ഇന്ത്യൻ മൂർഖൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂർഖൻ
(Indian Cobra)
Naja naja with hood spread open
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Serpentes
കുടുംബം: Elapidae
ജനുസ്സ്: Naja
വർഗ്ഗം: N. naja
ശാസ്ത്രീയ നാമം
Naja naja
(Linnaeus, 1758)[1]
Synonyms

Coluber naja Linnaeus, 1758
Naja fasciata Laurenti, 1768
Vipera naja Daudin, 1803
Naja tripudians Gray, 1834
Naia tripudians Boulenger, 1896

കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ശരീരത്തിന്റെ മൂന്നിലൊരുഭാഗം മുകളിലേയ്ക്ക് പത്തി ഉയർത്തിപ്പിടിയ്ക്കാനുള്ള കഴിവുണ്ട്. പുല്ലാനി, വെമ്പാല, സർപ്പം, പത്തിക്കാരൻ, നല്ലോൻ പാമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] വിഷം

വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂർ‌ഖൻ. മൂർ‌ഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങൾക്കു പോലും മാരകമായ വിഷമുണ്ട്. കൊത്താനും മിടുക്കനാണ്‌. മൂർഖന്റെ വിഷം നാഡികളെയാണ് ബാധിയ്ക്കുക. വിഷം ബാധിച്ചാൽ ശ്വാസതടസം അനുഭവപ്പെടും. മൂർഖൻ പാമ്പിൻ വിഷത്തിൽ നിന്ന് പല മരുന്നുകളും ഉണ്ടാക്കുന്നുണ്ട്.

[തിരുത്തുക] പ്രത്യേകതകൾ

ശരാശരി രണ്ട് മീറ്ററോളം നീളത്തിൽ വളരുന്ന ഇവയെ കാട്ടുപ്രദേശങ്ങളിലും പഴയ കെട്ടിടങ്ങൾക്കരികിലും കൃഷിയിടങ്ങളിലും കാണാറുണ്ട്. പല ജാതി മൂർഖൻമാരുണ്ടെങ്കിലും ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്നത് കഴുത്തിന് പിന്നിൽ ഋ അടയാമുള്ളവയെയാണ്. സമുദ്രനിരപ്പിൽ നിന്നും 2000മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണുന്നു.[അവലംബം ആവശ്യമാണ്] മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. പത്തിയിലുള്ള കണ്ണടയാണ് മൂർഖനുള്ള ഒരു പ്രത്യേകത. ഏകദേശം അഞ്ചു മീറ്റർ നീളം വരെയുള്ള മൂർഖനുകൾ ഉണ്ട്. വെള്ളത്തിൽ നീന്താനും ഈ പാമ്പിന് വലിയ പ്രയാസമില്ല.

[തിരുത്തുക] ആഹാരരീതി

ഉഗ്രവിഷമുള്ള ഈ പാമ്പിൻറെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്.രാത്രിയിലാണ് ഇവയുടെ ഇരതേടൽ. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.

[തിരുത്തുക] പ്രജനനം

മാളങ്ങളിലാണ് ഇവ മുട്ടയിടുക. ആൺപാമ്പും പെൺപാമ്പും മാറി മാറി അടയിരിയ്കും. മുട്ടവിരിഞ്ഞ ഇറങ്ങുന്ന മൂർഖൻകുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ട്.[അവലംബം ആവശ്യമാണ്]

[തിരുത്തുക] ഇതുകൂടികാണുക

[തിരുത്തുക] അവലംബം

  1. ITIS report: Naja naja
"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_മൂർഖൻ&oldid=1179450" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ