ഇന്ദ്രജിത്ത് (നടൻ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ദ്രജിത്ത് | |
|---|---|
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ |
|
| തൊഴിൽ | അഭിനേതാവ്, ചലച്ചിത്ര നടൻ |
| ജീവിത പങ്കാളി | പൂർണ്ണിമ ഇന്ദ്രജിത്ത് (ആദ്യം: പൂർണ്ണിമ മോഹൻ) |
| മക്കൾ | പ്രാർഥന |
| മാതാപിതാക്കൾ | സുകുമാരൻ, മല്ലിക സുകുമാരൻ |
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ് ഇന്ദ്രജിത്ത്. അന്തരിച്ച മലയാള ചലച്ചിത്ര നടൻ സുകുമാരന്റെയും മല്ലികയുടെയും മകൻ. നടൻ പൃഥ്വിരാജിന്റെ സഹോദരനാണ്. പൂർണിമാ മോഹനാണ് ഇദേഹത്തിന്റെ ഭാര്യ. ഇദേഹത്തിന്റെ സ്വദേശം തിരുവനന്തപുരമാണ്.
ഉള്ളടക്കം |
പശ്ചാത്തലം[തിരുത്തുക]
പടയണി എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. പിന്നീട് വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. ഒരു ഗായകൻകൂടിയാണ് ഇന്ദ്രജിത്ത്.
ചിത്രങ്ങൾ[തിരുത്തുക]
മലയാളം[തിരുത്തുക]
| നമ്പർ | വർഷം | ചിത്രം | കഥാപാത്രം |
|---|---|---|---|
| 1 | 1986 | പടയണി | ബാലതാരം |
| 2 | 2002 | ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ | ശ്യാം ഗോപാൽ വർമ |
| 3 | 2002 | മീശമാധവൻ | ഈപ്പൻ പാപ്പച്ചി |
| 4 | 2003 | പട്ടാളം | അതിഥി താരം |
| 5 | 2003 | മിഴി രണ്ടിലും | ഡോ. അരുൺ |
| 6 | 2003 | മുല്ലവള്ളിയും തേന്മാവും | ആൻഡ്രൂ |
| 7 | 2004 | റൺവേ | ബാലു |
| 8 | 2004 | വേഷം | ഹരിപ്രസാദ് |
| 9 | 2005 | ഫിംഗർ പ്രിന്റ് | |
| 10 | 2005 | പോലീസ് | ആനന്ദ് |
| 11 | 2005 | ചാന്തുപൊട്ട് | കൊമ്പൻ കുമാരൻ |
| 12 | 2006 | അച്ഛനുറങ്ങാത്ത വീട് | |
| 13 | 2006 | ക്ലാസ്‌മേറ്റ്സ് | പയസ് ജോർജ്ജ് |
| 14 | 2006 | ഒരുവൻ | ശിവൻ |
| 15 | 2006 | ബാബാ കല്യാണി | ബാബു |
| 16 | 2007 | ഛോട്ടാ മുംബൈ | ടോമിച്ചൻ |
| 17 | 2007 | അറബിക്കഥ | അൻവർ |
| 18 | 2007 | ആയുഃർ രേഖ | ആനന്ദ് |
| 19 | 2007 | ഹാർട്ട് ബീറ്റ്സ് | ഇടിക്കുള |
| 20 | 2007 | ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | ഹരീന്ദ്ര വർമ്മ |
| 21 | 2007 | ഫ്ലാഷ് | പ്രിയൻ |
| 22 | 2008 | കൽക്കട്ടാ ന്യൂസ് | ഹരി |
| 23 | 2008 | മലബാർ വെഡ്ഡിംഗ് | മനു കുട്ടൻ |
| 24 | 2008 | സൂര്യകിരീടം | ശിവറാം |
| 25 | 2008 | മിന്നാമിന്നിക്കൂട്ടം | സിദ്ധാർത്ഥ് |
| 26 | 2008 | ട്വന്റി:20 | അരുൺ കുമാർ |
| 27 | 2009 | നമ്മൾ തമ്മിൽ | ജോണി |
| 28 | 2009 | സീതാ കല്യാണം | അംബി |
| 29 | 2010 | ഹാപ്പി ഹസ്ബൻഡ്സ് | രാഹുൽ വലിയത്താൻ |
| 31 | 2010 | നായകൻ | വരദൻ |
| 32 | 2010 | എൽസമ്മ എന്ന ആൺകുട്ടി | എബി |
| 34 | 2010 | ചേകവർ | കാശിനാഥൻ |
| 35 | 2010 | കോളേജ് ഡെയ്സ് | രോഹിത് മേനോൻ |
| 36 | 2010 | കരയിലേക്ക് ഒരു കടൽ ദൂരം | അനൂപ് ചന്ദ്രൻ |
| 37 | 2011 | റേസ് | നിരഞ്ജൻ |
| 38 | 2011 | സിറ്റി ഓഫ് ഗോഡ് | സ്വർണ്ണവേൽ |
| 39 | 2011 | ത്രീ കിംഗ്സ് | ഭാസ്കരനുണ്ണി രാജ |
| 40 | 2011 | വീട്ടിലേക്കുള്ള വഴി | റസാക്ക് |
| 41 | 2011 | വെള്ളരിപ്രാവിന്റെ ചങ്ങാതി | മാണികുഞ്ഞ് |
| 42 | 2012 | ഈ അടുത്ത കാലത്ത് | വിഷ്ണു |
| 43 | 2012 | കർമ്മയോഗി | രുദ്രൻ ഗുരുക്കൾ |
| 44 | 2012 | ഔട്ട്സൈഡർ | മുകുന്ദൻ |
| 45 | 2012 | ബാച്ച്‌ലർ പാർട്ടി | ഗീവർഗ്ഗീസ് |
| 46 | 2012 | മുല്ലമൊട്ടും മുന്തിരിച്ചാറും | ചുരട്ട ജോസ് |
ഹിന്ദി[തിരുത്തുക]
- ദ വെയിറ്റിംഗ് റൂം (2010)
ഇംഗ്ലീഷ്[തിരുത്തുക]
- ബിഫോർ ദ റെയിൻസ് (2008)
തമിഴ്[തിരുത്തുക]
- എൻ മനവാനിൽ (2002)
- സർവ്വം (2009)
തെലുങ്ക്[തിരുത്തുക]
- കാവ്യാസ് ഡയറി (2009)