ഇരയിമ്മൻ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരയിമ്മൻ‌തമ്പി

കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി(1783 - 1862). സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു.

ഉള്ളടക്കം

ജീവിതരേഖ [തിരുത്തുക]

ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി 1783 ൽ ജനിച്ചു.

“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.

ഇരയിമ്മൻ തമ്പി എഴുതിയ കീർത്തനങ്ങൾ [തിരുത്തുക]

  • ഓമനത്തിങ്കൾ കിടാവോ - കുറഞ്ചി, ആദി (താരാട്ട്)
  • ശ്രീമന്തന്തപുരത്തിൽ വാഴും - കുമ്മി (നാടോടിപ്പാട്ട്)
  • കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ. - ശ്രി, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)
  • അടിമലരിണ തന്നെ കൃഷ്ണാ - മുഖരി, (ഗുരുവായൂരപ്പനെക്കുറിച്ച്)
  • പാർത്ഥസാരഥേ - മാഞ്ജി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)
  • പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)
  • പരദേവതേ നിൻപാദ ഭജനം

ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇരയിമ്മൻ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം. വർണ്ണം പാദം എന്നീ വിഭാഗ്ഗങ്ങളിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വർണ്ണങ്ങളുടെ ഗണത്തിൽ ‘മനസ്സിമേ പരിതാപം’, ‘അംബഗൌരി’, തുടങ്ങിയവ പ്രശസ്തമാണ്.

ഇരയിമ്മൻ തമ്പി എഴുതിയ ആട്ടക്കഥകൾ [തിരുത്തുക]

  • കീചക വധം,
  • ഉത്തരാ സ്വയം‍വരം,
  • ദക്ഷയാഗം

മറ്റു രചനകൾ [തിരുത്തുക]

  • സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,
  • മുറജപപാന
  • നവരാത്രി പ്രബന്ധം
  • രാസക്രീഡ
  • രാജസേവാക്രമം മണിപ്രവാളം

പറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ഇരയിമ്മൻ തമ്പി എന്ന താളിലുണ്ട്.
"http://ml.wikipedia.org/w/index.php?title=ഇരയിമ്മൻ_തമ്പി&oldid=1754433" എന്ന താളിൽനിന്നു ശേഖരിച്ചത്