ഇന്ത്യയിലെ മലയോര തീവണ്ടിപാതകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മലയോര തീവണ്ടിപാതകള്‍*
യുനെസ്കോ ലോക പൈതൃക സ്മാരകം

The Darjeeling Toy Train.
രാജ്യം കക്ഷി Flag of India.svg ഇന്ത്യ
തരം സാംസ്കാരികം
മാനദണ്ഡം ii, iv
അവലംബം 944
മേഖല ഇന്ത്യ
Inscription History
Inscription 1999  (23rd Session)
Extensions 2005; 2008
* Name as inscribed on World Heritage List.
Region as classified by UNESCO.

ഇന്ത്യയിലെ മലയോരമേഖലകളില്‍ നിലവിലുള്ള തീവണ്ടിപാതകളെ മൊത്തത്തില്‍ പറയുന്നതാ‍ണ് മലയോര തീവണ്ടിപാതകള്‍ ( Mountain railways of India) അഥവാ മലയോര റെയില്‍‌വേ. ഇതില്‍ മൂന്ന് പ്രധാന തീവണ്ടി പാതകളാണ് ഉള്ളത്.

ഇവയെല്ലാം, യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.[1] ഇതില്‍ ഡാര്‍ജിലിംഗ് ഹിമായലന്‍ റെയില്‍‌വേ 1999 ല്‍ ഈ പട്ടികയില്‍ ഇടം പിടിച്ചു. യഥാക്രമം 2005-ലും 2008-ലുമാണ് നീലഗിരി മലയോര റെയില്‍‌വേയും കാല്‍ക്ക-ശിം‌ല റെയില്‍‌വേയും ഈ പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കുന്നും കുഴിയും നിരപ്പില്ലാത്തതുമായ മലനിരകളിലൂടെ ഇത്രയും വിദഗ്ദമായ രീതിയില്‍ പണിതതും ഇതിന്റെ മികവായി കണക്കാക്കപ്പെടുന്നു.[2]

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:

അക്ഷാംശവും രേഖാംശവും: 11°30′37″N 76°56′09″E / 11.51028, 76.93583

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം