ഇന്ത്യയിലെ മലയോര തീവണ്ടിപാതകൾ
| ഇന്ത്യയിലെ മലയോര തീവണ്ടിപാതകൾ* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|
|
|
| രാജ്യം | |
| തരം | സാംസ്കാരികം |
| മാനദണ്ഡം | ii, iv |
| അവലംബം | 944 |
| മേഖല† | ഇന്ത്യ |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1999 (23rd -ആമത് സമ്മേളനം) |
| Extensions | 2005; 2008 |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
ഇന്ത്യയിലെ മലയോരമേഖലകളിൽ നിലവിലുള്ള തീവണ്ടിപാതകളെ മൊത്തത്തിൽ പറയുന്നതാണ് മലയോര തീവണ്ടിപാതകൾ ( Mountain railways of India) അഥവാ മലയോര റെയിൽവേ. ഇതിൽ മൂന്ന് പ്രധാന തീവണ്ടി പാതകളാണ് ഉള്ളത്.
ഇവയെല്ലാം, യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[1] ഇതിൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ 1999 ൽ ഈ പട്ടികയിൽ ഇടം പിടിച്ചു. യഥാക്രമം 2005-ലും 2008-ലുമാണ് നീലഗിരി മലയോര റെയിൽവേയും കാൽക്ക-ശിംല റെയിൽവേയും ഈ പട്ടികയിൽ ചേർക്കപ്പെട്ടത്. മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. കുന്നും കുഴിയും നിരപ്പില്ലാത്തതുമായ മലനിരകളിലൂടെ ഇത്രയും വിദഗ്ദമായ രീതിയിൽ പണിതതും ഇതിന്റെ മികവായി കണക്കാക്കപ്പെടുന്നു.[2]
ചിത്രശാല [തിരുത്തുക]
- ഡാർജിലിംഗ് ഹിമാലയ തീവണ്ടി പാതയുടെ ചില ചിത്രങ്ങൾ
- നീലഗിരി മലയോര തീവണ്ടിപ്പാതയിലെ ചില ചിത്രങ്ങൾ
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- UNESCO World Heritage Site, Mountain Railways of India. Retrieved 26 October 2006.
- International Working Steam [2]
|
|||||||