ഇന്ത്യയിലെ ജനന മരണ രജിസ്ട്രേഷന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ഇന്ത്യയില്‍ ഇന്നത്തെ രീതിയിലുള്ള ജനനമരണ രജിസ്ട്രേഷന്‍ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. 19-ആം നൂറ്റാണ്ടിന്റ്റെ രണ്ടാം പകുതിയില്‍ പല നഗരങ്ങളിലും ബ്രിട്ടീഷ് വംശജര്ര്ക്കുവേണ്ടി തുടങ്ങിയ രജിസ്ട്രേഷന്‍ നിയമങ്ങള്‍ ഇന്ത്യാക്കാരും ഉപയോഗപ്പെടുത്തിത്തുടങ്ങി. 1872ല്‍ ബംഗാള്‍ പ്രോവിന്‍സിലാണ് ഒരു സമ്പൂര്‍ണ്ണമായ നിയമനിര്‍മ്മാണം ഉണ്ടായത്. പിന്നീട് 1876ല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജനനം, മരണം, വിവഹം എന്നിവയുടെ രജിസ്ട്രേഷനു വേണ്ടി ഒരു നിയമമുണ്ടാക്കി. ഈ നിയമം ഓരോരോ സ്ഥലങ്ങളില്‍ നിലനിന്നിരുന്ന നിയമങ്ങളെ തുടരാനനുവദിച്ചു. ഈ നിയമമനുസരിച്ച് രജിസ്ട്രേഷന്‍ നിര്‍ബന്ധിതമായിരുന്നില്ല. 1899 ല്‍ നിലവില്‍ വന്ന മദ്രാസ് പ്രസിഡെന്‍സിയിലെ നിയമപ്രകാരം ജനന, മരണ രജിസ്ട്രേഷന്‍ മദ്രാസ് പ്രസിഡെന്‍സിയില്‍ നിര്‍ബന്ധിതമാക്കി.
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഇതിനായി ഒരു നിയമം ഉണ്ടാക്കുന്നതിനേക്കുറിച്ച് ഉണ്ടായ ചര്‍ച്ചകളുടെ ഫലമായി 1969ലെ ജനനമരണ രജിസ്ട്രേഷന്‍ ആക്റ്റ് പാറ്ലമെന്റ് പാസ്സാക്കി. 1970ല്‍ ഇതു ഇന്ത്യയിലെ ഒട്ടുമിക്കവാറും ഭാഗങ്ങളിലും നിലവില്‍ വന്നു.
ഈ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്‍
- കേന്ദ്ര സറ്ക്കാറ് ഇന്ത്യയുടെ രജിസ്ത്രാറ് ജനറലിനെ നിയമിക്കണം. ദേശീയതലത്തില്‍ നിയമം ഒരുപോലെ നടപ്പാക്കേണ്ടതിനു വേണ്ട കാര്യങ്ങളും, സംസ്ഥാനസറ്ക്കാരുകളുമായുള്ള ഇസപെടലുകളും രജിസ്ത്രാറ് ജനറലിന്റെ ചുമതലയാണ്‍
- സംസ്ഥാനസറ്ക്കറുകള്‍ സംസ്ഥാനത്തെ മുഖ്യ രജിസ്ത്രാര്‍, ജില്ലാ രജിസ്ത്രാര്‍, ഗ്രാമങ്ങള്‍ക്കും, നഗരങ്ങള്‍ക്കുമുള്ള രജിസ്ത്രാര്‍ തുടങ്ങിയവരെ നിയമിക്കണം
- അതാത് സ്തലങ്ങളിലുണ്ടാവുന്ന ജനനങ്ങളും മരണങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ട നടപടികളെടുക്കുക അവിടുത്തെ രജിസ്ത്രാറുടെ ചുമതലയാണ്
- ജനനങ്ങളും മരണങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്ത്രാറ്ക്ക് കൊടുക്കേണ്ടത് ആരാണെന്നു നിയമം അനുശാസിക്കുന്നു
- നിയമത്തില്‍ പറഞ്ഞിരിക്കുന്ന സമയത്തിനു ശേഷം വിവരങ്ങള്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതിനുള്ള ഉപാധികള്‍
- നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ
- സംസ്ഥാനത്തിന്റെ മുഖ്യ രജിസ്ത്രാര്‍ സറ്ക്കാറിന്‍ ആണ്ടു തോറും സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട്
- നിയമത്തിന്റെ നടത്തിപ്പിനാവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍
കേന്ദ്രസറ്ക്കാറിന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ് ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറലിന്റെ കാര്യാലയം. (ഇന്ത്യയുടെ കാനേഷുമാരിയും ഇതേ കാര്യാലയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്)

