ഇന്ത്യയുടെ സുവർണ്ണകാലം
ഇന്ത്യക്കാർ ഗണിതം, ജ്യോതിശാസ്ത്രം, ശാസ്ത്രം, വാസ്തുവിദ്യ, മതം, തത്വശാസ്ത്രം എന്നിവയിൽ കൈവരിച്ച നേട്ടങ്ങൾക്ക് അനുസരിച്ച് പല കാലഘട്ടങ്ങളെയും ഇന്ത്യയുടെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാം.
ഉള്ളടക്കം |
[തിരുത്തുക] പുരാതന ഇന്ത്യ
ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്ത് ഇന്ത്യക്കാർ ഗണിതം, ജ്യോതിശാസ്ത്രം, ശാസ്ത്രം, മതം, തത്വചിന്ത എന്നിവയിൽ നേടിയ വമ്പിച്ച പുരോഗതിയെ പരിഗണിച്ച് ക്രി.വ. 3-ആം നൂറ്റാണ്ടുമുതൽ 6-ആം നൂറ്റാണ്ടു വരെ ഇന്ത്യയുടെ സുവർണ്ണകാലമായി കരുതപ്പെടുന്നു[1]. പൂജ്യം എന്ന ആശയം കണ്ടുപിടിച്ചതും ദശാംശ സമ്പ്രദായം കണ്ടുപിടിച്ചതും ഇക്കാലത്തായിരുന്നു[2]. ഗുപ്ത രാജാക്കന്മാരുടെ കീഴിൽ കൈവന്ന സമാധാനവും സമൃദ്ധിയും കലാ ശാസ്ത്ര രംഗങ്ങളിലെ പുരോഗതിക്കു കാരണമായി. ഇന്ത്യയുടെ സുവർണ്ണകാലം 6-ആം നൂറ്റാണ്ടിൽ ഹൂണന്മാർ ഗുപ്തസാമ്രാജ്യത്തെ ആക്രമിച്ചതോടെ അവസാനിച്ചു. ഇന്ത്യയുടെ സുവർണ്ണകാലം തുടങ്ങിയത് ചന്ദ്രഗുപ്തൻ II-ന്റെ കാലത്താണ്.
[തിരുത്തുക] മദ്ധ്യകാല ഇന്ത്യ
തെക്കേ ഇന്ത്യയിൽ ചോളരുടെ കീഴിൽ 10-ഉം 11-ഉം നൂറ്റാണ്ടുകളാണ് സുവർണ്ണകാലമായി കണക്കാക്കുന്നത്. ഈ കാലഘട്ടം വാസ്തുവിദ്യ, തമിഴ് സാഹിത്യം, ശില്പ്പകല, പിത്തള പണികൾ, നാവിക വിജയങ്ങളും നാവിക കച്ചവടത്തിലുള്ള അഭിവൃദ്ധിയും, അർദ്ധ-ജനാധിപത്യ പരിഷ്കാരങ്ങൾ, തടികൊണ്ടുണ്ടാക്കിയ വീടുകൾ എന്നിവയുടെ വികാസത്തിനു സാക്ഷ്യം വഹിച്ചു.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ
- ഗുപ്തസാമ്രാജ്യം, ഇന്ത്യയുടെ സുവർണ്ണകാലം
- പുരാതന ഇന്ത്യയുടെ സുവർണ്ണകാലം
- ഗുപ്തനും ഹർഷനും: ക്ലാസിക്കൽ കാലം
- ഗുപ്തകാലത്തെ കലയെക്കുറിച്ചുള്ള ലേഖനം