ഇന്തോ-സസ്സാനിഡുകൾ
മുൻവശം: ശിരോവസ്ത്രവുമായി വർഹ്രൻ ഒന്നാമൻ രാജാവ്.
പിൻവശം: ശിവനും കാളയും.
ക്രി.വ. മൂന്നും നാലും നൂറ്റാണ്ടുകളിൽ കുഷാണരുടെ ശക്തി ക്ഷയിച്ചപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അധികാരം സ്ഥാപിച്ചവരായിരുന്നു ഇന്തോ-സസ്സാനിഡുകൾ. കുഷാനോ-സസ്സാനിഡുകൾ എന്നും കുഷാൻഷർ എന്നും അറിയപ്പെടുന്ന ഇവർ സസ്സാനിഡ് പേർഷ്യരുടെ ഒരു ശാഖയായിരുന്നു. ക്രി.വ. 410-ൽ ഇന്തോ-ഹെഫലൈറ്റുകളുടെ ആക്രമണത്തിൽ ഇവർ സ്ഥാനഭ്രഷ്ടരായി. സസ്സാനിഡുകൾ ഹെഫലൈറ്റുകളെ ക്രി.വ. 565-ൽ തോല്പ്പിച്ചപ്പോൾ ഇവർക്ക് അല്പം ആധിപത്യം സ്ഥാപിക്കാനായി എങ്കിലും ഇവരുടെ ഭരണം ക്രി.വ. 600-കളിലെ അറബ് ആക്രമണങ്ങളിൽ തകർന്നു.
| ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ | ||||||||||||
| സമയരേഖ: | വടക്കൻ സാമ്രാജ്യങ്ങൾ | തെക്കൻ സാമ്രാജ്യങ്ങൾ | വടക്കുപടിഞ്ഞാറൻ സാമ്രാജ്യങ്ങൾ | |||||||||
|---|---|---|---|---|---|---|---|---|---|---|---|---|
|
ക്രി.മു. 6-ആം നൂറ്റാണ്ട് |
|
|
(പേർഷ്യൻ ഭരണം) |
|||||||||