ഇന്റല്‍ 8085
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Intel 8085 Central processing unit |
|
An Intel 8085AH processor. |
|
| ഉല്‍പാദിപ്പിക്കപ്പെട്ടത്: | 1977 മുതല്‍ 1990s വരെ |
| ഉല്‍പാദകന്‍: | Intel and several others |
| Max CPU clock: | 3,5 and 6 MHz |
| Instruction set: | pre x86 |
| Package: | 40 pin DIP |
1977-ല്‍ ഇന്റല്‍ പുറത്തിറക്കിയ 8-ബിറ്റ് മൈക്രോപ്രൊസസ്സറാണ് ഇന്റല്‍ 8085. ഇന്റലിന്റെ തന്നെ ഇന്റല്‍ 8080 പ്രൊസസ്സറിന് ഇത് പരസ്പ്പര പൂരകമാണ് ഇത്, പക്ഷെ മുന്‍ഗാമികളേക്കാള്‍ കുറച്ച് സഹായക ഹാര്‍ഡ്‌വെയര്‍ മാത്രമേ ആവശ്യമുള്ളൂ അതിനാല്‍ തന്നെ താരതമ്യേന എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിലുമുള്ള മൈക്രോകമ്പ്യൂട്ടര്‍ നിര്‍മ്മാണം സാധ്യമാക്കുന്നു.
പേരിലുള്ള "5" എന്ന അക്കത്തിന് കാരണം ഇതിന്റെ പ്രവര്‍ത്തനത്തിന് +5 വോള്‍ട്ട് വൈദ്യുതോര്‍ജ്ജം മാത്രമേ ആവശ്യമുള്ളൂ എന്നതാണ്, 8080 നെ പോലുള്ളവയ്ക്ക് +5v, -5v അല്ലെങ്കില്‍ +12v ആവശ്യമായിരുന്നു. ഈ രണ്ട് പ്രൊസസ്സറുകളും CP/M ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് 8085 നെ മൈക്രോകണ്‍ട്രോളര്‍ എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഈ രണ്ട് പ്രൊസസ്സറിന്റെയും രൂപകല്‍പ്പനയേക്കാള്‍ കൂടുതല്‍ മികച്ചതും താദാമ്യം പുലര്‍ത്തിയതുമായ സിലോഗ് Z80 (Zilog Z80) മൈക്രോപ്രൊസസ്സര്‍ ഉപയോഗിച്ചുള്ള ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ നിര്‍മ്മാണത്തിന് ഉല്പ്രേരകമായിതീരുകയും ചെയ്തു, CP/M ഒപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള ഇത്തരം കമ്പ്യൂട്ടറുകള്‍ 1980 കളില്‍ ഹോം കമ്പ്യൂട്ടര്‍ വിപണി വളരെ പെട്ടന്ന് കീഴടക്കുകയുണ്ടായി. മൈക്രോപ്രൊസസ്സര്‍ എന്നതിലുപരി മൈക്രോകണ്‍ട്രോളര്‍ എന്ന നിലയില്‍ ഇന്റല്‍ 8085 വളരെ കാലം സജീവമായി നിലനില്‍ക്കുകയും ചെയ്തു.
ഉള്ളടക്കം |
[തിരുത്തുക] രൂപഘടന
വോണ്‍ ന്യൂമന്‍ രൂപാങ്കം അനുസരിച്ചുള്ളതായിരുന്നു 8085 ന്റെ രൂപഘടന, 16-ബിറ്റ് അഡ്രസ്സ് ബസും 8-ബിറ്റ് ഡാറ്റാ ബസും ഇതിനുണ്ടായിരുന്നു. 8224 (ക്ലോക്ക് ജനറേറ്റര്‍) 8228 (സിസ്റ്റം കണ്‍ട്രോളര്‍) എന്നിവയുടെ എല്ലാ സവിശേഷതകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. 8085 ഉം കൂടെ 8156 RAM, 8355/8755 ROM/PROM കൂടിചേര്‍ന്നാല്‍ പൂര്‍ണ്ണമായി കമ്പ്യൂട്ടറന് തുല്യമായി. 6,500 ട്രാന്‍സിസ്റ്ററുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരുന്നു.
[തിരുത്തുക] റജിസ്റ്ററുകള്‍
8085 ന് കൈകാര്യം ചെയ്യാവുന്ന മെമ്മറിയുടെ അളവ് 64 കിലോബൈറ്റും. അന്ന് നിലവിലുണ്ടായിരുന്ന് മറ്റ് പ്രൊസസ്സറുകളില്‍ നിന്നി വ്യത്യസ്തമായി 28 അഥവാ 256 ഇന്‍പുട്ട്/ഔട്ട്പുട്ട് പോര്‍ട്ടുകള്‍ ഇതിനുണ്ടായിരുന്നു. ഇതിലുണ്ടായിരുന്ന റജിസ്റ്ററുകള്‍ A (അക്യുമുലേറ്റര്‍) B, C, D, E, H, L എന്നിവയായിരുന്നു. ഇവയെ കൂടാതെ 16-ബിറ്റ് വീതമുള്ള പ്രോഗ്രാം കൗണ്ടര്‍ (Program Counter, PC) സ്റ്റാക്ക് സൂചിക (Stack Pointer, SP) എന്നിവയും 8-ബിറ്റുള്ള ഫ്ലാഗ് റജിസ്റ്റെര്‍ F ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
[തിരുത്തുക] വിദ്യാഭ്യാസരംഗത്ത്
തുര്‍ക്കി, ബംഗ്ലാദേശ്, ഇറാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, റിപബ്ലിക്ക് ഓഫ് മസഡോണിയ, മെക്സിക്കോ, ജര്‍മനി, ഹംഗറി, പനാമ, നേപ്പാള്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ എന്‍ജിനീയറിംഗ് പഠന സ്ഥാപനങ്ങളില്‍ മൈക്രോപ്രൊസസ്സറുകളെ കുറിച്ചുള്ള പ്രാരംഭ പഠനത്തിന് ഇപ്പോഴും 8085 ഉപയോഗിക്കപ്പെടുന്നുണ്ട്.
[തിരുത്തുക] ആധാര സൂചിക
|
|||||||||||||||||

