ഇന്റല്‍ കോര്‍പ്പറേഷന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Intel Corporation
തരം Public
സ്ഥാപിതം 1968 1
ആസ്ഥാനം Santa Clara, California (incorporated in Delaware)
 United States
സ്ഥാപകര്‍ Paul S. Otellini, CEO
Craig Barrett, Chairman
വ്യവസായ മേഖല Semiconductors
ഉല്‍‌പന്നങ്ങള്‍ Microprocessors
Flash memory
Motherboard Chipsets
Network Interface Card
Bluetooth Chipsets
വിറ്റുവരവ് $38.3 billion USD (2007)[1][2]
പ്രവര്‍ത്തന വിറ്റുവരവ് $8.2 billion USD (2007)
അറ്റാദായം $7.0 billion USD (2007)
തൊഴിലാളികള്‍ 86,300 (2007)[3]
മുദ്രാവാക്യം Leap Ahead
വെബ്‌സൈറ്റ് intel.com
1Incorporated in California in 1968, reincorporated in Delaware in 1989.[4]
സാന്ത ക്ലാരയിലുള്ള ഇന്റലിന്റെ പ്രധാന ഓഫീസ്

ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ കമ്പനിയും പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടുത്തക്കാരുമാണ് ഇന്‍റല്‍ കോര്‍പ്പറേഷന്‍. 1968 ജൂലൈ 18 നാണ് ഇന്‍റഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ അമേരിക്കയിലെ കാലിഫോര്‍ണ്ണിയയിലുള്ള സാന്‍റാ ക്ലാരയില്‍ ഈ കമ്പനി ആദ്യം സ്ഥാപിതമായി. മദര്‍ബോര്‍ഡുകള്‍‍, മദര്‍ബോര്‍ഡ് ചിപ്പ്സെറ്റുകള്‍, ഗ്രാഫിക് ചിപ്പ്സെറ്റുകള്‍, നെറ്റ്വര്‍ക്ക് കാര്‍ഡുകള്‍‍, എംബഡഡ് പ്രോസ്സസറുകള്‍ എന്നിവയും ഇന്‍റല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] വ്യവസായ ചരിത്രം

ഗോര്‍ഡണ്‍ E. മൂര്‍, റോബര്‍ട്ട് നൊയ്സേ എന്നിവര്‍ ചേര്‍ന്ന് 1968 ഇന്‍റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. ഫെയര്‍ ചൈല്‍ഡ് സെമികണ്ടക്ടര്‍ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

[തിരുത്തുക] പേരിന്‍റെ ഉത്ഭവം

പുതിയ കമ്പനിക്ക് മൂര്‍ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോര്‍ഡണ്‍ E. മൂര്, റോബര്‍ട്ട് നൊയ്സേ എന്നിവരുടെ തീരുമാനം. എന്നാല്‍ more noice എന്ന പേരിനോട് സാമ്യമുണ്ടായിരുന്നതിനാല്‍ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വര്‍ഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവര്‍ INTegrated ELectronics എന്നും ചുരുക്കത്തില്‍ "Intel" എന്നും വിളിച്ചു. എന്നാല്‍ Intel എന്നത് ഒരു ഹോട്ടല്‍ ശൃംഖലയുടെ ട്രേഡ്മാര്‍ക്കഡ് പേരായതിനാല്‍ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.[5]

[തിരുത്തുക] കമ്പനിയുടെ കുതിച്ചുചാട്ടം

കമ്പനി സ്ഥാപിക്കുമ്പോള്‍ അര്‍ദ്ധചാലകങ്ങളായിരുന്നു നിര്‍മ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം സ്റ്റാറ്റിക് റാന്‍ഡം ആക്സ്സസ് മെമ്മറി ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിന്‍റെ അര്‍ദ്ധചാലകവ്യവസായം ഉയര്‍ച്ച നേടുന്നത്.

1971 ല്‍ ഇന്റല്‍ കോര്‍പ്പറേഷന്‍ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ ഇന്റല്‍ 4004 നിര്‍മ്മിച്ചു. 1980 കളുടെ തുടക്കത്തില്‍ ഡൈനാമിക് റാന്‍ഡം ആക്സ്സസ് മെമ്മറി ചിപ്പുകളുടെ നിര്‍മ്മാണത്തിലേക്ക് ഇന്റല്‍ തിരിഞ്ഞു.

[തിരുത്തുക] മാര്‍ക്കറ്റ് ചരിത്രം

[തിരുത്തുക] എസ്റാമും മൈക്രോപ്രോസ്സസറും

[തിരുത്തുക] അവലംബം

  1. AMD wins 2006 revenue battle with Intel, iSuppli says. ശേഖരിച്ചത് 2007-11-05.
  2. Chipmaker Report: Intel's Revenue Sank In 2006. ശേഖരിച്ചത് 2007-11-05.
  3. Intel Corporation - company profile. CNN. Time Warner. ശേഖരിച്ചത് 2007-10-17.
  4. INTEL CORP (Form: 10-K, Received: 02/27/2006 06:02:42). United States Securities and Exchange Commission (2005-12-31). ശേഖരിച്ചത് 2007-07-05.
  5. Theo Valich (2007-09-19). Secret of Intel name revealed. The Inquirer. ശേഖരിച്ചത് 2007-09-19.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം