ഇന്ദ്ര നൂയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്ര നൂയി
Indra Nooyi - World Economic Forum Annual Meeting Davos 2008.jpg
ജനനം [1]
(1955-10-28) ഒക്ടോബർ 28, 1955 (58 വയസ്സ്)
ചെന്നൈ, തമിഴ് നാട്, ഇന്ത്യ
ഭവനം Fairfield County, Connecticut, അമേരിക്ക
വിദ്യാഭ്യാസം മദ്രാസ് ക്രിസ്ത്യൻ കോളേജ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൽക്കട്ട
യേൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ്
തൊഴിൽ ദാതാവ് പെപ്സി കോ
ശമ്പളം 2006:
Salary - $964,413
Bonus - $3,000,000
Other - $153,506
Stock Awards - $1,033,505
Option Awards - $1,078,942
Total - $6,230,366[2]
പദവി സി.ഇ.ഓ.
കാലയളവ് 2006-ഇതുവരെ
മുൻഗാമി സ്റ്റീവൻ റിയിന്മണ്ട്
Board member of Federal Reserve Bank of New York
Motorola
Lincoln Center for the Performing Arts
International Rescue Committee
മതം ഹിന്ദു, ബ്രാഹ്മണൻ
ജീവിത പങ്കാളി(കൾ) രാജ് കൃഷ്ണൻ നൂയി
കുട്ടികൾ പ്രീത, age 24 - താര, age 15
വെബ്സൈറ്റ്
പെപ്സികോ

ലോകത്തെ ഏറ്റവും വലിയ ഭക്ഷണ കമ്പനിയായ പെപ്സിയുടെ[അവലംബം ആവശ്യമാണ്] ചെയർ‌വുമണും, ചീഫ് എക്സികുട്ടീവ് ഓഫീസറുമാണ് ഇന്ദ്ര കൃഷ്ണമൂർത്തി നൂയി (ഇംഗ്ലീഷ്: Indra Krishnamurthy Nooyi, തമിഴ്: இந்திரா கிருஷ்ணமூர்த்தி நூயி )[3][4] (ജനനം: October 28, 1955) തമിഴ് നാട്ടിലെ ചെന്നൈയിൽ ആൺ ഇവർ ജനിച്ചത്. 2006 ഓഗസ്റ്റ് 14 നാണ് ഇവർ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. [5] 2006 ഒക്ടോബർ 1 ന് ഔദ്യോഗികമായി പെപ്സി കമ്പനിയുടെ ബോർഡ് അംഗങ്ങൾ ഇവരെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആയി നിയമിച്ചു. [6] അമേരിക്കയിലെ ഫോർബ്സ് മാഗസിൻ നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിത നേതാക്കളിൽ മൂന്നാം സ്ഥാനത്തായിരുന്നു. .[7] മറ്റൊരു മാഗസിൻ ആയ ഫോർച്ച്യൂൺ നടത്തിയ തിരഞ്ഞെടുപ്പിൽ നൂയി ലോകത്തിലെ ഏറ്റവും ശക്തരായ വനിത വാണിജ്യ നേതാക്കളിൽ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. [8][9] ഇതു കൂടാതെ 2008 ൽ ഇന്ദ്ര നൂയി അമേരിക്കയിലെ മികച്ച നേതാക്കളിൽ ഒരാളായി യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് നിർദ്ദേശിച്ചു.[10]


ആദ്യജീവിതവും ജോലിയും[തിരുത്തുക]

ഇന്ദ്ര തനെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മദ്രാസിലെ ഹോളി ഏഞ്ചത്സ് സ്കൂളിൽ നിന്നാണ്.1974-ൽ തന്റെ ഡിഗ്രി വിദ്യാഭ്യാസം രസതന്ത്രത്തിൽ പൂർത്തീകരിച്ച ശേഷം ഇന്ദ്ര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെനന്റിൽ ചേർന്നു. 1976 ൽ അത് പൂർത്തീകരിച്ച ശേഷം ഇന്ദ്ര ഇന്ത്യയിൽ തന്നെ ജോലി നോക്കി. പിന്നീട് 1978 ൽ യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിൽ ചേർന്നു. 1980 ൽ തന്റെ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം, നൂയി ബോസ്റ്റൺ കൺസൽട്ടിംങ് ഗ്രൂപ്പ് എന്ന കമ്പനിയിൽ ചേർന്നു. അതിനു ശേഷം മോട്ടോറോള കമ്പനിയിലും പിന്നീട് ഏഷ്യ ബ്രൌൺ ബോവറി എന്ന കമ്പനിയിലും ജോലി നോക്കി.

ഇന്ദ്ര നൂയി അമേരിക്കയിലെ യേൽ കോർപ്പറേഷൻ, മോട്ടോറോള, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂ യോർക്ക്, ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി, ലിങ്കൻ സെന്റർ ഫോർ പെർഫോമിങ് ആർട്സ് എന്നിവടങ്ങളിൽ ബോർഡ് അംഗമാണ്.

തന്റെ ഭർത്താവായ രാജ്. കെ. നൂയിയോടൊപ്പം ഇന്ദ്ര നൂയി അമേരിക്കയിലെ ഗ്രീൻ‌വിച്ച് എന്ന സ്ഥലത്ത് താമസിക്കുന്നു.

2007 ൽ ഇന്ത്യ സർക്കാറിന്റെ പത്മഭൂഷൻ പുരസ്കാരം ലഭിച്ചു.

പെപ്സികോ എക്സിക്യൂട്ടീവ്[തിരുത്തുക]

ഇന്ദ്ര നൂയി പെപ്സികോ കമ്പനിയിൽ 1994 ലാണ് ചേർന്നത്. 2001ൽ പ്രെസിഡന്റ് എന്ന പദവിയും സി.എഫ്.ഓ. എന്ന പദവിയും ലഭിച്ചു. 2006 ഓഗസ്റ്റ് 14 ന് പെപ്സികോ കമ്പനിയുടെ അഞ്ചാമത്തെ സി.ഇ.ഓ. ആയി. പെപ്സികോ കമ്പനിയുടെ 42 വർഷത്തെ ചരിത്രത്തിലെ അഞ്ചാമത്തെ സി.ഇ.ഒ ആണ് .

പെപ്സികോ കമ്പനിയിൽ ഇന്ദ്ര നൂയിക്ക് പല പ്രധാന നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ട്രൈകോൺ എന്ന കമ്പനി തുടങ്ങുന്നതിൽ പ്രധാന പങ്ക് ഇന്ദ്രയുടേതാണ്. ഇത് പിന്നീട് യം! ബ്രാൻഡ് എന്ന കമ്പയിയായി അറിയപ്പെട്ടു. ഇതു കൂടാതെ ഇന്ദ്ര നൂയി ടാകോ ബെൽ, കെ.എഫ്.സി, പിസ്സ ഹട്ട് എന്നീ കമ്പനികൾ തുടങ്ങുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ട്രോപ്പിക്കാന എന്ന കമ്പനിയെ വാങ്ങുന്നതിൽ ഇന്ദ്ര നൂയി പ്രധാന പങ്ക് വഹിച്ചു. ബിസിനസ്സ് വീക്ക് മാഗസിന്റെ റിപ്പോർട്ട് പ്രകാരം 2000 ൽ ഇന്ദ്ര നൂയി പെപ്സികോ കമ്പനിയുടെ സി.എഫ്.ഓ ആയതിനു ശേഷം കമ്പനിക്ക് 72% വരുമാന വർദ്ധനവുണ്ടായതായി പറയുന്നു. [11]


മുൻഗാമി
സ്റ്റീവൻ റിയന്മണ്ട്
Chairman & CEO of പെപ്സികോ കമ്പനിയുടെ സി.ഇ.ഒ
2006 – ഇതുവരെ
പിൻഗാമി

അവലംബം[തിരുത്തുക]

  1. '''Indra'''
  2. SAJAforum: BUSINESS: Indra Nooyi's $6.2 million income
  3. "NNDB Profile: Indra Nooyi". ശേഖരിച്ചത്: 2007-12-09. 
  4. "Forbes Profile: Indra Nooyi". ശേഖരിച്ചത്: 2007-12-09. 
  5. "PepsiCo names first woman CEO". ശേഖരിച്ചത്: 2007-12-09. 
  6. "PepsiCo's Board of Directors Appoints Indra K. Nooyi as CEO". ശേഖരിച്ചത്: 2007-12-09. 
  7. "The 100 Most Powerful Women: #5". ശേഖരിച്ചത്: 2007-12-09. 
  8. "50 Most Powerful Women 2006: #1". ശേഖരിച്ചത്: 2007-12-09. 
  9. "50 Most Powerful Women 2007: #1". ശേഖരിച്ചത്: 2007-12-09. 
  10. "America's Best Leaders: Indra Nooyi, PepsiCo CEO". ശേഖരിച്ചത്: 2008-11-20. 
  11. Indra Nooyi: Keeping Cool In Hot Water

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഇന്ദ്ര_നൂയി&oldid=1712427" എന്ന താളിൽനിന്നു ശേഖരിച്ചത്