ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബഹുകക്ഷി രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. അതിൽത്തന്നെ അടുത്ത കാലത്തായി പ്രാദേശിക കക്ഷികൾക്കാണു സ്വാധീനവും. ഇന്ത്യയുടെ തിരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ച രാഷ്ട്രീയ കക്ഷികളുടെ പട്ടികയാണിത്. രാഷ്ട്രീയ കക്ഷികളെ രണ്ടു വിഭാഗങ്ങളിലായാണ് കമ്മിഷൻ തരംതിരിച്ചിരിക്കുന്നത്. സംസ്ഥാന കക്ഷിയും ദേശീയ കക്ഷിയും. സംസ്ഥാന പാർട്ടിയായി അംഗികാരം ലഭിക്കുന്നതിനുവേണ്ട മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്.

  • കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തനം.
  • സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളിൽ കുറഞ്ഞത് നാലു ശതമാനത്തിലെങ്കിലും പ്രാതിനിധ്യം.
  • സംസ്ഥാന നിയമസഭാ സീറ്റുകളിൽ 3.33% പ്രാതിനിധ്യം.

മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ലോക്സ്ഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടിയാലും സംസ്ഥാന പാർട്ടി പദവി കൈവരിക്കാം.

നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി കൈവരിക്കുന്ന കക്ഷികളെല്ലാം ദേശീയ പാർട്ടികളാണ്.

ദേശീയ കക്ഷികൾ [തിരുത്തുക]

ഇന്ത്യയിൽ നിലവിൽ ആറു കക്ഷികളെയാണ് ദേശീയ പാർട്ടികളായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത്.

ചിഹ്നം പാർട്ടി ഇംഗ്ലീ‍ഷ് ചുരുക്കെഴുത്ത് രൂപവത്കരണ വർഷം തലവൻ
ബഹുജൻ സമാജ് പാർട്ടി[1] BSP 1984 മായാവതി കുമാരി
ECI-lotus.png ഭാരതീയ ജനതാ പാർട്ടി BJP 1980 നിതിൻ ഗഡ്‌കരി
ECI-corn-sickle.png കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ CPI 1925 എസ്. സുധാകർ റെഡ്ഡി
ECI-hammer-sickle-star.png കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) CPI (M) 1964 പ്രകാശ് കാരാട്ട്
ECI-hand.png ഇന്ത്യൻ നാഷണൽ കോൺഗ്രസ് INC 1885 സോണിയാ ഗാന്ധി
ECI-clock.png നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി NCP 1999 ശരദ് പവാർ

സംസ്ഥാന കക്ഷികൾ [തിരുത്തുക]

ചിഹ്നം പാർട്ടി ഇംഗ്ലീഷ് ചുരുക്കെഴുത്ത്. രൂപവത്കരണ വർഷം തലവൻ സംസ്ഥാനങ്ങൾ
ECI-two-leaves.png ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം AIADMK 1972 ജെ. ജയലളിത തമിഴ്‌നാട്, പോണ്ടിച്ചേരി
ECI-lion.png ഫോർവേഡ് ബ്ലോക്ക് FBL 1939 ദേവരഥ ബിശ്വാസ് പശ്ചിമ ബംഗാൾ
ആസാം ഗണ പരിഷത്ത് AGP 1985 പ്രഫുല്ല കുമാർ മൊഹന്ത ആസാം
ECI-conch.png ബിജു ജനതാ ദൾ BJD 1997 നവീൻ പട്നായിക് ഒറീസ
ECI-rising-sun.png ദ്രാവിഡ മുന്നേറ്റ കഴകം DMK 1949 എം. കരുണാനിധി തമിഴ്‌നാട്, പോണ്ടിച്ചേരി
ECI-spectacles.png ഇന്ത്യൻ നാഷണൽ ലോക്ദൾ INLD 1999 ഓം‌പ്രകാശ് ചൌതാല ഹരിയാന
ECI-plough.png ജമ്മു-കാഷ്മീർ നാഷണൽ കോൺഫറൻസ് JKNC 1932 ഒമർ അബ്ദുല്ല ജമ്മു-കാഷ്മീർ
ECI-bicycle.png ജമ്മു-കാഷ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടി JKNPP - ഭീം സിംഗ് ജമ്മു-കാഷ്മീർ
ECI-inkpot-pen.png ജമ്മു-കാഷ്മീർ പീപ്പിൾസ് ഡെമീക്രാറ്റിക് പാർട്ടി PDP 1998 മുഫ്തി മുഹമ്മദ് സെയ്ദ് ജമ്മു-കാഷ്മീർ
ജനതാ ദൾ(സെക്യുലർ) JD (S) 1999 എച്ച്.ഡി. ദേവഗൌഡ കർണ്ണാടക, കേരളം
ECI-arrow.png ജനതാ ദൾ(യുണൈറ്റഡ്) JD (U) 1999 ശരദ് യാദവ് ബിഹാർ
ECI-bow-arrow.png ഝാർഖണ്ഡ് മുക്തി മോർച്ച JMM 1972 ഷിബു സോറൻ ഝാർഖണ്ഡ്
ECI-bicycle.png കേരളാ കോൺഗ്രസ്[2] KEC 1964 പി.ജെ. ജോസഫ് കേരളം
ECI-two-leaves.png കേരളാ കോൺഗ്രസ്(മാണി) KEC (M) 1979 സി.എഫ്. തോമസ് കേരളം
ECI-lion.png മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി MAG 1963 ശശികലാ ഘഡോദ്കർ ഗോവ
ECI-bicycle.png മണിപ്പൂർ പീപ്പിൾസ് പാർട്ടി MPP 1968 ഓ. ജോയ് സിംഗ് മണിപൂർ
ECI-drum.png united ഡെമോക്രാറ്റിക് പാർട്ടി - മേഘാലയ
ECI-star.png മിസോ നാഷണലിസ്റ്റ് ഫ്രണ്ട് MDF 1959 പു സ്വറാംതാംഗ മിസോറം
ECI-electric-bulb.png മിസോറം പീപ്പിൾസ് കോൺഫറൻസ് MZPC 1972 പു ലാൽമിൽതാങ്ക മിസോറം
ECI-ladder.png മുസ്ലീം ലീഗ് MUL 1948 ജി.എം. ബനാത്‌വാല കേരളം
ECI-cock.png നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് NPF 2002 നൈഫു റിയോ നാഗാലാൻഡ്
ECI-flowers-grass.png ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് AITC 2004 മമതാ ബാനർജി പശ്ചിമ ബംഗാൾ
ECI-mango.png പട്ടാളി മക്കൾ കക്ഷി PMK 1989 ജി.കെ. മണി തമിഴ്‌നാട്, പോണ്ടിച്ചേരി
ECI-hurricane-lamp.png രാഷ്ട്രീയ ജനതാ ദൾ RJD 1997 ലാലു പ്രസാദ് യാദവ് ബിഹാർ, ഝാർഖണ്ഡ്
ECI-hand-pump.png രാഷ്ട്രീയ ലോക്ദൾ RLD 1998 അജിത് സിംഗ് ഉത്തർപ്രദേശ്
ECI-spade-stoker.png റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി RSP 1940 കെ. പങ്കജാക്ഷൻ പശ്ചിമ ബംഗാൾ
ECI-bicycle.png സമാജ്‌വാദി പാർട്ടി SP 1992 മുലായം സിംഗ് യാദവ് ഉത്തർപ്രദേശ്
ECI-scales.png ശിരോമണി അകാലി ദൾ SAD 1920 പ്രകാശ് സിംഗ് ബാദൽ പഞ്ചാബ്
ECI-bow-arrow.png ശിവസേന SHS 1966 ഉധവ് താക്കറേ[1] മഹാരാഷ്ട്ര
ECI-umbrella.png സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് SDF 1993 പവൻ കുമാർ ചാലിംഗ് സിക്കിം
ECI-bicycle.png തെലുങ്കു ദേശം പാർട്ടി TDP 1982 ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ്
ECI-drum.png യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി UDP - ഡോൺകുപാർ റോയി മേഘാലയ
ECI-two-leaves.png യുണൈറ്റഡ് ഗോവൻസ് ഡെമോക്രാറ്റിക് പാർട്ടി UGDP 1994 ശ്രീരംഗ് നർവേക്കർ ഗോവ
ECI-rising-sun.png സോറം നാഷണലിസ്റ്റ് പാർട്ടി ZNP 1997 ലാൽധുമോ മിസോറം

കുറിപ്പുകൾ [തിരുത്തുക]

  1.   സിക്കിം, ആസാം എന്നിവിടങ്ങളിൽ ബി.എസ്.പി. വേറേ ചിഹ്നം ഉപയോഗിക്കണം.
  2.   കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം.