കുടകപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ദ്രയവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Holarrhena antidysenterica

കുടകപ്പാല
കുടകപ്പാലയുടെ ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. pubescens
Binomial name
Holarrhena pubescens
Wall.
Synonyms
  • Chonemorpha antidysenterica G.Don
  • Chonemorpha pubescens (Wall.) G.Don
  • Echites adglutinatus Burm.f.
  • Echites antidysentericus Roth [Illegitimate]
  • Echites pubescens Buch.-Ham. [Illegitimate]
  • Elytropus pubescens (Wall.) Miers
  • Holarrhena antidysenterica var. macrantha Kerr
  • Holarrhena antidysenterica var. pubescens (Wall.) J.L.Stewart & Brandis
  • Holarrhena codaga G.Don
  • Holarrhena febrifuga Klotzsch
  • Holarrhena fischeri K.Schum.
  • Holarrhena glaberrima Markgr.
  • Holarrhena glabra Klotzsch
  • Holarrhena macrocarpa (Hassk.) Fern.-Vill.
  • Holarrhena malaccensis Wight
  • Holarrhena perrotii Spire
  • Holarrhena pierrei Spire
  • Holarrhena tettensis Klotzsch
  • Holarrhena villosa Aiton ex Loudon
  • Nerium sinense Hunter ex Ridl.
  • Physetobasis macrocarpa Hassk.

1200 മീറ്റർ വരെ പൊക്കമുള്ള സ്ഥലങ്ങളിൽ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ്‌ കുടകപ്പാല (ശാസ്ത്രീയനാമം:Holarrhena pubescens). ഇത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു[1]

നേർത്ത സുഗന്ധമുള്ള പൂക്കൾ കുലകളായി ഈസ്റ്റർ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റർ മരം എന്നും വിളിക്കും. കായ്കൾക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരിൽ നിന്നുണ്ടാകുന്ന തൈകൾ നട്ടും വളർത്താം [2]

കുടകപ്പാലയുടെ ഇലകൾ

പേരുകൾ[തിരുത്തുക]

രസഗുണങ്ങൾ[തിരുത്തുക]

  • രസം - തിക്തം
  • ഗുണം - ലഘു, രൂക്ഷം
  • വീര്യം - ശിതം

ഔഷധ ഗുണങ്ങൾ[തിരുത്തുക]

തൊലി, വേരു്, വിത്ത് എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. അമീബിക് വയറുകടിയ്ക്കും അതിസാരത്തിനും നല്ല മരുന്നാണ്. അർശ്ശസ്സ്, രക്തപിത്തം, കുഷ്ടം, ഛർദ്ദി, വയറുവേദന എന്നീ രോഗങ്ങൾക്ക് നല്ല മരുന്നാണെന്ന് ഭാവപ്രകാശം, ധന്വന്തര നിഘണ്ടു എന്നീ ഗ്രന്ഥങ്ങൾ പറയുന്നു.[3]

ഘടന[തിരുത്തുക]

പാൽ നിറത്തിൽ കറയുള്ള ചെടിയാണ്‌ ഇത്. ഇതിന്റെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറിയ ഇല ഞെട്ടിൽ 10-30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾക്ക് വൃത്താകാരമാണുള്ളത്. ഇലകളുടെ സിരകൾ വ്യക്തമായി കാണാവുന്നതാണ്‌. പത്ര കക്ഷത്തിൽ പുഷ്പമജ്ഞരി ഉണ്ടാകുന്നു. പൂക്കൾ ചെറുതും വെള്ളനിറത്തിൽ സുഗന്ധമുള്ളതുമാണ്‌. ബാഹ്യദളപുടം സം‌യുക്തവും 5 ഇതളുകൾ ഉള്ളതുമാണ്‌. ദളപുട നാളിയുടെ അഗ്രഭാഗത്തായി 5 ദളങ്ങൾ സ്ഥിതിചെയ്യുന്നു. ഒരു പൂവിൽ 5 കേസരങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും രണ്ട് ഫോളിക്കുകളിലായി നീളമുള്ള വിത്തുകൾ കാണപ്പെടുന്നു.[4]

തൊലി, വിത്ത് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ

ചിത്രശാല[തിരുത്തുക]

കുറിപ്പ്[തിരുത്തുക]

ഒരിടത്ത് തെറ്റായി പ്രസിദ്ധീകരിക്കപ്പെട്ടതിനാൽ ഇത് ഗുണ്ടുമുല്ലയുമായി പലയിടത്തും തെറ്റിദ്ധരിച്ച് ഉപയോഗിക്കപ്പെടാറുണ്ട്.

അവലംബം[തിരുത്തുക]

  1. അല്പം വിവരണം
  2. അലങ്കാര വൃക്ഷങ്ങൾ, പേജ് 15- ജി.എസ്. ഉണ്ണീകൃഷ്ണൻ നായർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
  4. ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ വാല്യം 11.The State Institute of Languages തിരുവനന്തപുരം. പുറം 177-179

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുടകപ്പാല&oldid=3674398" എന്ന താളിൽനിന്ന് ശേഖരിച്ചത്