ഇന്ത്യൻ പോസ്റ്റൽ സർവീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ പോസ്റ്റൽ സർവീസ്
ഇന്ത്യൻ പോസ്റ്റ്‌ ലോഗോ
തരം Agency of the Government of India
വ്യവസായം Postal system
സ്ഥാപിക്കപ്പെട്ടത് 1764
ആസ്ഥാനം New Delhi, Delhi, India
പ്രധാന ആളുകൾ Radhika Doraiswamy, Director General
ജീവനക്കാർ 520,191 (2007ലെ കണക്കുപ്രകാരം)[1]
വെബ്‌സൈറ്റ് www.indiapost.gov.in

ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ്[2].ഇതിനു കീഴിൽ 155,333 പോസ്റ്റ്‌ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

1764-ൽ ലോർഡ്‌ ക്ലവിന്റെ കാലത്താണ് ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത്. 1774-ൽ വാറൻ ഹേസ്റ്റിംഗ് കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു.1854-ൽ ഡൽഹൌസി പ്രഭുവിൻറെ കാലത്താണ് പോസ്റ്റ്‌ഓഫീസ് ആക്ട്‌ നിലവിൽ വന്നത്.1852-ൽ സിന്ധിലാണ് ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുന്നത്. സിന്ധിയിലെ കമ്മിഷണർ ആയിരുന്ന ബാർട്ടർ ഫെരേര 'സിന്ധ് ഡാക്ക' എന്ന പേരിൽ ഇറക്കിയ ഈ സ്റ്റാമ്പ്‌ ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു.ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതിൽ പതിപ്പിച്ചിരുന്നത്.

സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌ 1947 നവംബർ 21-നാണ് പുറത്തിറക്കുന്നത്.ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്.

സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌.[3][4]
രണ്ടാമത്തെ സ്റ്റാമ്പ്‌ .[3][4]

അവലംബം[തിരുത്തുക]

  1. Indiapost - Actual staff strength official Indian Post website
  2. "Physical Infrastructure". India Post. ശേഖരിച്ചത് 21 February 2010. 
  3. 3.0 3.1 India Postage Stamps 1947–1988.(1989) Philately branch, Department of Posts, India.
  4. 4.0 4.1 Souvenir sheet of the Independence series of stamps, Indian Posts, 1948

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
ചിത്രശാല[തിരുത്തുക]

മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ആദ്യത്തെ സ്റ്റാമ്പ്,10 രൂപ, 1948 ആഗസ്ത് 15 ന് പുറത്തിറക്കി.
"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പോസ്റ്റൽ_സർവീസ്&oldid=1934103" എന്ന താളിൽനിന്നു ശേഖരിച്ചത്