ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യയിലെ ഇടക്കാല സാമ്രാജ്യങ്ങള്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രി.മു. 2-ആം നൂറ്റാണ്ടില്‍ മൗര്യസാമ്രാജ്യത്തിന്റെ പതനവും, സിമുഖനില്‍ തുടങ്ങിയ ശതവാഹന സാമ്രാജ്യത്തിന്റെ ഉദയവും മുതല്‍ക്ക് ഇന്ത്യയില്‍ നിലനിന്ന വിവിധ രാജവാഴ്ച്ചകളെയാണ് ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍ (ഇന്ത്യയിലെ ഇടക്കാല സാമ്രാജ്യങ്ങള്‍) എന്ന് വിവക്ഷിക്കുന്നത്. മദ്ധ്യ കാലഘട്ടം 15,00 വര്‍ഷത്തോളം നീണ്ടുനിന്നു, 13-ആം നൂറ്റാണ്ടില്‍ ഇസ്ലാമിക സുല്‍ത്താനത്തുകളുടെ (ദില്ലി സുല്‍ത്താനത്ത് 1206-ല്‍ സ്ഥാപിതമായി) ഉദയത്തോടെയും ചാലൂക്യ ചോളരുടെ അവസാനത്തോടെയുമാണ് (രാജേന്ദ്രചോളന്‍ III 1279-ല്‍ അന്തരിച്ചു) ഇന്ത്യയിലെ മദ്ധ്യ കാലഘട്ടം അവസാനിച്ചത്.
പേര്‍ഷ്യയില്‍ നിന്നും മദ്ധ്യേഷ്യയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കും, ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വ്യാപനത്തിനും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലീം പടയോട്ടങ്ങള്‍ക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.
[തിരുത്തുക] അവലംബം
- ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സര്‍ക്കാര്‍ പബ്ലിക്ക് ഡൊമെയ്ന്‍ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് കണ്ട്രി സ്റ്റഡീസ്-ല്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. - ഇന്ത്യ, പാക്കിസ്ഥാന്‍