര്‍‍ശിച്ചിട്ടുണ്ടു്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

മലയാളചലച്ചിത്രനടനായ മോഹന്‍ ലാല്‍ ജനിച്ചത് ഇവിടെയാണ്‌.


[തിരുത്തുക] ആധാരസൂചിക

[1]

  1. 1.0 1.1 District Handbooksof Kerala,PATHANAMTHITTA - page 6,17 http://www.kerala.gov.in/district_handbook/Pathanam.pdf
"http://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍