ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്തോ ബര്‍മീസ് അതിര്‍ത്തിയിലെ ഒരു പോസ്റ്റ് പിടിച്ചെടുത്ത INA പ്രവര്‍ത്തകരുടെയും ജാപ്പനീസ് പട്ടാളത്തിന്റെയും ആഹ്ലാദപ്രകടനം. സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാര്‍ ഏറെ അവഗണിച്ച ആസാദ് ഹിന്ദ് മൂവ്മെന്റിന്റെ സംഭാവനകള്‍ ഇന്ന് ശ്രദ്ധേയമായവയായി കണക്കാക്കപ്പെടുന്നു.
ഇന്തോ ബര്‍മീസ് അതിര്‍ത്തിയിലെ ഒരു പോസ്റ്റ് പിടിച്ചെടുത്ത INA പ്രവര്‍ത്തകരുടെയും ജാപ്പനീസ് പട്ടാളത്തിന്റെയും ആഹ്ലാദപ്രകടനം. സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാര്‍ ഏറെ അവഗണിച്ച ആസാദ് ഹിന്ദ് മൂവ്മെന്റിന്റെ സംഭാവനകള്‍ ഇന്ന് ശ്രദ്ധേയമായവയായി കണക്കാക്കപ്പെടുന്നു.[1]

ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ സമരങ്ങള്‍ക്ക് പൊതുവില്‍ പറയുന്ന പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1800-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാന്‍ പിടിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു. ആദ്യകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പ്രധാന മിതവാദിനേതാക്കളുടെ ആവശ്യം ബ്രിട്ടീഷ് കോമണ്‍‌വെല്‍ത്തില്‍ ഇന്ത്യയ്ക്ക് ഡൊമീനിയന്‍ പദവി വേണമെന്നായിരുന്നു. 1900-കളുടെ ആരംഭത്തില്‍ ശ്രീ അരബിന്ദോ, ലാല്‍-ബാല്‍-പാല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വിപ്ലവകരമായ ഒരു മാറ്റം ഉണ്ടായി. 1900-കളുടെ ആദ്യ ദശകങ്ങളില്‍ തീവ്രവാദദേശീയതയും ഉടലെടുത്തു. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ക്കാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്[2][3]. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോണ്‍ഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസ്സഹകരണം, അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐ.എന്‍.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എന്‍.എ-യുടെ റെഡ് ഫോര്‍ട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ 1947 ആഗസ്റ്റില്‍ രൂപീകൃതമായി.


1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍ ആയി തുടര്‍ന്നു. 1950 ജനുവരി 26-നു ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ല്‍ ആണ്. ആഭ്യന്തര കലഹങ്ങള്‍ കാരണം പാക്കിസ്ഥാനില്‍ പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാക്കിസ്ഥാന്‍ ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കന്‍ പാക്കിസ്ഥാന്‍ വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.


ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഒരു ഉല്പ്രേരകമായി പ്രവര്‍ത്തിച്ചു. ഇവയില്‍ പലതും ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും തകരുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനു പകരം കോമണ്‍‌വെല്‍ത്ത് ഓഫ് നേഷന്‍സ് നിലവില്‍ വരുന്നതിനും കാരണമായി. ഗാന്ധിജിയുടെ അഹിംസാ മാര്‍ഗ്ഗത്തിലുള്ള പ്രതിരോധം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ നയിച്ച അമേരിക്കന്‍ സിവില്‍ റൈറ്റ്സ് പ്രസ്ഥാനത്തിനു (1955-1968) പ്രേരകമായി. മ്യാന്മാറിലെ ജനാധിപത്യത്തിനു വേണ്ടി ഓങ്ങ് സാന്‍ സുകി നയിച്ച പോരാട്ടം, വര്‍ണ്ണവിവേചനത്തിനു എതിരേ സൗത്ത് ആഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ നടന്ന സമരം എന്നിവക്കും അഹിംസാ സിദ്ധാന്തം പ്രേരണയായി. എങ്കിലും ഇതില്‍ എല്ലാ നേതാക്കന്മാരും അഹിംസ, നിസ്സഹകരണം എന്നിവയെ ശക്തമായി പിന്തുടര്‍ന്നില്ല.

ഉള്ളടക്കം

[തിരുത്തുക] ഇന്ത്യ-പാശ്ചാത്യരുടെ വരവിന് മുന്ന്

[തിരുത്തുക] യൂറോപ്യന്‍ ഭരണം

റോബര്‍ട്ട് ക്ലൈവ്, ഫസ്റ്റ് ബാരണ്‍ ക്ലൈവ് മിര്‍ ജാഫറിനൊപ്പം, പ്ലാസ്സി യുദ്ധം
റോബര്‍ട്ട് ക്ലൈവ്, ഫസ്റ്റ് ബാരണ്‍ ക്ലൈവ് മിര്‍ ജാഫറിനൊപ്പം, പ്ലാസ്സി യുദ്ധം

കോഴിക്കോടിനടുത്തുള്ള കാപ്പാട് കടല്‍ത്തീരത്ത് പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ 1498-ല്‍ കപ്പലിറങ്ങിയതോടെയാണ് യൂറോപ്യന്‍ കച്ചവടക്കാര്‍ ഇന്ത്യന്‍ തീരങ്ങളിലെത്തിയത്. 1757-ലെ പ്ലാസ്സി യുദ്ധത്തില്‍ റോബര്‍ട്ട് ക്ലൈവ് നയിച്ച ബ്രിട്ടീഷ് സൈന്യം ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ശക്തമാവുന്നതിനു ഈ യുദ്ധം കാരണമായി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭമായി ഈ യുദ്ധം കരുതപ്പെടുന്നു. ബക്സാര്‍ യുദ്ധത്തിനു പിന്നാലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ബംഗാള്‍, ബിഹാര്‍, ഒറീസ്സ പ്രദേശങ്ങളില്‍ 1756-ല്‍ ഭരണാവകാശം ലഭിച്ചു. ആദ്യ ആംഗ്ലോ-സിഖ് യുദ്ധം (1845-1846), രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം(1848-49) എന്നിവയ്ക്കും മഹാരാജാ രഞ്ജിത്ത് സിങ്ങിന്റെ നിര്യാ‍ണത്തിനും (1849) ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1849-ല്‍ പഞ്ചാബ് പ്രദേശം പിടിച്ചടക്കി.


പുതുതായി പിടിച്ചടക്കിയ പ്രവിശ്യകളുടെ ഭരണത്തിനായി ബ്രിട്ടീഷ് നിയമസഭ പല നിയമങ്ങളും നിര്‍മ്മിച്ചു. 1773-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സൃഷ്ടിച്ച റെഗുലേറ്റിങ്ങ് ആക്ട്, 1784-ലെ ഇന്ത്യാ ആക്ട്, 1813-ലെ ചാര്‍ട്ടര്‍ ആക്ട് എന്നിവയെല്ലാം ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനു സഹായിച്ചു. 1835-ല്‍ ഇംഗ്ലീഷ് ഭാഷ ഉത്തരവുകള്‍ക്കുള്ള മാദ്ധ്യമമായി സ്ഥാപിച്ചു. പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ച ഹിന്ദുക്കള്‍ ഹിന്ദുമതത്തില്‍ നിന്നും ബാലവിവാഹം, വര്‍ണ്ണവ്യവസ്ഥിതി, സതി തുടങ്ങിയ പല വിവാദപരമായ സാമൂഹിക അനാചാരങ്ങളും നീക്കുന്നതിനു ശ്രമിച്ചു. ബോംബെയിലും മദ്രാസിലും ആരംഭിച്ച സാഹിത്യ, സംവാദ വേദികള്‍ തുറന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദികളായി പരിണമിച്ചു. ഈ ആദ്യകാല പരിവര്‍ത്തനനായകര്‍ വിദ്യാഭ്യാസവും പത്രങ്ങളുടെ വിദഗ്ധോപയോഗവും കൊണ്ട് ഇന്ത്യന്‍ സാമൂഹിക മൂല്യങ്ങളും മതപരമായ ആചാരങ്ങളും ത്യജിക്കാതെ തന്നെ വ്യാപകമായ സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒരുക്കി.


ബ്രിട്ടീഷ് ഭരണത്തിന്റെ ആധുനികവല്‍ക്കരണം ഇന്ത്യന്‍ സമൂഹത്തെ സ്വാധീനിച്ചു എങ്കിലും ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പ് വര്‍ദ്ധിച്ചുവന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് സ്വാധീനം വര്‍ദ്ധിച്ചു വരുന്നതനുസരിച്ച് അവര്‍ തദ്ദേശീയ സംസ്കാരത്തെ കൂടുതലായി അവമതിക്കാന്‍ തുടങ്ങി. മോസ്ക്കുകളില്‍ അവിവാഹിത പുരുഷന്മാരുടെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുക, താജ് മഹലിന്റെ മട്ടുപ്പാവില്‍ റെജിമെന്റല്‍ ബാന്‍ഡുകള്‍ക്ക് അനുസരിച്ച് നൃത്തം ചെയ്യുക, തിരക്കുനിറഞ്ഞ തെരുവുകളില്‍ ജനങ്ങളെ ചാട്ടവാറിനടിച്ച് തങ്ങള്‍ക്കു സഞ്ചരിക്കാന്‍ വഴിയുണ്ടാക്കുക (ജെനറല്‍ ഹെന്രി ബ്ലേക്ക് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നു), ശിപായികളെ നിന്ദിക്കുക, തുടങ്ങിയ പ്രവര്‍ത്തികള്‍ ഇതിനു ഉദാഹരണമാണ്. പഞ്ചാബ് 1849-ല്‍ പിടിച്ചടക്കിയതിനു പിന്നാലെ പല ശിപായി ലഹളകളും പൊട്ടിപ്പുറപ്പെട്ടു. ഇവയെല്ലാം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.

[തിരുത്തുക] 1857-നു മുന്‍പുള്ള പ്രാദേശിക മുന്നേറ്റങ്ങള്‍

ഇവയും ശ്രദ്ധിക്കുക: സന്യാസിലഹള, പിന്റോകളുടെ ഗൂഢാലോചന, പോളിഗാര്‍ യുദ്ധങ്ങള്‍

1857-നു മുന്‍പ് ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശഭരണത്തിനെതിരായി പ്രാദേശിക മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇവയൊന്നും തന്നെ സംഘടിതസ്വഭാവം ഉള്ളവയായിരുന്നില്ല. ഈ മുന്നേറ്റങ്ങളെ വിദേശഭരണാധികാരികള്‍ എളുപ്പത്തില്‍ അടിച്ചമര്‍ത്തി. ബംഗാളില്‍ 1770-കളില്‍ നടന്ന സന്യാസി ലഹള [4] , 1787-ല്‍ ഗോവയിലെ തദ്ദേശീയര്‍ പോര്‍ച്ചുഗീസ് ഭരണത്തിനു എതിരായി നടത്തിയ മുന്നേറ്റം (ഇത് പിന്റോകളുടെ ഗൂഢാലോചന എന്ന് അറിയപ്പെടുന്നു) [5], 1830-കളില്‍ ബംഗാളില്‍ റ്റിറ്റുമിര്‍ നടത്തിയ മുന്നേറ്റം[6] , കര്‍ണാടകത്തിലെ കിറ്റൂര്‍ ലഹള, തമിഴ്‌നാട്ടിലെ പോളിഗാര്‍ യുദ്ധങ്ങള്‍, സൗരാഷ്ട്രയിലെ കച്ച് ലഹള[7] , തെക്കേ ഇന്ത്യയിലെ വീരപാണ്ഡ്യ കട്ടബൊമ്മന്‍ തുടങ്ങിയ രാജാക്കന്മാര്‍ നടത്തിയ യുദ്ധങ്ങള്‍ [8] എന്നിവ ഇതിനുദാഹരണങ്ങളാണ്‌. മറ്റ് മുന്നേറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സന്താള്‍ പ്രക്ഷോഭം [9]

[തിരുത്തുക] 1857-ലെ ഇന്ത്യന്‍ ലഹള

ലഹളക്കാലത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
ലഹളക്കാലത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍
സെക്കന്ദ്രാ ബാഘ്, 93-ആം ഹൈലാന്റേഴ്സും 4-ആം പഞ്ജാബ് റെജിമെന്റും വിപ്ലവകാരികളോട് യുദ്ധം ചെയ്തതിനു ശേഷം, നവംബര്‍ 1857
സെക്കന്ദ്രാ ബാഘ്, 93-ആം ഹൈലാന്റേഴ്സും 4-ആം പഞ്ജാബ് റെജിമെന്റും വിപ്ലവകാരികളോട് യുദ്ധം ചെയ്തതിനു ശേഷം, നവംബര്‍ 1857
പ്രധാന ലേഖനം: 1857-ലെ ഇന്ത്യന്‍ ലഹള

ബ്രിട്ടീഷ് ഭരണത്തിനെതിരായി 1857–58-കളില്‍‍ മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും ഉണ്ടായ ലഹളയാണ് 1857-ലെ ഇന്ത്യന്‍ ലഹള. ദശാബ്ദങ്ങളായി ഇന്ത്യന്‍ സൈനീകരും ബ്രിട്ടീഷ് ഓഫീസര്‍മാരും തമ്മില്‍ നിലനിന്ന തദ്ദേശീയവും സാംസ്കാരികവുമായ വ്യത്യാസങ്ങളുടെ ഫലമായിരുന്നു ഈ ലഹള. മുഗളന്മാര്‍, പേഷ്വാകള്‍, തുടങ്ങിയ ഇന്ത്യന്‍ ഭരണാധികാരികളോട് ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന മതിപ്പില്ലായ്മയും ഊധ് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയതും ഇന്ത്യക്കാര്‍ക്കിടയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളരുന്നതിനു കാരണമായി. ഡല്‍ഹൌസിയുടെ, സാമ്രാജ്യങ്ങള്‍ പിടിച്ചടക്കുന്ന നയം, ഡോക്ട്രിന്‍ ഓഫ് ലാപ്സ് അഥവാ എസ്ഷീറ്റ്, മുഗളന്മാരുടെ പിന്‍‌ഗാമികളെ അവരുടെ പരമ്പരാഗതകൊട്ടാരത്തില്‍ നിന്നും ദില്ലിയ്ക്കടുത്തുള്ള കുത്ത്ബിലേയ്ക്കു മാറ്റിയത്, തുടങ്ങിയ നടപടികള്‍ പലരെയും പ്രകോപിപ്പിച്ചു. ലഹള പൊട്ടിപ്പുറപ്പെടാനുള്ള നിമിത്തം .557 കാലിബര്‍ പാറ്റേണ്‍ 1853 എന്‍ഫീല്‍ഡ് (പി/53) റൈഫിള്‍ വെടിയുണ്ടകളില്‍ പശുവിന്റെയും പന്നിയുടെയും നെയ്യ് ഉപയോഗിച്ചു എന്ന കിംവദന്തി പരന്നതായിരുന്നു. ഭടന്മാര്‍ക്ക് വെടിയുണ്ടകള്‍ തോക്കില്‍ നിറയ്ക്കുന്നതിനു മുന്‍പ് അവരുടെ പല്ലുകൊണ്ട് പൊട്ടിക്കേണ്ടതുണ്ടായിരുന്നു. പശുവിനെ ആരാധിച്ചിരുന്ന ഹിന്ദുമത അനുയായികളായ സൈനീകര്‍ക്കും, പന്നിയെ വെറുക്കപ്പെട്ട മൃഗമായി കരുതിയിരുന്ന മുസ്ലീംമത അനുയായികളായ സൈനീകര്‍ക്കും ഇത് നിഷിദ്ധമായിരുന്നു. 1857 ഫെബ്രുവരിയില്‍, ഇന്ത്യന്‍ ശിപായിമാര്‍ ഈ പുതിയ വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചു. ബ്രിട്ടീഷുകാര്‍ ഈ വെടിയുണ്ടകള്‍ക്കു പകരം പുതിയ വെടിയുണ്ടകള്‍ കൊണ്ടുവന്നു എന്ന് അവകാശപ്പെടുകയും ശിപായിമാരെ സ്വന്തമായി തേനീച്ചമെഴുകില്‍ നിന്നും സസ്യ എണ്ണകളില്‍ നിന്നും ഗ്രീസ് ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷേ കിംവദന്തി നിലനിന്നു.

1857 മാര്‍ച്ചില്‍ ബാറാക്ക്പൂരിലെ 34-ആം കാലാള്‍പ്പടയിലെ ഒരു ഭടനായിരുന്ന മംഗല്‍ പാണ്ഡെ തന്റെ ബ്രിട്ടീഷ് സെര്‍ജന്റിനെ ആക്രമിയ്ക്കുകയും ഒരു അഡ്ജൂറ്റന്റിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ജെനറല്‍ ഹിയേഴ്സി ഒരു ജമീന്ദാരിനോട് മംഗല്‍ പാണ്ഡെയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ജമീന്ദാര്‍ കല്പന അനുസരിച്ചില്ല. മംഗല്‍ പാണ്ഡെ ഒരുതരം മതപരമായ സന്നിയിലാണെന്നായിരുന്നു ജെനറല്‍ ഹിയേഴ്സിയുടെ അഭിപ്രായം. മംഗല്‍ പാണ്ഡെയെയും ഈ ജമീന്ദാറിനെയും ഏപ്രില്‍ 7-നു തൂക്കിലേറ്റി. കൂട്ടത്തോടെയുള്ള ശിക്ഷാനടപടിയായി റെജിമെന്റിനെ മൊത്തത്തില്‍ പിരിച്ചുവിട്ടു. മെയ് 10-നു 11, 12 കാലാള്‍പ്പടകള്‍ അണിനിരന്നപ്പോള്‍ അവര്‍ കൂറുമാറി കമാന്‍ഡിങ്ങ് ഓഫീസര്‍മാരെ ആക്രമിച്ചു. ഇവര്‍ പിന്നീട് 3-ആം റെജിമെന്റിനെ സ്വതന്ത്രമാക്കി. മെയ് 11-നു ശിപായികള്‍ ദില്ലിയിലെത്തി. ദില്ലിയില്‍ മറ്റ് ഇന്ത്യക്കാരും ഇവരോടൊത്തു ചേര്‍ന്നു. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ II-ന്റെ വസതിയായ ചെങ്കോട്ട ഇവര്‍ ആക്രമിച്ച് പിടിച്ചെടുത്തു. ബഹദൂര്‍ ഷാ തന്റെ ചക്രവര്‍ത്തി പദം തിരികെ ഏല്‍ക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആദ്യം മടിച്ചുനിന്ന അദ്ദേഹം പിന്നീട് ഇവരുടെ ആവശ്യം അംഗീകരിക്കുകയും മുന്നേറ്റത്തിന്റെ നേതൃസ്ഥാനം ഏല്‍ക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ യുദ്ധം വടക്കേ ഇന്ത്യയിലെമ്പാടും വാപിച്ചു. മീററ്റ്, ഝാന്‍സി, കാന്‍പൂര്‍, ലക്നൌ തുടങ്ങിയ സ്ഥലങ്ങളില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷുകാര്‍ പ്രതികരിച്ചത് താമസിച്ചായിരുന്നു. പക്ഷേ ഈ സായുധസമരത്തെ ബ്രിട്ടീഷുകാര്‍ ശക്തമായി നേരിട്ടു. ക്രിമിയന്‍ യുദ്ധത്തില്‍ നിന്നും റെജിമെന്റുകളെ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേയ്ക്കു നീക്കി. ചൈനയിലേയ്ക്കു പോവാന്‍ തയ്യാറായിരുന്ന യൂറോപ്യന്‍ റെജിമെന്റുകളെയും അവര്‍ ഇന്ത്യയിലേയ്ക്കു വിന്യസിച്ചു. വിപ്ലവകാരികളുടെ സൈന്യത്തെ അവര്‍ ദില്ലിയ്ക്കടുത്ത് ബാദ്‌ല്‍-കി-സെറായി എന്ന സ്ഥലത്തുവെച്ച് നേരിട്ടു. വിപ്ലവകാരികളെ ദില്ലിയിലേയ്ക്കു തുരത്തുകയും ദില്ലി നഗരം വലയം ചെയ്യുകയും ചെയ്തു. ദില്ലിയുടെ ചുറ്റുമുള്ള ഉപരോധം ജൂലൈ 1 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടുനിന്നു. ഒരാഴ്ച്ച നീണ്ടുനിന്ന തെരുവുയുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ദില്ലി പിടിച്ചെടുത്തു. അവസാനത്തെ പ്രധാന യുദ്ധം നടന്നത് 1858-ല്‍ ഗ്വാളിയറില്‍ ജൂണ്‍ 20-നു ആയിരുന്നു. ഈ യുദ്ധത്തിലാണ് റാണി ലക്ഷ്മി ബായി കൊല്ലപ്പെട്ടത്. 1859 വരെ ഒറ്റപ്പെട്ട പോരാട്ടങ്ങള്‍ നടന്നു, എങ്കിലും ഒടുവില്‍ വിപ്ലവകാരികളെ ബ്രിട്ടീഷ് സൈന്യം അടിച്ചമര്‍ത്തി. ഈ യുദ്ധത്തിലെ പ്രധാന നേതാക്കള്‍ അഹ്മെദ് ഉള്ള (ഊധിലെ മുന്‍-രാജാവിന്റെ ഉപദേഷ്ടാവ്); നാനാ സാഹിബ്; അദ്ദേഹത്തിന്റെ മാതുലനായ റാവു സാഹിബും സഹായികളും; താന്തിയ തോപ്പി, അസീമുള്ള ഖാന്‍; ഝാന്‍സി റാണി; കുന്‍‌വര്‍ സിങ്ങ്; ബീഹാറിലെ ജഗദീഷ്പൂരിലെ രജപുത്ര നേതാവ്; മുഗള ചക്രവര്‍ത്തിയുടെ ബന്ധുവായ ഫിറൂസ് സാഹ, മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ, പ്രാണ്‍ സുഖ് യാദവ്, റെവാരിയിലെ റാവു തുലാ റാം (ഇവര്‍ ഹരിയാനയിലെ നാസിബ്പൂരില്‍ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടി) എന്നിവരായിരുന്നു.

[തിരുത്തുക] പരിണതഫലങ്ങള്‍

1857-ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷുകാര്‍ നിറുത്തലാക്കി. ഇതിനു പകരം ബ്രിട്ടീഷ് രാജഭരണത്തിന്‍ കീഴില്‍ നേരിട്ടുള്ള ഭരണം തുടങ്ങി. ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയില്‍ ഒരു വൈസ്രോയിയെ നിയമിച്ചു. “ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും തലവന്മാര്‍ക്കും ജനങ്ങള്‍ക്കുമായി“ പുതിയ നേരിട്ടുള്ള ഭരണ നയം വിളംബരം ചെയ്തുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് നിയമ പ്രകാരം ഇന്ത്യക്കാര്‍ക്ക് തുല്യ പരിഗണനയും അവകാശങ്ങളും വാഗ്ദാനം ചെയ്തു. എങ്കിലും ബ്രിട്ടീഷ് ഭരണത്തോടുള്ള വിശ്വാസമില്ലായ്മ 1857-ലെ സമരത്തിന്റെ ഫലമായി ഉണ്ടായി.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പുരോഗമനത്തിന്റെയും രാഷ്ട്രീയ പുന:ക്രമീകരണത്തിന്റെയും ഒരു പദ്ധതി ആരംഭിച്ചു. ഇതിലൂടെ ഇന്ത്യയിലെ ഉന്നതജാതീയരെയും ഭരണാധികാരികളെയും സര്‍ക്കാരിലേയ്ക്കു കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഭൂമി പിടിച്ചടക്കുന്നത് അവര്‍ നിറുത്തലാക്കി. മതപരമായ സഹിഷ്ണുതയ്ക്കുവേണ്ടി അനുശാസനങ്ങള്‍ ഇറക്കി. പ്രധാനമായും താഴേക്കിടയിലുള്ള ജോലികള്‍ക്കായിട്ടാണെങ്കിലും ഇന്ത്യക്കാരെ സിവില്‍ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചു. തദ്ദേശീയരുടെ അനുപാതത്തില്‍ ബ്രിട്ടീഷ് സേനാംഗങ്ങളുടെ എണ്ണം കൂട്ടി. വെടിക്കോപ്പുകള്‍ കൈകാര്യം ചെയ്യാനുള്ള അനുമതി ബ്രിട്ടീഷ് സൈനീകര്‍ക്കുമാത്രമാക്കി പരിമിതപ്പെടുത്തി. ബഹദൂര്‍ ഷായെ ബര്‍മ്മയിലെ റങ്കൂണിലേയ്ക്കു നാടുകടത്തി. മുഗള്‍ രാജവംശത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബഹദൂര്‍ ഷാ ബര്‍മ്മയില്‍ വെച്ച് 1862-ല്‍ അന്തരിച്ചു. 1877-ല്‍ വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനി എന്ന പദം സ്വീകരിച്ചു.

[തിരുത്തുക] സംഘടിത മുന്നേറ്റങ്ങളുടെ ഉദയം

ശിപായി ലഹളയെ തുടര്‍ന്നുള്ള ദശാബ്ദങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ ബോധത്തിന്റെയും ഇന്ത്യന്‍ പൊതുജനാഭിപ്രായ പ്രകാശനത്തിന്റെയും പ്രവിശ്യാതലത്തിലും ദേശീയതലത്തിലും ഇന്ത്യന്‍ നേതൃത്വം ഉയര്‍ന്നുവരുന്നതിന്റേതുമായിരുന്നു. ദാദാഭായി നവൊറോജി 1867-ല്‍ ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍ രൂപീകരിച്ചു. സുരേന്ദ്രനാഥ് ബാനെര്‍ജി 1876-ല്‍ ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ രൂപീകരിച്ചു. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച എ.ഒ. ഹ്യൂമിന്റെ നിര്‍ദ്ദേശത്തില്‍ പ്രേരിതരായി 1885-ല്‍ എഴുപത്തിമൂന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ ബോംബെയില്‍ ഒത്തുചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. ഇവര്‍ പ്രധാനമായും തങ്ങളുടെ പ്രവിശ്യകളിലെ സമ്പന്നരും പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചവരും ആയിരുന്നു. നിയമം, അദ്ധ്യാപനം, പത്രപ്രവര്‍ത്തനം തുടങ്ങിയ ജോലികള്‍ സ്വീകരിച്ചവരായിരുന്നു ഇവരില്‍ അധികവും. തുടക്കത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട തത്വശാസ്ത്രങ്ങളോ സിദ്ധാന്തങ്ങളോ ഉണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയ സംഘടനയ്ക്കു വേണ്ടുന്ന അവശ്യ കാര്യങ്ങളില്‍ വളരെ കുറച്ചുമാത്രമേ കോണ്‍ഗ്രസിനു ഉണ്ടായിരുന്നുള്ളൂ. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൂടുകയും ബ്രിട്ടീഷ് രാജിനോട് തങ്ങളുടെ കൂറു പ്രഖ്യാപിക്കുകയും താരതമ്യേന വിവാദം കുറഞ്ഞ വിഷയങ്ങളായ പൌരാവകാശം, സര്‍ക്കാരിലെ (പ്രത്യേകിച്ചും സിവില്‍ സര്‍വ്വീസിലെ) ഉദ്യോഗാവസരങ്ങള്‍, തുടങ്ങിയവയെക്കുറിച്ച് തീര്‍പ്പുകള്‍‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു സംവാദ സമിതിയായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു. ഈ തീര്‍പ്പുകള്‍ വൈസ്രോയിയുടെ സര്‍ക്കാരിനും ചിലപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിനും അവര്‍ സമര്‍പ്പിച്ചു. എങ്കിലും ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ ശുഷ്കമായിരുന്നു. ഇന്ത്യയെ പൂര്‍ണ്ണമായി പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ നഗരങ്ങളിലെ മേലേത്തട്ടിന്റേതായിരുന്നു. മറ്റ് സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.

ഇന്ത്യന്‍ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതില്‍ സ്വാമി ദയാനന്ദ് സരസ്വതി ആരംഭിച്ച ആര്യ സമാജം, മറ്റുള്ളവരോടൊത്ത് രാജാ റാം മോഹന്‍ റോയ് ആരംഭിച്ച ബ്രഹ്മ സമാജം തുടങ്ങിയ സാമൂഹിക-മത സംഘടനകളുടെ പങ്ക് പ്രകടമായിരുന്നു. മതപരമായ പരിവര്‍ത്തനങ്ങളുടെയും സാമൂഹിക അഭിമാനത്തിന്റെയും ഉത്തേജനം ഒരു പൂര്‍ണ്ണ രാഷ്ട്രത്തിനുവേണ്ടിയുള്ള പൊതുജന മുന്നേറ്റത്തിനു അടിത്തറ പാകി. സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍, ശ്രീ അരബിന്ദോ, സുബ്രമണ്യ ഭാരതി, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, സര്‍ സയ്യെദ് അഹ്മെദ് ഖാന്‍, രവീന്ദ്രനാഥ ടാഗോര്‍, ദാദാഭായി നവറോജി, തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പുനരുത്തേജനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആഗ്രഹം ഇന്ത്യക്കാരില്‍ ശക്തമാക്കി.

1900-ത്തോടെ കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ രാഷ്ട്രീയ സംഘടനയായി വളര്‍ന്നു എങ്കിലും മുസ്ലീങ്ങളെ സംഘടനയിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതു കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലീങ്ങള്‍ക്കു പ്രാതിനിധ്യം കുറവാണെന്നു പരാതി ഉണ്ടായി. മതം മാറ്റങ്ങളെ ഹിന്ദു പരിവര്‍ത്തന വാദികള്‍ എതിര്‍ത്തത്, പശുവിനെ ഇറച്ചിയ്ക്കായി കൊല്ലുന്നതിനെ എതിര്‍ത്തത്, അറബി ലിപിയില്‍ ഉര്‍ദ്ദു‍ നിലനിര്‍ത്തിയത്, തുടങ്ങിയവ തങ്ങളുടെ ന്യൂനപക്ഷ പദവിയെക്കുറിച്ചുള്ള മുസ്ലീങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. കോണ്‍ഗ്രസ് ഇന്ത്യയെ പ്രതിനിധീകരിച്ചാല്‍ തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും എന്ന് മുസ്ലീങ്ങള്‍ ഭയന്നു. മുസ്ലീം ശാക്തീകരണത്തിനായി സര്‍ സയ്യെദ് അഹ്മെദ് ഖാന്‍ ഒരു മുന്നേറ്റം ആരംഭിച്ചു. ഇതിന്റെ ഫലമായി 1875-ല്‍ ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ മുഹമ്മദന്‍ ആംഗ്ലോ-ഓറിയെന്റല്‍ കോളെജ് സ്ഥാപിതമായി. (1921-ല്‍ ഈ കലാലയം അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). ഈ കലാലയത്തിന്റെ പ്രധാനോദ്യേശം സമ്പന്നരായ വിദ്യാര്‍ത്ഥികളെ ആധുനിക പാശ്ചാത്യ ജ്ഞാനവും ഇസ്ലാം മതവും പൂരകങ്ങളാണെന്നതില്‍ ഊന്നിക്കൊണ്ട് അവരെ പഠിപ്പിക്കുക എന്നതായിരുന്നു. എങ്കിലും ഇന്ത്യയിലെ മുസ്ലീങ്ങളിലെ നാനാത്വം പൊതുവായ ഒരു സാംസ്കാരിക, ബൌദ്ധിക പുനരുദ്ധാനം അസാദ്ധ്യമാക്കി.

[തിരുത്തുക] ഇന്ത്യന്‍ ദേശീയതയുടെ ഉദയം

കോണ്‍ഗ്രസ് അംഗങ്ങളില്‍ ആദ്യമായി ദേശീയതയുടെ സ്ഫുരണങ്ങള്‍ കണ്ടത് അവര്‍ സര്‍ക്കാര്‍ സമിതികളില്‍ പ്രാതിനിധ്യം ലഭിക്കണം എന്നും ഇന്ത്യയുടെ ഭരണകാര്യങ്ങളിലും നിയമനിര്‍മ്മാണത്തിലും വോട്ട് വേണം എന്നും തങ്ങളുടെ അഭിപ്രായത്തിനു വില ഉണ്ടാവണം എന്നും ആവശ്യപ്പെട്ടപ്പോഴായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങളെ ബ്രിട്ടീഷ് ഭരണത്തോട് കൂറുള്ളവരായി കണ്ടു, എങ്കിലും അവര്‍ക്ക് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടു തന്നെ തങ്ങളുടെ രാജ്യം ഭരിക്കുന്നതില്‍ ഒരു ക്രിയാത്മക പങ്ക് വേണം എന്ന് ആഗ്രഹമുണ്ടായി.ദാദാഭായി നവറോജി ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിച്ച് ഹൌസ് ഓഫ് കോമണ്‍സിലെ ആദ്യ ഇന്ത്യന്‍ അംഗം ആവുകയും ചെയ്തത് ഈ ആഗ്രഹത്തിന്റെ പ്രത്യക്ഷീകരണമായിരുന്നു.

സ്വരാജ് എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ച ആദ്യ ഇന്ത്യന്‍ ദേശീയനേതാവായിരുന്നു ബാല ഗംഗാധര തിലക്‍. ഇന്ത്യയുടെ സംസ്കാരം, ചരിത്രം, മൂല്യങ്ങള്‍ എന്നിവയെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്ത ബ്രിട്ടീഷ് വിദ്യാഭ്യാ‍സ സമ്പ്രദായത്തെ തിലക്‍ ശക്തമായി എതിര്‍ത്തു. ദേശീയ നേതാക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിനെയും, ഇന്ത്യക്കാര്‍ക്ക് രാഷ്ട്ര വ്യവഹാരങ്ങളില്‍ ഒരു പങ്കും ഇല്ലാത്തതിനെയും അദ്ദേഹം എതിര്‍ത്തു. ഈ കാരണങ്ങള്‍ കൊണ്ട് തിലക് സ്വരാജ് എന്നത് സ്വാഭാവികവും ഏകവുമായ പരിഹാരമായി കണ്ടു. അദ്ദേഹത്തിന്റെ പ്രശസ്ത വചനമായ “സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനതു നേടും” എന്നത് ഇന്ത്യക്കാര്‍ക്ക് പ്രചോദനമായി.

1907-ല്‍ കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞു. തീവ്രവാദം എന്നു വിശേഷിപ്പിക്കപ്പെട്ട നിലപാടുകളായിരുന്നു തിലകിന്റേത്. ജനങ്ങള്‍ ബ്രിട്ടീഷ് രാജിനെ നേരിട്ട് ആക്രമിക്കണം എന്നും ബ്രിട്ടീഷ് ആയ എല്ലാ വസ്തുക്കളും ഉപേക്ഷിക്കണം എന്നും തിലക് ആവശ്യപ്പെട്ടു. ഉയര്‍ന്നുവരുന്ന പൊതുജന നേതാക്കളായ ബിപിന്‍ ചന്ദ്ര പാല്‍, ലാലാ ലജ്പത് റായ് തുടങ്ങിയവര്‍ ഇതേ നിലപാടുകള്‍ പുലര്‍ത്തുകയും തിലകിനെ അനുകൂലിക്കുകയും ചെയ്തു. ഇവര്‍ക്കു കീഴില്‍ ഇന്ത്യയുടെ മൂന്നു വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ബംഗാള്‍, പഞ്ജാബ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ദേശീയ തരംഗം ശക്തമായി. ഗോപാല കൃഷ്ണ ഗോഖലെ, ഫിറോസ് ഷാ മേത്ത, ദാദാഭായി നവറോജി തുടങ്ങിയവര്‍ നയിച്ച മിതവാദികള്‍ അനുനയങ്ങള്‍ക്കും രാഷ്ട്രീയ സംവാദത്തിനും വേണ്ടിയുള്ള ആവശ്യത്തില്‍ ഉറച്ചു നിലകൊണ്ടു. അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമര്‍ശിച്ചു. 1906-ല്‍ കോണ്‍ഗ്രസില്‍ പൊതുജനങ്ങള്‍ക്ക് അംഗത്വമുണ്ടായിരുന്നില്ല. തിലകിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും കോണ്‍ഗ്രസില്‍ നിന്നും നിര്‍ബന്ധിതമായി വിട്ടുപോകേണ്ടി വന്നു.

തിലകിന്റെ അറസ്റ്റോടുകൂടി ഇന്ത്യന്‍ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കോണ്‍ഗ്രസിനു ജനങ്ങളുടെ മുന്നില്‍ മതിപ്പ് നഷ്ടപ്പെട്ടു. തിലകിന്റെ ഹിന്ദു ദേശീയതയില്‍ ചകിതരായി മുസ്ലീങ്ങള്‍ 1906-ല്‍