ഇന്ത്യൻ നദീതട പദ്ധതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതനകാലം മുതൽ മനുഷ്യർ നദീതടങ്ങളിലാണ് അധിവസിച്ചിരുന്നത്. ഗതാഗത്തിനും കൃഷിക്കും ഗാർഹികാവശ്യങ്ങൾക്കും നദീജലം പ്രയോജനപ്പെടുത്താൻ കഴിയും എന്നതായിരിക്കാം ഇതിനു കാരണം. ഇന്ത്യയിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഏകദേശം 5000 വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന സിന്ധുനദീതട നാഗരികതയുടെ ചരിത്രംതന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. മോഹൻജദാരോ-ഹരപ്പാ എന്നിവിടങ്ങളിൽ നിന്നു ലഭിച്ച അവശിഷിടങ്ങളിൽ നിന്നും ഇവിടെ ഭക്ഷ്യധാന്യങ്ങളും പരുത്തിയും വൻതോതിൽ കൃഷിചെയ്തിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. അലക്സാണ്ടറുടെ പ്രധിനിധിയായി ഇന്ത്യയിൽ വന്ന മെഗസ്തനീസ് ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തഞ്ചാവൂരിലെ നെൽകൃഷിക്കുവേണ്ടി തിരുച്ചിറപ്പള്ളിക്കു സമീപം ചോളരാജാക്കന്മാർ കല്ലണ നിർമിച്ചിരുന്നു. മൗര്യരാജാക്കന്മാരുടെ കാലത്തുതന്നെ ഇന്ത്യ ജലസേചന പദ്ധതികളുടെ നിർമ്മാണത്തിന് ലോകപ്രശസ്തിയാർജിച്ചിരുന്നു.

Website:- [ [./Https://www.kuttanadpackage.in Archived 2021-09-12 at the Wayback Machine. kuttanadpackage.in] ]

പ്രധാന നദികൾ

ഇന്ത്യയിലെ പ്രധാന നദികളെ മൂന്നായി തരംതിരിക്കാം.

  1. ഹിമാലയൻ നദികൾ:- ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളും അവയുടെ അനേകം കൈവഴികളും.
  2. മധ്യേന്ത്യൻ നദികൾ:- ചമ്പൽ, മഹാനദി, നർമദ, താപ്തി എന്നിവ.
  3. ദക്ഷിണേന്ത്യൻ നദികൾ:- ഗോദാവരി, കൃഷ്ണ, കാവേരി, പെന്നാർ, വൈഗ, ഭാരതപ്പുഴ, പെരിയാർ, പമ്പ തുടങ്ങിയവ.

സിന്ധുനദീതട പദ്ധതികൾ[തിരുത്തുക]

ഭക്രാനംഗൽ പദ്ധതി[തിരുത്തുക]

ഭക്രാനംഗൽ ഡാം

സിന്ധുനദിയുടെ പോഷകന്ദികളിൽ ഒന്നായ സത്‌ലജ് നദിയിൽ ഹരിയാനയിലെ ഭക്ര എന്ന സ്ഥലത്ത് നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് ഇതിന്റെ മുഖ്യഭാഗം. ഇൻഡ്യയിലെ ഏറ്റവും വലിയ വിവിധോദ്യേശ പദ്ധതിയായ അണക്കെട്ടിന്റെ ഉയരം 226മീറ്റർ ആണ്.[1] കൂടാതെ ഭക്രയിൽ നിന്ന് 128 കിലോമീറ്റർ താഴെ നംഗൽ എന്ന സ്ഥലത്ത് 29 മീറ്റർ ഉയരമുള്ള ഒരു അണക്കെട്ട്, 64 കിലോമീറ്റർ നീളമുള്ള നംഗൽ ജലവൈദ്വുത തോട്, ഭക്രയിലെ രണ്ടും തോടിന്റെ കരയിൽ ശങ്കർമാൾ, കോട്‌ല എന്നീസ്ഥലങ്ങളിൽ ഒന്നുവീതവും വൈദ്യുതോത്പാതനകേന്ദ്രങ്ങൾ, 4,464 കിലോമീറ്റർ നീളം വരുന്ന പ്രധാന തോടുകൾ ഇവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതുമൂലം 14.6 ലക്ഷം ഹെക്റ്ററിൽ ജലസേചനം നടത്തുവാനും 1,204 മെഗാവാട്ട് വിദ്യുഛക്തി ഉത്പാദിപ്പിക്കുവാനും കഴിയുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ മൂന്നുസംസ്ഥാനങ്ങൾക്കും പങ്കുള്ള ഈ പദ്ധതിയുടെ പ്രവർത്തനവും മേൽനോട്ടവും കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ഒരു ബോർഡിന്റെ ചുമതലയിലാണ്.[2] ഇതിന്റെ മൊത്തം ചെലവ് ഏകദേശം 235 കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുണത്. ഭക്ര അണക്കെട്ടുണ്ടാക്കിയിട്ടുള്ള ജലാശയം ഗൊവിന്ദസാഗർ എന്നപേരിൽ അറിയപ്പെടുന്നു.

ബിയാസ് പദ്ധതി[തിരുത്തുക]

സിന്ധു നദിയുടെ പോഷക നദികളായ ബിയാസിനെയും സത്‌ലജിനേയും കൂട്ടിയോജിപ്പിച്ച് ഇരു നദികളിലെയും ജലപ്രവാഹം അണകെട്ടി നിയന്ത്രിച്ച് വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനു ഉപയോഗിക്കുവാൻ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണിത്.

ബിയാസിൽ ഹിമാചൽ പ്രദേശത്തുള്ള പാണ്ടോ എന്ന സ്ഥലത്ത് 61 മീറ്റർ ഉയരമുള്ള അണകെട്ടി ഭക്രാ ജലാശയത്തിനു മുകളിൽ ദഹാദ് എന്ന സ്ഥലത്തു നിർമിച്ചിരിക്കുന്ന വൈദ്വുതിനിലയത്തിലേക്കും, അവിടെനിന്ന് സത്‌ലജിലേക്കും ബിയാസ് നദീജലം തിരിച്ചുവിടുന്നതുമൂലം 305 മീറ്റർ ഉയരമുള്ള ഒരു ജലപാതം സാധ്യമാകുന്നു. ഇതിൽ നിന്ന് 660 മെഗാവാട്ട് വിദ്യുച്ഛക്തി ഉത്പാദിക്കുവാനും സാധിക്കുന്നു. വൈദ്വുതിനിലയത്തിൽ നിന്നും പ്രവഹിക്കുന്ന ജലംകൊണ്ട് ഭക്രാപദ്ധതിയുടെ കീഴിൽവരുന്ന സ്ഥലങ്ങൾ കൂടാതെ 5.3 ലക്ഷം ഹെക്റ്റർ സ്ഥലത്തുകൂടി ജലസേചനം വ്യാപിപ്പിക്കുവാനും കഴിയും.[3]

പാണ്ടോ അണയ്ക്കു താഴെ ബിയാസിൽ പോങ്ങ് എന്ന സ്ഥലത്ത് 116 മീറ്റർ ഉയരമുള്ള വേറൊരു അണകെട്ടി രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നീസംസ്ഥാനങ്ങളിൽ 6.5 ലക്ഷം ഹെക്ടർ ഭൂമിയിൽകൂടി ജലസേചനം വ്യാപിക്കുന്നതിനു പുറമേ, 300 മെഗാവാട്ട് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കാനുമുള്ള ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഈ രണ്ടുപദ്ധതികൾക്കും കൂടി മൊത്തം 240 കോടി രുപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.[4]

രാജസ്ഥാൻതോട് പദ്ധതി[തിരുത്തുക]

രാജസ്ഥാൻ കനാൽ

രാജസ്ഥാൻ സംസ്ഥാനത്തിലെ ശ്രീഗംഗാനഗർ, ജയ്സൽമീർ, ബിക്കാനീർ എന്നീ ജില്ലകളിൽ ഏകദേശം 12 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷിനടത്തുവാൻ ഉതകുന്ന ഒരു പദ്ധതിയാണിത്. ഇന്ദിര ഗാന്ധി കനാൽ എന്നും അറിയപ്പെടുന്നു. ബിയസ് നദിയിലെ പോങ് അണക്കെട്ടിൽ നിന്നും ലഭിക്കുന്ന ജലം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സത്‌ലജും ബിയാസും തമ്മിൽ ചേരുന്ന ഹരീക്കയിൽ ഒരു റെഗുലേറ്റർ സ്ഥപിച്ച് കനാൽവ്യവസ്ഥയിലെ 470 കിലോമീറ്റർ നീളമുള്ള പ്രധാന തോടും, 215 കിലോമീറ്റർ നീളമുള്ള പോഷക തോടും 6,308 കിലോമീറ്റർ നീളം വരുന്ന പോഷകതോടും വഴിയാണ് ജലസേചനം നടത്തുന്നത്. ഈ വിധത്തിൽ ഥാർ മരുഭൂമിയുടെ ഒരുഭാഗം കൃഷിയോഗ്യമാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. ഇതിന്റെ മൊത്തം ചെലവ് 184 കോടി രൂപയായിരിക്കും.[5]

സിന്ധുനദീജലക്കരാർ[തിരുത്തുക]

സിന്ധുനദീതടം ഇന്ത്യയിലും പാകിസ്താനിലുമായി വ്യാപിച്ചുകിടക്കുന്നതിനാൽ സിന്ധുനദിയിലേയും പോഷകനദികളിലേയും ജലം ഇരുരാജ്യങ്ങളും പങ്കുവച്ചു കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള ഒരുടമ്പടി 1960-ൽ ഉണ്ടായി. രവി, ബിയാസ് നദികളിലെ ജലം 1960 മുതൽ പത്തു വർഷത്തേക്കു താത്കാലിക അടിസ്ഥാനത്തിൽ പാകിസ്താൻ ഉപയോഗിച്ചുകൊള്ളുന്നതിനും, ഈ പത്തു വർഷത്തിനുള്ളിൽ ആ രാജ്യം പുതിയ ജലസേചനമാർഗങ്ങൾ നിലവിൽ വരുത്തേണ്ടതാണെന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തിരുന്നു.[6]

ഗംഗാനദീതട പദ്ധതികൾ[തിരുത്തുക]

തെഹ്‌രി പദ്ധതി[തിരുത്തുക]

ഡൽഹിയിൽ നിന്നും 200 മൈയിൽ വടക്കു കിഴക്കായി ഉത്തരാഞ്ചലിൽ ഭാഗീരഥി നദിയിൽ നിർനിച്ച അണക്കെട്ടാണ് തെഹ്‌രീ. ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിൽ 5-ആം സ്ഥാനമാണ് ഈ അണക്കെട്ടിനുള്ളത്. അണക്കെട്ടുകൊണ്ട് ഉദ്ദേശിക്കുന്നത് ജലവൈദ്യുതിയും, കൃഷിയാവശ്യങ്ങൾക്കായി ജലസേചനവും, ഉത്തരാഞ്ചൽ, ഉത്തർപ്രദേശ് ഡൽഹി നിവാസികൾക്ക് കുടിവെള്ളവുമാണ്. 2.7 കോടി ഗാലൻ കുടിവെള്ളം വീതം പ്രതിദിനം കൊടുക്കാനുള്ള കഴിവ് പദ്ധതിക്കുണ്ട്. 1000 മെഗാവട്ട് വൈദ്യുതിയും 2,70,000 ഹെക്റ്റർ കൃഷിസ്ഥലങ്ങൾക്ക് വെള്ളവും കോടുക്കാൻ ഇതുകോണ്ട് സാധിക്കും. വിവാദങ്ങളിൽ കുടുങ്ങി ഇതിന്റെ ഒന്നാം ഘട്ടം മാത്രമേ തുറന്നു കൊടുത്തിട്ടുള്ളു

പദ്ധതി രൂപരേഖ

  • പദ്ധതി അംഗീകരിച്ചത് - 1972
  • പദ്ധതി ആരംഭിച്ചത് - 1978
  • ഡാം പണിതീർത്തത് -1996
  • അവസാന രണ്ടു ടണലുകൾ 2002 ഡിസംബറിൽ അടച്ചു
  • പദ്ധതി തീർന്നത് - 2003

പൂർത്തിയാകുമ്പോൾ തെഹ്‌രി പട്ടണവും ചുറ്റുമുള്ള ഗ്രാമങ്ങളും പൂർണമായും മുങ്ങിപ്പോകും മെന്നതിനാൽ അവസാനത്തെ രണ്ടു ടണലുകൾ 2002 - ൽ അടച്ചുകഴിഞ്ഞു.[7][8]

ചമ്പൽ പദ്ധതി[തിരുത്തുക]

ചമ്പൽ നദി
ഗാന്ധിസാഗർ ഡാം
പ്രതാപ് സാഗർ ഡാം

യമുനാ നദിയുടെ ഒരു പ്രധാനപ്പെട്ട പോഷക നദിയാണ് ചമ്പൽ നദി. വിന്ധ്യപർവ്വതത്തിൽ നിന്നും ഉത്ഭവിക്കുന്ന ഈ നദി മദ്ധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കൂടി ഒഴുകി ഉത്തർപ്രദേശിലെ ഈത്വാ എന്ന സ്ഥത്തുവച്ച് യമുനാനദിയുമായി ചേരുന്നു. മൂന്നു ഘട്ടങ്ങളായി തീർക്കേണ്ട ഒരു വിവിധോദ്ദേശ പദ്ധതിയാണ് ചമ്പൽ പദ്ധതി. ഇത് മധ്യപ്രദേശും രാജസ്ഥാനു യോജിച്ചാണ് ആവിഷ്കരിച്ചിട്ടുള്ളത്.[9]

ഒന്നാം ഘട്ടം[തിരുത്തുക]

  1. ചമ്പൽ നദിയിൽ ഗാന്ധിസാഗർ അണക്കെട്ടും വൈദ്വുതിഉത്പാദന കേന്ദ്രവും.
  2. രാജസ്ഥാനിൽ കോട്ടഎന്നസ്ഥലത്ത് ജലസേചനത്തിനായി ഒരു ബരാഷും (barrage) ഇരു വശത്തേക്കും തോടുകളും.

ഇതിന്റെഫലമായി ഇരു സംസ്ഥാനങ്ങളിലുമായി ഏതാണ്ട് 4.4 ലക്ഷം ഹെക്റ്റർ ഭൂമിയിൽ ജലസേചനം നടത്താൻ കഴിയും. 64 കോടി രൂപ ഇതിനു ചെലവു പ്രതീഷിക്കുന്നു.[10]

രണ്ടാം ഘട്ടം[തിരുത്തുക]

  1. ഗാന്ധിസാഗർ അണക്കെട്ടിന് 26 കിലോമീറ്റർ താഴെ റാണാപ്രതാപ് സാഗർ അണക്കെട്ടും അതിനോടുചേർന്ന വൈദ്വ്യുതിഉത്പാദനകേന്ദ്രവും.
  2. ജൽസേചന തോടുകളും.

ഇതിന്റെ പ്രയോജനം 1.22 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം സാധ്യമാകും എന്നതാണ്. ഇവയുടെ ചെലവ് 23 കോടി രൂപയാണ്.[11]

മൂന്നാം ഘട്ടം[തിരുത്തുക]

  1. കോട്ട അണക്കെട്ടിനും റാണാപ്രതാപ്‌ സാഗർ അണക്കെട്ടിനും ഇടയിൽ ജവാഹർ സാഗർ അണക്കെട്ടും
  2. വൈദ്വ്യുതിഉത്പാതനകേന്ദ്രവും

മൂന്നു ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ ചമ്പൽ പദ്ധതിമൂലം 386 മെഗാവാട്ട് വിദ്യുച്ഛക്തി ഉത്പാതിപ്പിക്കും.

യമുനാകനാലുകൾ[തിരുത്തുക]

യമുനാകനാൽ ആഗ്രക്കു സമീപം
ഗംഗാകനാൽ റൂർക്കിക്കു സമീപം

പുരാതന ഭാരതത്തിലെ തന്നെ ഒരു പ്രധാന ജലസേചന പദ്ധതിയാണ് യമുനാനദിയുടെ പടിഞ്ഞാറും കിഴക്കുമുള്ള തോടുകൾ. ഇവയിൽ കിഴക്കേകനാലിന്റെ നിർമ്മാണ ചരിത്രത്തെ പ്പറ്റി ശരിയായ രേഖകൾ ഇനിയും ലഭ്യമായിട്ടില്ല. പടിഞ്ഞാറൻ കനാൽ 14-ആം നൂറ്റാണ്ടിൽ ഉത്തരേന്ത്യ ഭരിച്ചിരുന്ന ഫിറോസ് ഷാ തുഗ്ലക്ക്, വെള്ളപ്പൊക്കകാലത്തെ അധികജലം പഞ്ചാബിലെ ഹിസ്സാർ ജില്ലയിലെ കൃഷിയാവശ്യങ്ങൾക്കായി തിരിച്ചുവിടുന്നതിനുവേണ്ടി ആവിഷ്കരിച്ചതാണെന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളിൽ ജലനിയന്ത്രണ സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ കാലക്രമേണ രണ്ടുതോടുകളും ഉപയോഗശൂന്യമായി. ഷാജഹാന്റെ കലത്ത് പ്രസിദ്ധ ശില്പിയായിരുന്ന ആലി മദ്ദാൻ പടിഞ്ഞാറൻ യമുനത്തോട് പുതുക്കി ഉപയോഗപ്രദമാക്കി ഡൽഹിയിലേക്കു വ്യാപിപ്പിച്ചു. 19 ആം നൂറ്റാണ്ടിലും അതിനുശേഷവും രണ്ടുകനാലുകളിലും ചീപ്പുകൾ നിർമിച്ച് പുതുക്കിയതുമൂലം കിഴക്കൻ കനാൽ രണ്ടുലക്ഷം ഹെക്റ്റർ സ്ഥലത്തും പടിഞ്ഞാറൻ കനാൽ 7 ലക്ഷം ഹെറ്റർ സ്ഥലത്തും ജലം നൽകുവാൻ പ്രാപ്തമായി.[12]

ഗംഗാകനാലുകൾ[തിരുത്തുക]

ഗംഗാനദി സമതലത്തിൽ പ്രവേശിക്കുന്ന സ്ഥലമായ ഹരിദ്വാറിൽ 19-ആം നൂറ്റാണ്ടിൽ നദിക്കു കുറുകെ ഒരണകെട്ടി. ഉത്തർപ്രദേശിൽ ജലസേചനത്തിനു വേണ്ടി അപ്പർഗംഗാ കനാൽ എന്നും ലോവർഗംഗാ കനാൽ എന്നും പേരുള്ള രണ്ടു തോടുകൾ നിർമിച്ചു. 6.4 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം അതുകൊണ്ട് സാധിക്കും. അന്ന് അപ്പർഗംഗാകനാൽ ലോകത്തിലെ ഏറ്റവും വലിയ ജലസേചന കനാൽ ആയിരുന്നു; ഇപ്പോൾ ഈ പദവി ഇല്ലെങ്കിലും അനേകം പവർഹൗസുകൾ ഇവയിലെ ജലം ഉപയോഗിച്ച് വൈദ്യുതോത്പാദനം നടത്തിവരുന്നു.[13]

രാംഗംഗാ പദ്ധതി[തിരുത്തുക]

കുമയോൺ മലകളിൽ നിന്നുദ്ഭവിച്ച് ഉത്തർപ്രദേശിന്റെ വടക്കുപടിഞ്ഞാറുഭാഗത്തു കൂടി ഒഴുകി കനൗജിനു സമീപംവച്ച് ഗംഗാനദിയിൽ ചേരുന്ന രാംഗംഗയിൽ നിർമിച്ചിരിക്കുന്ന 125.6 മീറ്റർ ഉയരമുള്ള ഒരു അണക്കെട്ടും 108 കിലോമീറ്റർ നീളം വരുന്ന കനാലുകളുമാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. ഉത്തർപ്രദേശിലെ പൗരിഗാർവാൾ കാലാഗഡ് ഗ്രാമത്തിന് മുന്നു കിലോമീറ്റർ മുകളിലാണ് ഈ അണക്കെട്ട്. 5.7 ലക്ഷം ഹെക്റ്റർ നിലങ്ങൾക്ക് ജലസേചനം നടത്തുന്നു. 180 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനും ഈ പദ്ധതിമൂലം സാധിച്ചിട്ടുണ്ട്. ഇതിന്റെ മൊത്തം ചെലവ് 96.86 കോടി രൂപയാണ്.[14]

ശാരദാകനാൽ പദ്ധതി[തിരുത്തുക]

ഹിമാലയത്തിൽ നിന്നുത്ഭവിച്ച് ഉത്തർപ്രദേശിൽകൂടി ഒഴുകുന്ന ഒരു നദിയാണ് ഘാഘ്‌ര. ഘാഘ്‌രയുടെ ഒരു പോഷക നദിയാണ് ശാരദ. ഇതു സമതലത്തിൽ പ്രവേശിക്കുന്നിടത്തുവച്ച് നദിയിലെ ഒഴുക്കു നിയന്ത്രിച്ച് കനാലുകളിലേക്കു ജലം തിരിച്ചുവിടുന്നു. ഈ ആവശ്യത്തിനു വേണ്ടി 1915-ൽ ഒരു അണ കെട്ടിയിരുന്നു. ഇതിന്റെ ആദ്യഘട്ടത്തിൽ 1873 കിലോമീറ്റർ മൊത്തം നീളം വരുന്ന അനേകം തോടുകൾ വഴി 4.5 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്തുവാൻ സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മറ്റൊരു അണക്കെട്ടുകൂടി നിർമിച്ച് 1114 കിലോമീറ്റർ നീളം വരുന്ന കനാലുകൾ വഴി 75,000 ഹെക്റ്റർ സ്ഥലത്തുകൂടി ജലസേചനം സാദ്ധ്യമാക്കി. രണ്ടാം ഘട്ടം 1926-ൽ പൂർത്തീകരിച്ചു.[15]

സോൺ ബാരേജ് പദ്ധതി[തിരുത്തുക]

ഗംഗാനദിയുടെ ഒരു പോഷക നദിയാണ് സോൺ. ബീഹാറിലെ ഷാഹാബാദ് ജില്ലയിൽ ഇന്ദ്രപുരി എന്ന സ്ഥലത്ത് സോൺ നദിക്കുകുറുകെ 1407 മീറ്റർ നീളമുള്ള ഒരു അണക്കെട്ടും ഇരുവശത്തേക്കുമുള്ള കനാലുകളും ചേർന്നുള്ള ജലസേചന പദ്ധതിയാണിത്. ഇതിന്റെ ഫലമായി 10.3 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്തുവൻ കഴിഞ്ഞിട്ടുണ്ട്; ഇതിന്റെ മൊത്തം ചെലവ് ഏകദേശം 22 കോടി രൂപയാണ്.[16]

റിഹൻഡ് പദ്ധതി[തിരുത്തുക]

ഉത്തർപ്രദേശിന്റെയും മദ്ധ്യപ്രദേശിന്റെയും അതിർത്തിയിലുള്ള മിർസാപൂർ ജില്ലയിൽ റിഹൻഡ് നദി സോൺനദിയുമായി യോജിക്കുന്ന സ്ഥലത്തിന് 46 കിലോമീറ്റർ മുകളിലായി റിഹൻഡ് നദിയിൽ 91.4 മീറ്റർ ഉയരമുള്ള അണകെട്ടി ജലം സംഭരിച്ച് 300 മെഗവാട്ട് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ഇതിന്റെ മൊത്തം ചെലവ് 46 കോടി രൂപയാണെന്നാണ് കണക്കാക്കിയിക്കുന്നത്.[17]

ഗാണ്ഡക് പദ്ധതി[തിരുത്തുക]

ഇന്ത്യയും നേപാളും തമ്മിൽ 1959 ഉണ്ടാക്കിയ ഒരുടമ്പടി അനുസരിച്ചാണ് ഈ പദ്ധതി വിഭാവന ചെയ്തത്.[18] ഇന്ത്യയിൽ ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും ഈ പദ്ധതികൊണ്ട് പ്രയോജനം ഉണ്ടാകും. ഇനിപറയുന്നവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ബീഹാറിലെ വാല്മീകി നഗറിനുസമീപം ഗംഗാനദിയുടെ പോഷകനദിയായ ഗാണ്ഡക്കിൽ 747.4 മീറ്റർ നീളവും 9.76 മീറ്റർ ഉയരവുമുള്ള ഒരണക്കെട്ടും, കൂടാതെ ഗതാഗത സൗകര്യത്തിനുള്ള ഒരു വൻകിട പാലവും ഉണ്ട്. ഉത്തർപ്രദേശിൽ 3.8 ലക്ഷം ഹെക്റ്ററും ബീഹാറിൽ 11.52 ലക്ഷം ഹെക്റ്ററും നേപാളിൽ 63,400 ഹെക്റ്ററും സ്ഥലത്ത് ജലസേചനം നൽകുവാൻ ആവശ്യമുള്ള തോടുകളും നിർമിച്ചിട്ടുണ്ട്. നേപാളിന്റെ മാത്രം ആവശ്യത്തിനുള്ള 15 മെഗാവാട്ട് വൈദ്യുതിക്കായി ഒരു പവ്വർഹൗസും സ്ഥപിച്ചിട്ടുണ്ട്. പദ്ധതിയുടെ മൊത്തം ചെലവ് എതാണ്ട് 95 കോടി രൂപയായിരിക്കും.[19]

കോസി പദ്ധതി[തിരുത്തുക]

കോസി ബാരേജ്

നേപാളിൽ നിന്നു് ഉദ്ഭവിക്കുന്ന ഗംഗയുടെ ഒരു പോഷക നദിയാണു കോസി. ഈ നദി ബീഹാർ സംസ്ഥാനത്ത് വർഷംതോറും വെള്ളപ്പൊക്കം മൂലം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുക പതിവാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഈ പദ്ധതിയിൽ ഉൾപ്പെടുന്നവ ഇനി പറയുന്നു :-[20]

  • നേപാളിലെ ഹനുമാൻസാഗറിൽ ഒരണക്കെട്ട്.
  • നദിയുടെ ഗതിമാറ്റം തടയാനായി ഇരുകരകളിലും 240 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കരിങ്കൽ ചിറകൾ.
  • കോസി ജലസേചന കനാലുകൾ.[21]
  • കോസി പവർഹൗസ്.[22]
  • രാജാപൂർ ജലസേചന കനാൽ.[23]

ഇവയിൽ അണക്കെട്ട് 1963 ലും കരിങ്കൽ ചിറകളുടെ പണി 1959 ലും പൂർത്തിയായി. കോസി കനാലുകൾ ബീഹാറിലെ 9 ലക്ഷം ഹെക്റ്റർ സ്ഥലത്തും നേപാളിലെ 12,000 ഹെക്റ്റർ സ്ഥലത്തും ജലസേചനം നടത്താൻ കഴിയും. കോസി വൈദ്യുതിനിലയം 20 മെഗാവട്ട് വൈദ്യുതി ഉദ്പാദിക്കും. രാജാപൂർ കനാലിലൂടെ ബീഹാറിലെ 1.6 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം സാധിക്കും. ബീഹാറിലും നേപാളിലും കൂടി മൊത്തം ഏകദേശം 21,000 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ പ്രളയബാധയിൽ നിന്നു മോചിപ്പിക്കുവാൻ ഈ പദ്ധതിമൂലം സാധിച്ചു എന്നകാര്യം എടുത്തുപറയേണ്ടതാണ്.

ഫറാക്കാ ബരാഷ് പദ്ധതി[തിരുത്തുക]

കൊൽക്കത്താ തുറമുഖം ഹൂഗ്ലിനദിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഗംഗാനദിയിൽ വർഷംതോറും അടിയുന്ന മണ്ണ് മൂലം ഗതാഗതടസം ഉണ്ടാവുന്നു. ഇതൊഴിവാക്കി പ്രവർത്തനം സുഗമമാക്കുവാൻ ആവിഷകരിക്കപ്പെട്ടിട്ടുള്ള ഒരു പദ്ധധിയാണ് ഫറാക്കാ ബരാഷ്. ഇവയിൽ താഴെപറയുന്നവ ഉൾപ്പെടുന്നു:-[24]

  • ഗംഗാനദിക്കു കുറുകെ തീവണ്ടിക്കും മറ്റുവാഹനങ്ങൾക്കും സഞ്ചരിക്കത്തക്ക ഒരുപാലവും അതിന്റെ അടിൽ നിർമിച്ചിരിക്കുന്ന ബരാഷും.
  • ഭാഗീരഥീനദിയിൽ ജംഗാപൂരിനു സമീപം ഒരു ജലനിയന്ത്രണ ബരാഷ്.
  • ഭാഗീരഥിയിൽനിന്നു തുടങ്ങുന്നതും 42.6 കിലോമീറ്റർ നിളം വരുന്നതുമായ ഒരു പോഷകകനാൽ.

ഇവമൂലം ഹുഗ്ലിനദിയിലേക്ക് കൂടുതൽ ഗംഗാജലം തിരിച്ചുവിട്ട് മണ്ണടിയുന്നത് കുറയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കൽക്കട്ടാ നഗരത്തിലെ ശുദ്ധജലവിതരണവും മലിനജലനിർഗമനവും ജലഗതഗതവും മെച്ചപ്പെടും. ഈ പദ്ധതിൽ രണ്ടു ബരാഷുകളുടെ പണികൾ തീർന്നുകഴിഞിരിക്കുന്നു; കനാലിന്റെ പണികൾ നടന്നു വരുന്നു.[25]

ഗംഗാനദിയുടെ ശാഖകൾ ബംഗ്ലാദേശിൽകൂടിയും ഒഴുകുന്നതുകൊണ്ട് ആഗണ്മെന്റുമായി ഇതുസംബന്ധിച്ച് ഒരു ഉടമ്പടി ഉണ്ടാക്കിയ ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാൻ കശിയുകയുള്ളു. അതിനുവേണ്ടുന്ന നയപരമായപ്രമായ സംഭാഷണങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ നടന്നു വരുന്നു.[26]

ദാമോദർവാലി പദ്ധതി[തിരുത്തുക]

ദാമോദർ ബേസിൻ
കൊനാർ ഡാം

ദാമോദർ നദി ബീഹാറിലെ ഛോട്ടാനാഗ്പൂർ കുന്നുകളിൽനിന്ന് ഉദ്ഭവിക്കുന്നു. ബീഹാർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽകൂടി ഒഴുകി കൽക്കത്തയ്ക്ക് 48 കിലോമീറ്റർ താഴെവച്ച് ഹൂഗ്ലി നദിയുമായി ചേരുന്നു. വെള്ളപൊക്കം കരണം എല്ലാ വർഷങ്ങളിലും ഈ നദിയുടെ കരകളിലുള്ള പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അതിനാൽ യു.എസ്സിലെ ടെനസിവാലി പദ്ധതിയുടെ മാതൃകയിൽ ദാമോദർ നദീതടത്തിന്റെ പൂർണ്ണവികസനത്തിനും ജലപ്രളയ നിയന്ത്രണത്തിനുമായി ഒരു വമ്പിച്ച പദ്ധതി രൂപീകരിച്ചു.[27]

ഈ പധതിയുടെ പ്രധാന ഭാഗങ്ങൾ ഇനി പറയുന്നവയാണ്:-

  • തിലയ്യാ, മയ്തോൺ, കോനാർ, പഞ്ചറ്റ്‌ഹിൽ എന്നിങ്ങനെ നാല് വിവിധോദ്ദേശ്യ അണക്കെട്ടുകൾ.
  • കോനാർ ഒഴികെയുള്ള അണക്കെട്ടുകളിൽ പവർഹൗസുകൾ.
  • കൽക്കത്തയിൽ നിന്ന് 56 കിലോമീറ്റർ മുകളിൽ ഒരു ബരാഷും അതിനോടുകൂടി ഗതാഗതത്തിനും ജലസേചനത്തിനും ഉതകുന്ന തോടുകളും. ഈ തോടുകളുടെ മൊത്തം നീളം 2480 കിലോമീറ്റർ.
  • ചന്ദ്രപുരം, ബൊക്കാറോ, ദുർഗാപൂർ എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന താപ-വൈദ്യുത നിലയങ്ങൾ

ദാമോദർ നദിയുടെ പോഷകനദികളാണ് ബാരാക്കുഡ്, കോനാർ എന്നിവ.

തിലയ്യാ അണക്കെട്ട്[തിരുത്തുക]

ബാരാക്കുഡ് നദിയിൽ 80.18 മീറ്റർ ഉയരമുള്ള തിലയ്യാ അണകെട്ടി 4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1953-ൽ പണിപൂർത്തിയാക്കിയ ഈ അണക്കെട്ടിന് മൊത്തം 3.7 കോടി രൂപ ചെലവായി.[28]

കോനാർ അണക്കെട്ട്[തിരുത്തുക]

1953-ൽ കോനാർ നദിക്കുകുറുകെ ഒരു അണകെട്ടി. 48.8 മീറ്റർ ഉയരത്തിലാണ് ഈ അണ കെട്ടിയിരിക്കുന്നത്. അന്ന് ഇതിന്റെ പണി പൂർത്തിയായപ്പൊൾ മൊത്തം 9.8 കോടിരൂപ ചെലവായി.[29]

മയ്തോൺ അണക്കെട്ട്[തിരുത്തുക]

ബാരാക്കുഡ് നദിയിൽ അസൻസോൾ പട്ടണത്തിനു സമീപമാണ് മ്യ്തോൺ അണ നിർമിച്ചിരിക്കുന്നത്. 60 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു പവർഹൗസ് മലയുടെയുള്ളിൽ സ്ഥാപിച്ചിരിക്കുന്നു എന്ന പ്രത്യേകത ഈ ഘടകത്തിനുണ്ട്. 18 കോടി ചെലവായ ഈ പദ്ധതി 1958-ൽ പൂർത്തിയായി.[30]

പഞ്ചറ്റ്‌ഹിൽ അണക്കെട്ട്[തിരുത്തുക]

ഈ അണക്കെട്ട ദാമോദർനദിക്കു കുറുകെയാണ്. 44.8 മീറ്ററാണ് പഞ്ചറ്റ്‌ഹിൽ അണക്കെട്ടിന്റെ ഉയരം. 1959-ൽ പൂർത്തിയായ ഇത് 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപിക്കുന്നു. ഈ പദ്ധതിക്ക് മൊത്തം 19 കോടിരൂപ ചെലവായി.[31]

മേൽക്കാണിച്ച നാല് അണക്കെട്ടുകളും പ്രധാനമായി വെള്ളപ്പൊക്ക നിയന്ത്രണത്തിനായി നിർമ്മിക്കപ്പെട്ടവയാണ്. അതുകൊണ്ട് അവയിലെ ജലസംഭരണത്തിന്റെ ആസൂത്രണം അതിനുതകുന്ന രീതിയിലാണ്.

ദാമോദർ നദി ദുർഗാപൂരിൽ സമതല പ്രദേശത്തേക്ക് പ്രവേശിക്കുന്നു. ഈ ഭാഗത്ത് നദിക്കു കുറുകെ 692.2 മീറ്റർ നീളവും 11.6 മീറ്റർ ഉയരവും ഉള്ള ഒരു ബരാഷ് നിർമിച്ചിട്ടുണ്ട്. നദിയിലെ ജലം നിയന്ത്രിച്ച് ഇരുവശങ്ങളിലുമുള്ള കനാലുകളിലേക്ക് തിരിച്ചു വിടുന്നതിലേക്കായി അതിൽ 34 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു. കനാലുകൾ മുഖേന 3.7 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്തുവാൻ സാധിക്കുന്നു. 137 കിലോമീറ്റർ നീളമുള്ള ഇടകനാലിൽ കൂടി ദുർഗാപൂരിനു സമീപത്തുള്ള റാണിഗഞ്ച് ഖനികളിൽ നിന്ന് കൽക്കത്തായിലേക്കു ജലമാർഗ്ഗം കൽക്കരി കൊണ്ടുപോകുവാൻ സാധിക്കുന്നു. 19 കോടി രൂപ ചെലവാക്കി 1955-ൽ പൂർത്തിയാക്കിയ അണയും തോടുകളും 1964 മുതൽ പശ്ചിമബംഗാൾ ഗണ്മെന്റിന്റെ നിയന്ത്രണത്തിൽ ഏൽപ്പിച്ചുകൊടുത്തു.[32]

മഹാനദീതട പദ്ധതികൾ[തിരുത്തുക]

ഹീരാകുദ് പദ്ധതി[തിരുത്തുക]

ഹിരാകുദ് ഡാം

മഹാനദി ഒറീസയിലെ വലിയ നദികളിൽ ഒന്നാണ്. മഹാനദിയിൽ നടപ്പാക്കിയ പ്രധാനപ്പെട്ട പദ്ധതിയാണ് ഹിരാകുദ് പദ്ധതി. സംഭൽപൂർ റെയിൽവേസ്റ്റേഷനിൽ നിന്നും പത്തു കിലോമീറ്റർ അകലെ നിർമിച്ചിരിക്കുന്ന 4,801 മീറ്റർ നീളമുള്ള അണക്കെട്ടാണ് ഇതിന്റെ പ്രധാന ഭാഗം. അതിന്റെ വശങ്ങളിലായി മൊത്തം 20,661 മീറ്റർ നീളം വരുന്ന 5 അണക്കെട്ടുകൾ കൂടികണക്കാക്കുമ്പോൾ ഇതു ലോകത്തിൽ ഇന്നുള്ള ഏറ്റവും നീളം കൂടിയ അണക്കെട്ടായി മാറുന്നതാണ്. മണ്ണുകൊണ്ടു മിർമിച്ച ഈ അണക്കെട്ടിന്റെ പൊക്കം 61 മിറ്ററാണ്. 147 കിലോമീറ്റർ മൊത്തം നീളംവരുന്ന കനാലുകൾ വഴി 2.5 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നൽകുവാൻ ഈ പദ്ധതി സഹായിക്കുന്നു. കൂടാതെ 270 മെഗവാട്ട് വൈദ്യുതിയും ഈ പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിനു മൊത്തം ചെലവ് 82 കോടി രൂപയാണ്.[33]

മഹാനദി ഡൽറ്റാ പദ്ധതി[തിരുത്തുക]

ഒറീസയിലെ കട്ടക് ജില്ലയിലാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മഹാനദിക്കു കുറുകെ 1353 മീറ്റർ നീളമുള്ള ഒരു ചിറകെട്ടി ഇരുവശത്തും നിർമിച്ചിരിക്കുന്ന കനാലുകൾ വഴി ജലസേചനം നടത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്.[34] ഇതു മൂലം 6.8 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്തുവാൻ കഴിയും. ഇതിന്റെ ആകെ ചെലവ് 34.5 കോടിരൂപയാണ്.[35]

താപ്തി നദീതടപദ്ധതികൾ[തിരുത്തുക]

കക്കഡ്പൂർ പദ്ധതി[തിരുത്തുക]

ഗുജറാത്ത് സംസ്ഥാനത്തിലുള്ള സൂററ്റ് പട്ടണത്തിന് 81 കിലോമീറ്റർ മുകളിലായി സ്ഥിതിചെയ്യുന്ന പദ്ധതിയാണിത്. താപ്തിനദിക്കു കുറുകെ 14 മീറ്റർ ഉയരമുള്ള ഒരു അണകെട്ടി ജലം തിരിച്ചുവിടുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കനാലുകളുടെ മൊത്തം നീളം 435 കിലോമീറ്റർ വരും. 2.28 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്താൻ കഴിയും. ഈ പദ്ധതിയുടെ മൊത്തം ചെലവ് 19 കോടി രൂപയാണ്.[36]

ഉക്കായ് പദ്ധതി[തിരുത്തുക]

ഗുജറാത്തിലെ സൂററ്റ് പട്ടണത്തിന് 116 കിലോമീറ്റർ മുകളിലായി തപ്തിനദി സ്ഥിതിചെയ്യുന്നു. താപ്തിനദിയിൽ 69 മീറ്റർ ഉയരമുള്ള അണകെട്ടി ജലം സംഭരിച്ച് ജലസേചനതിനും വൈദ്യുതി ഉത്പാദനത്തിനുമായി തിർച്ചു വിടുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. 206 കിലോമീറ്റർ മൊത്തം നീളം വരുന്ന ജലസേചന കനാലുകൾ വഴി 1.6 ലക്ഷം ഹെക്റ്റർ നിലങ്ങൾക്ക് പുതുതായി വെള്ളം കൊടുക്കുന്നതിനും കക്കഡ്പൂർ പദ്ധതിയിലെ 2.28 ലക്ഷം ഹെക്റ്റർ ഭൂമിയിൽ നിലവിലുള്ള ജലസേചനത്തിന് ഉറപ്പുവരുത്തുന്നതിനും ഈ പദ്ധതി മൂലം സാധിക്കും. 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കുവാനുള്ള പവർഹൗസ് ഉൾപ്പെടെ ഈ പദ്ധതിക്ക് മൊത്തം ചെലവ് 96 കോടി രൂപ ആയിരിക്കും.[37]

നർമദാ നദീതടപദ്ധതികൾ[തിരുത്തുക]

നർമദാ പദ്ധതി[തിരുത്തുക]

നർമദ അണക്കെട്ട്

ഗുജറാത്തിലെ ഭരോയ് ജില്ലയിൽ നാമാഗം ഗ്രാമത്തിൽ നർമദാ നദിക്കു കുറുകെ 58.2 മീറ്റർ ഉയരമുള്ള ഒരു അണകെട്ടി 4 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്തുന്നതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സർദാർ സരോവർ അണക്കെട്ട് എന്നാണ് ഈ അണക്കെട്ട് അറിയപ്പെടുന്നത്. പ്രധാനകനാലിനും ഉപകനാലുകൾക്കും കൂടി മൊത്തം 143 കിലോമീറ്റർ നീളമുണ്ട്. ഈ പദ്ധതിയുടെ ആകെ ചെലവു കണക്കാക്കിയിരിക്കുന്നത് 41 കോടി രൂപയണ്.[38]

ബാർണാ പദ്ധതി[തിരുത്തുക]

മധ്യപ്രദേശിലെ റെയിസാൻ ജില്ലയിൽകൂടി ഒഴുകി നർമദാനദിയിൽ ചേരുന്ന ഒരു പോഷകനദിയാണ് ബർണാനദി. ബാരിഗ്രാമത്തിനു സമീപം മണ്ണുകൊണ്ടു നിർമിച്ച ഒരു അണക്കെട്ടാണ് ഈ പദ്ധതിയുടെ പ്രധാന ഘടകം. ഈ അണക്കെട്ടിന് 46.65 മീറ്റർ ഉയരമുണ്ട്. 63.4 കിലോമീറ്റർ നീളമുള്ള പ്രധനകനാൽവഴി 66,435 ഹെക്റ്റർ സ്ഥലത്തു ജലസേചനം നടത്തുവാൻ ഇത് ഉപകരിക്കുന്നു. പദ്ധതിയുടെ ആകെ ചെലവ് 70 കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.[39]

തവാ പദ്ധതി[തിരുത്തുക]

മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിൽ നർമദനദിയുടെ പോഷകനദിയായ തവയിൽ 51 മീറ്റർ ഉയരമുള്ള മണ്ണുകൊണ്ടുള്ള ഒരു അണക്കെട്ടാണ് ഈ പദ്ധതിയുടെ മുഖ്യഘടകം. അണയുടെ ഇരുവശങ്ങളിലുമായി നിർമിച്ചിരിക്കുന്ന കനാലുകൾ വഴി 3 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്തുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. 20 മെഗാവാട്ട് വൈദ്യുതിയും ഈ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇതിന്റെ മൊത്തം ചെലവ് 34 കോടിരൂപയാണ്.[40]

ഗോദാവരി നദീതടപദ്ധതികൾ[തിരുത്തുക]

ജയക്വാഡി പദ്ധതി[തിരുത്തുക]

മഹാരാഷ്ട്രയിലെ പെയിഫാൻ എന്ന സ്ഥലത്ത് ഗോദാവരി നദിയിൽ 36.6 മീറ്റർ ഉയരത്തിൽ മണ്ണുകൊണ്ടുള്ള ഒരു അണ നിർമിച്ച് അതിൽ നിന്നും 1,41,645 ഹെക്റ്റർ സ്ഥല്ലത്ത് ജലസേചനം നടത്തുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. ഈ പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന കനാലിന്റെ നീളം 185 കിലോമീറ്റർ ആണ്. ഇതിന്റെ മൊത്തംചെലവ് 39 കോടി രൂപയാണെന്ന് കണക്കാക്കിയിരിക്കുന്നു.[41]

പൂർണാ പദ്ധതി[തിരുത്തുക]

ഗോദാവരിയുടെ പോഷക നദിയായ പൂർണാനദിയിൽ രണ്ടണകൾ കെട്ടി ജലസേചനത്തിനും വൈദ്യുതിയുത്പാതനത്തിനും ഉപയോഗിക്കുന്ന ഒരു പദ്ധതിയാണിത്. മഹാരാഷ്ട്രയിലെ പാദനി ജില്ലയിലെ യെൽഭാരി എന്ന സ്ഥലത്തും അവിടെനിന്നും 64 കിലോമീറ്റർ താഴെ സ്നിദ്ധേശ്വറിലുമാണ് ഈ രണ്ടണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത്. ആദ്യത്തെ അണക്കെട്ടിന് 51.4 മീറ്ററും രണ്ടാമത്തേതിന് 38.3 മീറ്ററും വിതം ഉയരമാണുള്ളത്. കനാലുകളുടെ മൊത്തം നീളം 45 കിലോമീറ്റർ വരും. ഇതിലിൽ നിന്നും 71,110 ഹെക്റ്റർ സ്ഥലത്തു ജലസേചനം നടത്തുന്നുണ്ട്. ഈ പദ്ധതിയുടെ ആകെ ചെലവ് 19 കോടി രൂപയാണ്ണ്.[42]

പോച്ചംപാഡ് പദ്ധതി[തിരുത്തുക]

ആന്ധ്രാസംസ്ഥാനത്ത് നീറമലയിൽ ഗോദാവരി നദിയിലെ സോൺപാലത്തിനു 5 കിലോമീറ്റർ മുകളിലായാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 42.67 മീറ്റർ ഉയരമുള്ളതും 13.7 കിലോമീറ്റർ നീളം വരുന്നതുമായ മണ്ണുകൊണ്ടുള്ള ഒരു അണക്കെട്ടാണ് ഇതിന്റെ പ്രധാന ഘടകം. ആദ്യ ഘട്ടത്തിൽ 2.7 ഹെക്റ്ററും, പൂർത്തിയാവുമ്പോൾ മൊത്തം 4.7 ലക്ഷം ഹെക്റ്ററും സ്ഥലത്ത് ജലസേചനം നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു പദ്ധതിയണിത്. പ്രധാന കനാലിന്റെ നീളം 113 കിലോമീറ്റർ ആണ്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇതിന്റെ മൊത്തം ചെലവ് 100 കോടി രൂപയിൽ കവിയും എന്നാണ് കണക്കാക്കപ്പെടുന്നത്.[43]

ശീലേരു പദ്ധതി[തിരുത്തുക]

ഗോദാവരിയുടെ ഒരു പോഷകനദിയായ ശീലേരുവിൽ, മച്ച്കുണ്ഡ്, ബാലിമേല, അപ്പർ ശീലേരു, ലോവർ ശീലേരു എന്നിങ്ങനെ 4 ജലവൈദ്യുത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇവയിൽ മച്ചുകുണ്ഡ്, അപ്പർ ശീലേരു എന്നീ പദ്ധതികളിൽ നിന്നും 235 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നു; ഇവയ്ക്കു മൊത്തം 36.8 കോടി രൂപ ചെലവായിട്ടുണ്ട്. മറ്റു രണ്ടു പദ്ധതികളുടെ പണി കഴിഞ്ഞിട്ടില്ല. [44]

കൃഷ്ണാ നദീതടപദ്ധതികൾ[തിരുത്തുക]

കൊയിനാ ജലവൈദ്യുതപദ്ധതി[തിരുത്തുക]

കൊയ്നാ അണക്കെട്ട്

കൃഷ്ണാനദിയുടെ പ്രഭവസ്ഥാനത്തിനടുത്ത് മഹാരാഷ്ട്രയിലെ സതാരാ ജില്ലയിൽ കൃഷ്ണയുമായി ചേരുന്ന ഒരു പോഷക നദിയാണ് കൊയിന. കരാഡ് പട്ടനത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ മലകളുടെ അടിവാരത്തിൽ നിർമിച്ചിരിക്കുന്ന ഒരു ഭൂഗർഭ പവ്വർഹൗസും ബോംബെയ്ക്ക് 240 കിലോമീറ്റർ തെക്ക് ഹെൽവാക്ക് ഗ്രമത്തിനടുത്ത് കൊയ്നാനദിക്കു കുറുകെ നിർമിച്ചിരിക്കുന്ന ഒരണക്കെട്ടുമാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. മൂന്നു ഘട്ടങ്ങളിലായി പണിമുഴുവൻ പൂർത്തിയായി. ഈ പദ്ധതിയിൽ നിന്നും 860 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ മൊത്തം ചെലവ് 88 കോടി രൂപയാണ്. 1967 ഡിസംബറിൽ ഉണ്ടായ ഭൂചലനത്തിൽ അണക്കെട്ടിനു ചില നാശങ്ങൾ സംഭവിച്ചതൊഴിച്ചാൽ അണക്കെട്ടു ഭദ്രമായിരിക്കുന്നു.[45]

കൃഷ്ണാ പദ്ധതി[തിരുത്തുക]

കൃഷ്ണാ നദി

ഈ പദ്ധതി മഹാരാഷ്ട്രയിലെ സതാരാ ജില്ലയിലാണ്. ധോം, ബേർഖൻ, കാൻഹഡ് എന്നീ സ്ഥലങ്ങളിൽ കൃഷ്ണാ നദിക്കു കുറുകെ മൂന്ന് അണക്കെട്ടുകളാണ് ഇതിന്റെ മുഖ്യഭാഗങ്ങൾ. 1.06 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്താൻ ഇതുപകരിക്കും. ഈ പദ്ധതിയിലെ ഏറ്റവും പൊക്കം കൂടിയ അണക്കെട്ടിന്റെ ഉയരം 50 മീറ്റർ ആണ്. ഇതിന്റെ മൊത്തം ചെലവ് 28 കോടി രൂപയാണെന്നു കണക്കാക്കിയിരിക്കുന്നു.[46]

ഭീമാ പദ്ധതി[തിരുത്തുക]

മഹാരാഷ്ട്രയിലെ ഷോലാപൂർ ജില്ലയിൽ കൃഷ്ണാ നദിയുടെ പോഷക നദിയായ ഭീമാനദിയിൽ 51.8 മീറ്റർ ഉയരമുള്ള ഉജ്ജയിനി അണയും ഭീമാനദിയുടെ പോഷക ന്ദിയായ ശോണാനദിയിൽ 43 മീറ്റർ ഉയരമുള്ള മറ്റൊരണയുമാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. ശോണാനദിയിലെ അണ മണ്ണുകൊണ്ടു നിർമിച്ചതാണ്. ഏകദേശം 475 കിലോമീറ്റർ നീളം വരുന്ന പ്രധാന കനാലുകളും മറ്റുപകനാലുകളുംകൂടി ആകെ 1.9 ലക്ഷം ഭൂമിക്കു ജലസേചനം സദ്ധ്യമാക്കുന്നു. ഇതിന്റെ മൊത്തം ചെലവ് 43 കോടി രൂപയാണ്.[47]

വർണാ പദ്ധതി[തിരുത്തുക]

ഈപദ്ധതി മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കൃക്ഷ്ണാ നദിയുടെ പൊഷക നദിയായ വർണാനദിയിലാണ് നടപ്പാക്കിയിരിക്കുന്നത്. വർണാനദിയിൽ 58.5 മീറ്റർ നീളം വരുന്ന ഒരു അണകെട്ടി 99,000 ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്താൻ കഴിവുള്ള ഒരു പദ്ധതിയാണിത്. 341 കിലോമീറ്റർ നീളംവരുന്നതായിരിക്കും പ്രധാനകനാലുകൾ. പദ്ധതിയുടെ മൊത്തം ചെലവ് 32 കോടി രൂപ ആയിരിക്കുമെന്ന് അടങ്കലുകൾ സൂചിപ്പിക്കുന്നു.

ഭദ്രാ പദ്ധതി[തിരുത്തുക]

rightഭദ്രാ അണക്കെട്ട്

കൃഷ്ണാ നദിയുടെ പ്രധാന പോഷകനദിയായ തുംഗഭദ്രയുടെ ഒരുപശാഖയാണ് ഭദ്രാനദി. ഈ നദി മൈസൂറിൽകൂടി ഒഴുകുന്നു. ഭദ്രാവതി തീവണ്ടിസ്റ്റേഷനിൽ നിന്ന് 23 കിലോമീറ്റർ അകലെ 71.6 മീറ്റർ ഉയരമുള്ള ഒരു അണക്കെട്ടാണ് ഈ പദ്ധതിയുടെ പ്രധാന ഘടകം. ജലസേചന കനാലിന് 177 കിലോമിറ്റർ നീളമുള്ള പ്രധാനകനാലും മറ്റ് ഉപകനാലുകളും ഉണ്ട്. ഈ പദ്ധതിമൂലം 99,015 ഹെക്റ്റർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു. കൂടാതെ രണ്ടു പവ്വർഹൗസുകളിൽ നിന്നുമായി 33 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുമുണ്ട്. ഈപധതികളുടെ മൊത്തം ചെലവ് 34 കോടി രൂപയാണ്.[48]

തുംഗഭദ്രാ പദ്ധതി[തിരുത്തുക]

തുംഗഭദ്ര അണക്കെട്ട്

1944-ൽ അന്നത്തെ മദ്രാസ് പ്രവിശ്യയും മൈസൂർ, ഹൈദരാബാദ് നാട്ടുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഒരു കരാറനുസരിച്ച് ഉടലെടുത്ത ഒരു വൻകിട ജലസേചനപദ്ധതി ആണ് തുംഗഭദ്രാ പദ്ധതി. മൈസൂറിലെ ബല്ലാറി ജില്ലയിൽ ഹോസ്പ്പെട്ടിന് 4.8 കിലോമീറ്റർ അകലെ തുംഗഭദ്ര നദിയിലാണ് അണക്കെട്ടു നിർമിച്ചിരിക്കുന്നത്. അണക്കെട്ടിന് 49.4 മീറ്റർ ഉയരമുണ്ട്. 346 കിലോമീറ്റർ നീളമുള്ള വലതു കനാലും 202 കിലോമീറ്റർ നീളം വരുന്ന ഇടതുകനാലും ഉപകനാലുകളും ഇതിന്റെ ഭാഗമായുണ്ട്. കനാലുകളുടെ പലഭാഗങ്ങളിലുള്ള പവ്വർഹൗസുകൾ വഴി 126 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു. 3.5 ലക്ഷം ഹെക്റ്റർ സ്ഥലത്ത് ജലസേചനം ഈ പദ്ധതികൊണ്ടു സാധ്യമാകുന്നു. 1945-ൽ ആരംഭിച്ച ഈ പദ്ധതിയുടെ ആകെചെലവ് 24 കോടി രൂപയാണ്. 1953-ൽ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപംകൊണ്ടതോടെ ഈ പദ്ധതികൊണ്ടുള്ള പ്രയോജനം കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു മാത്രമായിത്തീർന്നു.[49]

നാഗാർജുനസാഗർ പദ്ധതി[തിരുത്തുക]

നാഗാർജുനസാഗർ അണക്കെട്ട്

ആന്ധ്രാപ്രദേശിലെ നൽഗോണ്ടജില്ലയിൽ ഹൈദരാബാദിൽനിന്നും 144 കിലോമീറ്റർ അകലെയുള്ള നന്ദികൊണ്ട ഗ്രാമത്തിലാണ് നാഗാർജുനസാഗർ പദ്ധതി. കൃഷ്ണാനദിക്കു കുറുകെ 124.7 മീറ്റർ ഉയരമുള്ള അണക്കെട്ടുനിർമിച്ച് 8.3 ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്താനാണ് ഈ പദ്ധതി. ഇരുഭാഗത്തുമായി 237 കിലോമീറ്റർ നീളമുള്ള പ്രധനകനാലുകൾ വഴി ജലവിതരണം നടത്തൻ കഴിയും. 1967-ൽ അണക്കെട്ടു പൂർത്തിയായി എങ്കിലും വിവിധ കാരണങ്ങളാൽ ഈ പധതി മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ആദ്യത്തെ അടങ്കലുകൾ അനുസരിച്ച് ഇതിന്റെ മൊത്തം ചെലവ് 165 കോടി രൂപയാണ്.[50]

ഘടപ്രഭ പദ്ധതി[തിരുത്തുക]

മൈസൂറിലെ ബൽഗാം ജില്ലയിൽ കൂടി ഒഴുകുന്ന ഘടപ്രഭാനദിയിൽ 9 മീറ്റർ ഉയരമുള്ള ഒരു അണക്കെട്ടും അതിനടുത്തായി 50 മീറ്റർ ഉയരമുള്ള മറ്റൊരണക്കെട്ടും 114 കിലോമീറ്റർ നീളം വരുന്ന പ്രധാന കനാലുമാണ് ഈ പദ്ധതിയുടെ മുഖ്യഭാഗങ്ങൾ. ഈ പദ്ധതി മൂലം 1.20 ഹെക്റ്റർ കൃഷിഭൂമിയിൽ ജലസേചനം തരപ്പെടുമെന്നാണ് അനുമാനം. രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാക്കേണ്ട ഈ പദ്ധതിയുടെ ചെലവ് 48 കോടി രൂപയായിരിക്കും.[51]

ശരാവതി ജലവൈദ്യുത പദ്ധതി[തിരുത്തുക]

ശരാവതി നദി ജോഗ് ജലപാതം

സഹ്യാപർവതത്തിൽ നിന്നുത്ഭവിച്ച് കർണാടകയിലെ ഷിമോഗാ ജില്ലയിൽ കൂടി പടിഞ്ഞാറോട്ടൊഴുകി അറേബ്യൻ കടലിൽ ചേരുന്ന നദിയാണ് ശരാവതി. ജോഗ് ജലപാതം ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്. അതിനു മുകളിലായി 61.3 മീറ്ററും 62.5 മീറ്ററും ഉയരമുള്ള രണ്ട അണക്കെട്ടുകൾ നിമിച്ച് അതുമൂലം കൃത്രിമ ജലപാതം സൃഷ്ടിച്ച് 891 മെഗാവട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഈ പദ്ധതി പ്രയോജനപ്പെടുന്നു. മൂന്നു ഘട്ടങ്ങളിലായി ഇത് പൂർത്തിയാകുമ്പോൾ സുമാർ 107 കോടി രൂപ ചെലവാകുമെന്നു കണക്കാക്കപ്പെടുന്നു.[52]

കാവേരി നദീതടപദ്ധതികൾ[തിരുത്തുക]

മേട്ടൂർ അണ

പശ്ചിമഘട്ട മലനിരകളിൽ നിന്നുദ്ഭവിച്ച് കർണാടകം, തമിഴ്നാട്, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിൽ ക്കൂടിഒഴുകി തഞ്ചാവൂർ ജില്ലയിലൂടെ ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ് കാവേരി. ഇതിനിടയിൽ ഹേമാവതി, ഹരാംഗി, ലക്ഷ്മൺ തീർഥ, കബനി, ശിംശ, ഭവാനി, അമരാവതി എന്നീ പോഷകനദികൾ കാവേരിയുമായി ചേരുന്നു[53].

മൈസൂർ നാട്ടുരാജ്യവും മദ്രാസ് പ്രവിശ്യയുമായി 1892-ലും 1924-ലും കാവേരി നദീജലഉപയോഗം സംബന്ധിച്ച് ഉണ്ടാക്കിയിരുന്ന കരാറുകൾ അനുസരിച്ചാണ് കാവേരീനദീതട പദ്ധതികൾ രൂപംകൊണ്ടത്. ഇപ്പോൾ കർണാടകം, തമിഴ്നാട്, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങൾ കാവേരീനദീജലത്തെ സംബന്ധിച്ച മുൻകരാറുകൾ പുതുക്കി. പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഒരുടമ്പടിക്കുവേണ്ടി ചർച്ചകൾ നടത്തിവരികയാണ്.[54]

ഹേമാവതി പധതി[തിരുത്തുക]

കർണാടകത്തിലെ ഹസൻ ജില്ലയിൽ രാഗാരൂർ ഗ്രാമത്തിനു സമീപമാണ് ഈ പദ്ധതി. 47.87 മീറ്റർ ഉയരമുള്ള ഒരണക്കെട്ടും 336 കിലോമീറ്റർ നീളമുള്ള പ്രധാന കനാലും മറ്റുപകനാലുകളും ചേർന്നതാണ് ഇത്. ഇത് 40,470 ഹെക്റ്റർ സ്ഥലത്തു ജലസേചനം നടത്തുവാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇതിന്റെ പണി പൂർത്തിയാകുമ്പോൾ 16 കോടി രൂപ ചെലവാകുമെന്ന് കരുതുന്നു.[55]

കൃഷ്ണരാജസാഗർ പദ്ധതി[തിരുത്തുക]

ഹേമാവതി, ലക്ഷ്മൺ തീർഥ എന്നീ പോഷകനദികൾ കാവേരിയിൽ ചേരുന്നതിന് അല്പം താഴെ 42.7 മീറ്റർ ഉയരമുള്ള അണകെട്ടി1,20,000 ഹെക്റ്റർ കൃഷിസ്ഥലത്ത് ജലസേചനം നടത്തുന്ന ഒരു പദ്ധതിയാണിത്. ഈ അണ നിർമിച്ച കൃത്രിമ ജലാശയമാണ് കൃഷ്ണരാജസാഗർ. വൃന്ദാവനം എന്ന സുപ്രസിദ്ധ ഉപവനം ഈ അണയോടനുബന്ധിച്ചാണ് സ്ഥിതിചെയ്യുന്നത്.[56]

കബനി പദ്ധതി[തിരുത്തുക]

കേരളത്തിലെ വയനാട്ടിൽ നിന്നുത്ഭവിക്കുന്ന നദിയാണ് കബനി. ഈ നദിയിൽ കർണാടകത്തിലെ ബീഭാരഹള്ളി എന്നഗ്രാമത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമത്തിൽ 59.45 മീറ്റർ ഉയരമുള്ള അണകെട്ടി അതുമൂലം 51,874 ഹെക്റ്റർ കൃഷിഭൂമിക്കു ജലസേചനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ അണക്കെട്ടുമൂലം ഉണ്ടകുന്ന ജലാശയം കേരളത്തിലെ കുറേപ്രദേശങ്ങളെ മുക്കി കളയുന്നു. ഇതു സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നത് പദ്ധതിയുടെ പുരോഗതിയെ തടസപ്പെടുത്തുന്നു[57]

മേട്ടൂർ പദ്ധതി[തിരുത്തുക]

കാവേരിനദി മൈസൂർ പീഠഭൂമി വിട്ട് തനിഴ്നാട് അതിർത്തിയിൽ പ്രവേശിക്കുന്ന സ്ഥലത്തിനു സമീപം സേലം പട്ടണത്തിൽ നിന്നും 51.5 കിലോമീറ്റർ അകലെയുള്ള മേട്ടൂരിലെ രണ്ടു മലകൾക്കിടയിൽ കൂടെ ഒഴുകുന്നു. അവിടെ 65.2 മീറ്റർ ഉയരമുള്ള അണ കെട്ടി 5,50,000 ഹെക്റ്റർ സ്ഥലത്ത് ജലസേചനം നടത്തുവാൻ ഈ പദ്ധതി പ്രയോജനപ്പെടുന്നു. ഇതിനു പുറമേ 100 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കപ്പെടുന്നു.[58]

ലോവർഭവാനി പദ്ധതി[തിരുത്തുക]

കാവേരിയുടെ പോഷകനദിയായ ഭവാനി നദിയിൽ കോയമ്പത്തൂർ ജില്ലയിലെ ഗോപിച്ചെട്ടിപ്പാളയത്ത് 62 മീറ്റർ ഉയരമുള്ള അണകെട്ടി 79,000 ഹെക്റ്റർ കൃഷിസ്ഥലം ജലസേചനത്തിനു വിധേയമക്കുന്ന പദ്ധതിയാണിത്. 1956-ൽ പൂർത്തിയാക്കപ്പെട്ട ഈപദ്ധതിക്ക് ഏകദേശം 10.5 കോടി രൂപ ചെലവായിട്ടുണ്ട്.[59]

ഭാരതപ്പുഴ നദീതട പദ്ധതികൾ[തിരുത്തുക]

പറമ്പിക്കുളം-ആളിയാർ പദ്ധതി[തിരുത്തുക]

സഹ്യപർവ്വത്തിൽ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറോട്ട് കേരളത്തിൽ കൂടി ഒഴുകുന്ന നദിയാണ് ചാലക്കുടിയാർ. ഇതിന്റെ കൈവഴികളായ ഷോളയാർ, പറമ്പിക്കുളംപുഴ, തൂനക്കടവാർ, പെരുവാരിപ്പളയാർ എന്നിവയലും പെരിയാർ പുഴയുടെ കൈവഴിയായ ഇടമലയാരിന്റെ ശാഖയായ നീരാറിലും അണകൾ കെട്ടി തുരങ്കങ്ങളും കനാലുകളും (link canals) വഴി ജലം കിഴക്കോട്ടു തിരിച്ചിവിട്ട്, ഭാരതപ്പുഴയുടെ പോഷകനദികളായ ആളിയാർ പാലാർ നദികളിൽലെ അളിയാർ,തിരുമൂർത്തി അണക്കെട്ടുകളിൽ ശേഖരിചു തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലും കേരളത്തിലെ ചിറ്റൂർ പ്രദേശത്തും പ്രധാനമായി ജലസേചനം നടത്തുവാൻ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ള ഒരു വിവിധോദ്ദേശ്യ പദ്ധതിയാണിത്. 185 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനും ഇതു സഹായിക്കുന്നു. പ്രാഥമിക അടങ്കൽപ്രകാരം ഈ പദ്ധതിയുടെ മൊത്തം ചെലവ് 59 കോടി രൂപ ആയിരിക്കും.[60]

മലമ്പുഴ പദ്ധതി[തിരുത്തുക]

ഭാരതപ്പുഴയുടെ കൈവഴിയായ മലമ്പുഴയിൽ പാലക്കാടിനടുത്ത് 38 മീറ്റർ ഉയരമുള്ള അണകെട്ടി 38,527 ഹെക്റ്റർ കൃഷിഭൂമിക്കു ജലസേചനത്തിനുള്ള പദ്ധതിയാണിത്. 1967-ൽ പൂർത്തിയായ ഈ പദ്ധതിക്ക് ആകെ 5.8 കോടി രൂപ ചെലവായതായി കണക്കാക്കുന്നു.[61]

പെരിയാർ നദീതട പദ്ധതികൾ[തിരുത്തുക]

പെരിയാർ പദ്ധതി[തിരുത്തുക]

കേരളത്തിലെ പെരിയാറ്റിൽ തേക്കടിക്കടുത്ത് 54 മീറ്റർ ഉയരമുള്ള അണകെട്ടി സഹ്യപർവ്വതത്തിലൂടെ തുരങ്കം വഴി കിഴക്കോട്ട് ജലം തിരിച്ചുവിട്ട് തമിഴ്നാട്ടിലെ മധുരജില്ലയിൽ ജലസേചനം നിർവഹിക്കുന്ന പദ്ധതിയാണിത്. 1896-ൽ പൂർത്തിയാക്കിയ ഈ അണയും തുരങ്കവും ഉപയോഗിച്ച് 140 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. വൈദ്യുതപദ്ധതിയുടെ മാത്രം ചെലവ് 11.4 കോടി രൂപയാണ്.[62]

ഇടുക്കി വിവിധോദ്ദേശ്യ പദ്ധതി[തിരുത്തുക]

ഇടുക്കി അണക്കെട്ട്

പെരിയാറ്റിൽ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിങ്ങനെ മൂന്ന് അണകൾകെട്ടി തുരങ്കത്തിൽകൂടെ തൊടുപുഴക്കടുത്തുള്ള മൂലമറ്റത്ത് ഭൂഗർഭത്തിൽ നിർമിച്ചിരിക്കുന്ന പവർഹൗസുവഴി ജലം മൂവാറ്റുപുഴയാറ്റിലേക്കു തിരിച്ചുവിടുന്നു. അതുവഴി 280 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം 170.68 മീറ്റർ ഉയരമുള്ള ഇടുക്കി അണ ഇന്ത്യയിൽ ആദ്യമായി നിർനിക്കുന്ന ആർച്ച് അണക്കെട്ടാണ്. ലോകത്തിൽ ഇപ്പോഴുള്ള ആർച്ച് അണക്കെട്ടുകളിൽ ഏറ്റവും ഉയരംകൂടിയ പത്തെണ്ണത്തിൽ ഒന്നുമാണിത്. ചെറുതോണി അണയുടെ ഉയരം ഉയരം 135.38 മീറ്ററും, കുളമാവ് അണയുടെ ഉയരം 76.2 മിറ്ററും ആണ്. 1963-ൽ ആരംഭിച്ച ഈ പദ്ധതിയുടെ അടങ്കൽതുക 63 കോടിരൂപയായിരുന്നു. 1976 ഫെബ്രുവരിയിൽ ഇതിന്റെ ആദ്യഘട്ടം പൂർത്തിയായപ്പൊൾതന്നെ 107.5 കോടി രൂപ ചെലവായി.[63]

പമ്പാ നദീതട പദ്ധതികൾ[തിരുത്തുക]

ശബരിഗിരി പദ്ധതി[തിരുത്തുക]

പമ്പാനദിയിൽ 51.8 മീറ്റർ ഉയരമുള്ള അണക്കെട്ടും പമ്പയുടെ പോഷകനദിയായ കക്കിയാറ്റിൽ 109.7 മീറ്റർ ഉയരമൂള്ള മറ്റൊരണക്കെട്ടും ഇവയുടെ വശത്തായി 35.05 മീറ്റർ ഉയരമുള്ള മൂന്നാമത്തെ അണക്കെട്ടും നിർമിച്ച് പവർഹൗസുവഴി കക്കാട്ടാറിലേക്കു വെള്ളം തിരിച്ചുവിട്ട് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനയി ആവിഷ്കരിച്ച പദ്ധതിയാണിത്. ഏഷ്യയിൽ ഏറ്റവും പൊക്കം കൂടിയതാണ് ഈ പദ്ധതിയിലെ 127 മീറ്റർ ഉയരമ്മുള്ള സേർജ് ഷാഫ്റ്റ്. 1968 പൂർത്തിയായ ഈ പദ്ധതിക്ക് 37.5 കോടി രൂപ ചെലവായി.[64]

കുട്ടനാട് വികസന പദ്ധതി[തിരുത്തുക]

കേരളത്തിന്റെ നെല്ലറകളിൽ ഒന്നായ കുട്ടനാടൻ പ്രദേശത്തെ ജലപ്രളയങ്ങളിൽ നിന്നും കടലിൽനിന്നും കടന്നുകയറുന്ന ഉപ്പുവെള്ളത്തിൽ നിന്നും രക്ഷപെടുത്തി 50,000 ഹെക്റ്റർ പാടശേഖരം ഇരുപ്പൂനിലങ്ങളാക്കി, അതിലൂടെ ഭക്ഷ്യോത്പാതനം വർധിപ്പിക്കുന്നതിനുമായി ആവിഷ്കരിക്കുന്ന ഒരു പദ്ധതിയാണിത്. ഇപ്പോൾ വേർതിരിഞ്ഞുകിടക്കുന്ന കൃഷിനിലങ്ങളെ പാടശേഖർങ്ങളായി കൂട്ടിയിണക്കി അവയ്ക്കുചുറ്റും ബലമുള്ള ചിറകൾ നിർമിച്ച് കൃഷിൻടത്തുവാനും ഉപ്പുവെള്ളം തടയുവാൻ തണ്ണീർമുക്കം, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ ബരാഷുകൾ നിർമ്മിക്കുവനും ജലപ്രളയ കാലത്ത് അധികജലം കടലിലേക്കു തള്ളിക്കളയുവനു ഉണ്ടാക്കിയിരിക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം പരിഷ്ക്കരിക്കുവാനുമുള്ള ഒരു വൻകിട പദ്ധതിയാണിത്. ഈ പദ്ധതിക്കു 24 കോടി രൂപ ചെലവുവരുമെന്നു കണക്കാക്കിയിരിക്കുന്നു.[65]

അവലംബം[തിരുത്തുക]

  1. About Bhakra Nangal Dam
  2. Bhakra-Nangal Project Archived 2012-03-21 at the Wayback Machine. is a joint venture by the states of Punjab, Rajasthan and Haryana.
  3. Environmental Assessment Management Projects
  4. Maharana Pratap Sagar - Pong Dam Lake
  5. Rajasthan Canal Project, ... vs Rajasthan Canal Rastriya Mazdoor ... on 24 October, 1975
  6. The Indus Water Treaty Between India and Pakistan
  7. "Tehri Dam - euttaranchal.com". Archived from the original on 2010-04-03. Retrieved 2012-11-18.
  8. "THDC India Limited". Archived from the original on 2008-09-29. Retrieved 2012-11-18.
  9. "Chambal Valley Project - Water Resources Department, Govt. of rajastan". Archived from the original on 2016-03-04. Retrieved 2012-10-16.
  10. Kota Barrage - Maps of India
  11. Gandhi Sagar Dam, Madhya Pradesh
  12. "On the Brink... Water Governance in the Yamuna River Basin in Haryana" (PDF). Archived from the original (PDF) on 2016-03-06. Retrieved 2012-10-28.
  13. Modernisation Strategy For Irrigation Management - Main Ganga Canal System
  14. "Complete Information on Ramganga Project". Archived from the original on 2012-02-28. Retrieved 2012-10-28.
  15. Construction Of Filter Drain To Sarada Canal For 55.000 To Km 56.000 At Sitapur[പ്രവർത്തിക്കാത്ത കണ്ണി]
  16. "Tardy progress in project on son river: CAG". Archived from the original on 2012-10-23. Retrieved 2012-10-29.
  17. Rihand Projec, Uttar Pradesh
  18. Agreement Between His Majesty's Government of Nepal and the Government of India on the Gandak Irrigation & Power Project
  19. Indian authorities halt Gandak dam construction[പ്രവർത്തിക്കാത്ത കണ്ണി]
  20. "High Dam Planned for Nepal's Sapta Koshi River". Archived from the original on 2012-07-28. Retrieved 2012-10-31.
  21. Koshi pump irrigation canal on the verge of closing down
  22. Bhote Koshi Hydro Power House - Wikimapia
  23. "Rajapur Irrigation Rehabilitation Project - Asian Development Bank" (PDF). Archived from the original (PDF) on 2006-09-27. Retrieved 2012-10-31.
  24. [Farakka Barrage Project - Ministry of Water Resources, India
  25. Farakka Barrage - Maps of India
  26. "Nepal study: India and Bangladesh have serious water disputes". Archived from the original on 2012-12-10. Retrieved 2012-11-02.
  27. "Short essay on Damodar Valley Projec". Archived from the original on 2012-08-20. Retrieved 2012-11-05.
  28. Tilaiya Dam - Wikimapia
  29. Konar Dam - WIkimapia
  30. Maithon Dam - Wikimapia
  31. Panchet Hill Dam - WIkimapia
  32. Durgapur Barrage - Irrigation & Waterways Department, West Bengal
  33. "Complete Information on Hirakud Project". Archived from the original on 2012-10-25. Retrieved 2012-11-07.
  34. Management of High Flood in Mahanadi & its Tributaries below Naraj[പ്രവർത്തിക്കാത്ത കണ്ണി]
  35. "Major and Medium Water Resources Projects in the Mahanadi Basin". Archived from the original on 2014-02-22. Retrieved 2012-11-08.
  36. "Tapi riverfront development project in Surat will add a new dimension to Surat". Archived from the original on 2012-09-03. Retrieved 2012-11-10.
  37. "Rains boost hydel power generation in Gujarat". Archived from the original on 2016-03-05. Retrieved 2012-11-11.
  38. "The Narmada Valley Project - Centre of Excellence in Environmental Economics, Madras School of Economics". Archived from the original on 2012-09-18. Retrieved 2012-11-11.
  39. "Barna Water Resource Project of Madhya Pradesh, India : An Environmental Impact Assessment" (PDF). Archived from the original (PDF) on 2013-12-19. Retrieved 2012-11-11.
  40. Tawa Dam
  41. Encyclopedia of Professional Education Volume 7 - Page 263 Retrieved from Google Books
  42. Purna Irrigation Project - The World Bank
  43. Sriramsagar/Pochampad - WIkimapia
  44. Upper Sileru Project Site Camp
  45. "Koyna Hydro-electric Project - Water Resources Department, Maharashtra". Archived from the original on 2010-04-30. Retrieved 2012-11-13.
  46. Upper Krishnam Project - Water Resources Department, Karnataka
  47. "Master Plan for Ganagapur, Gulbarga District Website" (PDF). Archived from the original (PDF) on 2012-03-03. Retrieved 2012-11-14.
  48. Assessing irrigation performance of rice-based Bhadra project in India[പ്രവർത്തിക്കാത്ത കണ്ണി]
  49. Tungabhadra Project, Andhra Pradesh
  50. Performance evaluation of an irrigation project using satellite Remote Sensing GIS & GPS
  51. Ghata Prabha Project - Water Resources Department, Karnataka
  52. "Sharavati Generating Station - Karnataka Power Corporation Limited". Archived from the original on 2009-01-19. Retrieved 2012-11-15.
  53. History Of Kaveri River, Indian River
  54. "The reportof the Cauvery Water Disputes Tribunal with the Decision" (PDF). Archived from the original (PDF) on 2013-01-27. Retrieved 2012-11-16.
  55. Modernization Strategy for Irrigation Management
  56. Wikimapia - Krishna Raja Sagara
  57. "Case Study Kabini Mini-Hydel Power Plant" (PDF). Archived from the original (PDF) on 2016-03-05. Retrieved 2012-11-16.
  58. Benefit-cost evaluation of Cauvery-Mettur Project
  59. Performance Evaluation of Farmers' Councils in Lower Bhavani Project for Sustainable Development[പ്രവർത്തിക്കാത്ത കണ്ണി]
  60. "Parambikulam Aliyar Dam". Archived from the original on 2012-10-29. Retrieved 2012-11-17.
  61. Wikimapia - Malampuzha Dam and Reservoir, Kerala
  62. "Periyar Valley Irrigation Project - Department of Irrigation, Government of Kerala". Archived from the original on 2013-11-19. Retrieved 2012-11-17.
  63. "Energy Sources - Idukki District, Government of Kerala". Archived from the original on 2018-04-17. Retrieved 2012-11-17.
  64. "Dams - Keralawaves.com". Archived from the original on 2012-11-21. Retrieved 2012-11-17.
  65. History - Kuttanad Package

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നദീതട_പദ്ധതികൾ&oldid=3994433" എന്ന താളിൽനിന്ന് ശേഖരിച്ചത്