ഇലക്ട്രോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇലക്ട്രോണ്‍ | |
Theoretical estimates of the electron density for the first few hydrogen atom electron orbitals shown as cross-sections with color-coded probability density |
|
| ഘടകങ്ങള്‍: | Elementary particle |
|---|---|
| കുടുംബം: | ഫെര്‍മിയോണ്‍ |
| ഗ്രൂപ്പ്: | ലെപ്റ്റണ്‍ |
| Generation: | ഫസ്റ്റ് |
| Interaction: | ഗ്രാവിറ്റി, വിദ്യുദ് കാന്തീകം, Weak |
| പ്രതികണം: | പോസിട്രോണ്‍ |
| സാന്നിധ്യം പ്രവചിച്ചത്: | ജി. ജോണ്‍സ്റ്റോണ്‍ സ്റ്റോണി (1874) |
| കണ്ടുപിടിച്ചത്: | ജെ.ജെ. തോംസണ്‍ (1897) |
| ചിഹ്നം: | e−, β− |
| പിണ്ഡം: | 9.109 382 15(45) × 10–31 kg[1] 5.485 799 09(27) × 10–4 u 1⁄1822.888 4843(11) u |
| ഇലക്ട്രിക് ചാര്‍ജ്: | –1.602 176 487(40) × 10–19 C[2] |
| സ്പിന്‍: | ½ |
നെഗറ്റിവ്(ഋണ)ചാര്‍ജ്ജുള്ള കണമാണ് ഇലക്ട്രോണ്‍. പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ അണുകേന്ദ്രത്തോടൊപ്പം, ഇലക്ട്രോണ്‍ അണുക്കള്‍ നിര്‍മിക്കുന്നു.
ഇലക്ട്രോണുകള്‍ ആറ്റത്തിന്റെ ന്യൂക്ലിയസിനു പുറത്ത് ഒരു ഓര്‍ബിറ്റില്‍ ചുറ്റിക്കറങ്ങുന്ന അടിസ്ഥാന കണികകളാണ്. ഋണചാര്‍ജ്ജുകളടങ്ങിയിരിക്കുന്നതിനാല്‍ അവ പ്രോട്ടോണിന്റെ ധനചാര്‍ജ്ജുകളാല്‍ ആകര്‍ഷിക്കപ്പെട്ട് ആറ്റത്തിന്റെ ന്യൂക്ലിയസ്സിനു ചുറ്റും അതിധ്രുതം കറങ്ങിക്കൊണ്ടിരിക്കുന്നു. വൈദ്യുതിയുടേയും കാന്തത്തിന്റെയും വെളിച്ചത്തിന്റെയും ചാര്‍ജ്ജുകള്‍ ഇവ വഹിക്കുന്നു. കണികാ സ്വഭാവത്തോടൊപ്പം തരംഗ സ്വഭാവവും കാണിക്കുന്നതിനാല്‍ ഇവ അതാതിന്റെ പഥത്തില്‍ ചുറ്റിക്കറങ്ങുന്നു. അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ ഘടന ഇങ്ങനെ ആവുമായിരുന്നില്ല. ന്യൂക്ലിയര്‍ അധിബലമൊഴികെ മൂന്ന് അടിസ്ഥാനബലങ്ങളും ഇവയെ സ്വാധീനിക്കുന്നു. ഇവയുടെ സ്ഥാനവും ചലനവും വേഗതയും ഒരേ സമയത്ത് നിശ്ചയിക്കുക അസാധ്യമാണെന്ന് ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞനായ ഹൈസെന്‍ബെര്‍ഗ്ഗിന്റെ അനിശ്ചിതത്വ തത്ത്വം പറയുന്നു.
ഉള്ളടക്കം |
[തിരുത്തുക] പദോല്പത്തി
ഇലക്ട്രോണ്‍ (electron) എന്ന ഇംഗ്ലിഷ് വാക്ക് ഉണ്ടായത് ഇലകട്രിക്ക് എന്നതിനോട് -on എന്നത് ചേര്‍ത്താണ്. ഇലക്ട്രിസിറ്റിയും ഇലക്ട്രോണും ഉണ്ടായത് ആമ്പര്‍ എന്നര്‍ത്തമുള്ള ഗ്രീക്ക് വാക്ക് ēlektron (ήλεκτρον) ണില്‍ നിന്നുണ്ടായ ലാറ്റിന്‍ വാക്കായ ēlectrum-ഇല്‍ നിന്നാണ്.
[തിരുത്തുക] അവലംബം
- ↑ All masses are 2006 CODATA values accessed via the NIST’s electron mass page. The fractional version’s denominator is the inverse of the decimal value (along with its relative standard uncertainty of 5.0 × 10–8)
- ↑ The electron’s charge is the negative of elementary charge (which is a positive value for the proton). CODATA value accessed via the NIST’s elementary charge page.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ഇലക്ട്രോണിന്റെ കണ്ടുപിടുത്തം
- പാര്‍ട്ടിക്കിള്‍ ഡാറ്റാ ഗ്രൂപ്പ്
- Eric Weisstein's World of Physics: ഇലക്ട്രോണ്‍
- Researchers Catch Motion of a Single Electron on Video