ഇർഫാൻ വ്യൂ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന വ്യക്തിപരമായ ഉപയോഗത്തിനു സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുന്ന(ഫ്രീവെയർ) ഒരു ചിത്രദർശന സോഫ്റ്റ്‌വെയറാണ് ഇർഫാൻ വ്യൂ. ചിത്രങ്ങൾക്കു പുറമേ സാധാരണ ഉപയോഗിക്കുന്ന ചില ഓഡിയോ/വീഡിയോ ഫോർമാറ്റുകളും ഇർഫാർ വ്യൂ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുവാൻ സാധിക്കും.
ഈ സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാവായ ഇർഫാൻ സ്കിൽജാൻ എന്നയാളുടെ പേരിൽ നിന്നാണ് ഇർഫാൻ വ്യൂ എന്ന പേരിന്റെ ഉൽഭവം. ബോസ്നിയ ഹെർട്സെഗോവിനക്കാരനായ ഇദ്ദേഹം ഇപ്പോൾ വിയന്നയിലാണ് താമസം.
