ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | |
|---|---|
| സംവിധാനം | ലാൽ |
| നിർമ്മാണം | ലാൽ ക്രിയേഷൻസ് |
| രചന | ലാൽ |
| അഭിനേതാക്കൾ | മുകേഷ് ജഗദീഷ് സിദ്ദിക്ക് അശോകൻ |
| സംഗീതം | അലക്സ് പോൾ |
| ഛായാഗ്രഹണം | വേണു |
| ഭാഷ | മലയാളം |
ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ.[1] ഇൻ ഹരിഹർ നഗർ എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഈ ചിത്രം.1990 ൽ പ്രദർശനത്തിനെത്തിയ ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗമായി 2009ൽ ടു ഹരിഹർ നഗർ പ്രദർശനത്തിനെത്തിയിരുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരാണ് പതിവു പോലെ കേന്ദ്രകഥാപാത്രങ്ങൾ.[2].
രോഹിണി, ലെന, റീന ബഷീർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രാധികയാണ് നായിക.ലക്ഷ്മി റായിയും , ഗീതാവിജയനും അതിഥി താരങ്ങളായി എത്തുന്നുണ്ട്.
ഉള്ളടക്കം |
കഥാസംഗ്രഹം[തിരുത്തുക]
ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടിൽ നാൽവർ സംഘം കുടുംബസമേതം അവധിക്കാലത്ത് താമസിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം..
അഭിനേതാക്കൾ[തിരുത്തുക]
| നടൻ | വേഷം |
|---|---|
| മുകേഷ് | മഹാദേവൻ |
| സിദ്ദിഖ് | ഗോവിന്ദൻ കുട്ടി |
| ജഗദീഷ് | അപ്പുക്കുട്ടൻ |
| അശോകൻ | തോമസ് കുട്ടി |
| രോഹിണി | മഹാദേവന്റെ ഭാര്യ |
| ലെന | ഗോവിന്ദൻ കുട്ടി യുടെ ഭാര്യ |
| റീനാ ബഷീർ | അപ്പുകുട്ടന്റെ ഭാര്യ |
| രാഖി | തോമസ് കുട്ടിയുടെ ഭാര്യ |
| നെടുമുടി വേണു | അച്ഛൻ ഡൊമിനിക്കൊ |
| ലക്ഷ്മി റായ് | അതിഥി താരം |
| അനൂപ് ചന്ദ്രൻ | |
| അഗസ്റ്റിൻ | |
| ഹരിശ്രീ അശോകൻ |
അവലംബം[തിരുത്തുക]
- ↑ http://movies.indiatimes.com/News-Gossip/Regional-/Malayalam/Get-ready-for-In-Harihar-Nagar-3/articleshow/4910447.cms
- ↑ Trailer with Cast and Crew of In Ghost House Inn