ഇന്റല്‍ 8080
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്റല്‍ 8080 Central processing unit |
|
An Intel C8080A processor. |
|
| ഉല്‍പാദിപ്പിക്കപ്പെട്ടത്: | 1974 മധ്യത്തില്‍ |
| ഉല്‍പാദകന്‍: | ഇന്റല്‍ |
| Max CPU clock: | 2 MHz |
| Instruction set: | pre x86 |
| Package: | 40 pin DIP |
1974- ലില്‍ ഇന്റല്‍ പുറത്തിറക്കിയ 8-ബിറ്റ് മൈക്രോപ്രൊസസ്സറാണ് ഇന്റല്‍ 8080. 2 മെഗാഹെര്‍ട്സായിരുന്നു ഇതിന്റെ പരമാവധി പ്രവര്‍ത്തനവേഗത, 500,000 നിര്‍ദേശങ്ങള്‍ വരെ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു. ഉപയോഗപ്രദമായ രീതിയില്‍ രൂപകല്‍പ്പനചെയ്ത ആദ്യത്തെ മൈക്രോപ്രൊസസ്സറാണ് ഇത്. NMOS ആണ് ഇതില്‍ ഉപയോഗിച്ചിരുക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] വിവരണം
[തിരുത്തുക] പ്രോഗ്രാമിംഗ് മോഡല്‍
ഇന്റല്‍ 8008 ന് തുടര്‍ച്ചയായി വന്ന മൈക്രോപ്രൊസസ്സറാണ് ഇന്റല്‍ 8080. രണ്ടിലും ഒരുപോലെയുള്ള അസംബ്ലി ഭാഷയായിരുന്നു. കാരണം ഇവ രണ്ടിലും കമ്പ്യൂട്ടര്‍ ടെര്‍മിനല്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത നിര്‍ദേശകൂട്ടങ്ങളായിരുന്നു. രണ്ട് വശങ്ങളിലുമായി 40 പിന്നുകളായിരുന്നതിനാല്‍, 16-ബിറ്റ് അഡ്രസ്സ് ബസും 8-ബിറ്റ് ഡാറ്റാ ബസു ഇതിനുണ്ടായിരുന്നു, ഇത് ഇതിനെ 64 കിലോബൈറ്റുകളുള്ള മെമ്മറി ഉപയോഗപ്പെടുത്താന്‍ സഹായിച്ചു.
[തിരുത്തുക] റജിസ്റ്ററുകള്‍
ഇതിന് ഏഴ് 8-ബിറ്റ് റജിസ്റ്ററുകളാണുണ്ടായിരുന്നത്, ഇതില്‍ ആറെണ്ണം (B, C, D, E, H, L എന്നിവ) 16-ബിറ്റ് റജിസ്റ്ററുകളായി ഉപയോഗിക്കാന്‍ പാകത്തിലായിരുന്നു. (BC- B ഉയര്‍ന്ന ബൈറ്റായും C താഴ്ന്ന ബൈറ്റായും, അതുപോലെ തന്നെ DE HL എന്നീ ജോടികളും). ഏഴാമത്തെ റജിസ്റ്ററായ A എന്നത് 8-ബിറ്റ് അക്യൂമലേറ്ററുമാണ്. മെമ്മറിയിലേക്കുള്ള 16-ബിറ്റ് സ്റ്റാക്ക് സൂചികയും, 16-ബിറ്റ് പ്രോഗ്രാം കൗണ്ടറും ഇതിനുണ്ടായിരുന്നു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Intel and other manufacturers' 8080 CPU images and descriptions at cpu-collection.de
- Scan of the Intel 8080 data book at datasheetarchive.com
This article was originally based on material from the Free On-line Dictionary of Computing, which is licensed under the GFDL.
|
|||||||||||||||||

