ഇങ്മര്‍ ബര്‍ഗ്‍മന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Ingmar Bergman | ||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Ingmar Bergman during production of Wild Strawberries (1957) |
||||||||||||||
| ആദ്യനാമം | Ernst Ingmar Bergman | |||||||||||||
| ജനനം | ജൂലൈ 14 1918 Uppsala, Sweden |
|||||||||||||
| മരണം | ജൂലൈ 30 2007 (പ്രായം 89) Fårö, Sweden |
|||||||||||||
| പ്രവര്‍ത്തന കാലഘട്ടം | 1944–2005 | |||||||||||||
| ജീവിതപങ്കാളി(കള്‍) | Else Fisher (1943–1945) Ellen Lundström (1945-1950) Gun Grut (1951–1959) Käbi Laretei (1959–1969) Ingrid von Rosen (1971–1995) |
|||||||||||||
| മക്കള്‍ | Lena Bergman (b. 1943) Eva Bergman (b. 1945) Jan Bergman (b. 1946) Mats Bergman (b. 1948) Anna Bergman (b. 1948) Ingmar Bergman Jr. (b. 1951) Maria von Rosen (b. 1959) Daniel Bergman (b. 1962) Linn Ullmann (b. 1966) |
|||||||||||||
|
||||||||||||||
വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകനാണ് ഇങ്മര്‍ ബര്‍ഗ്‍മന്‍. (ജനനം 1918 ജൂലൈ 14, മരണം 2007 ജൂലൈ 30). 62 ചലച്ചിത്രങ്ങളും (ഇവയില്‍ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്) 170-ലധികം നാടകങ്ങളും സംവിധാനം ചെയ്ത ഇങ്മര്‍ ബര്‍ഗ്‍മന്‍ ആധുനികസിനിമയിലെ അതികായന്മാരില്‍ ഒരാളായി കണക്കാക്കുന്നു. അറുപതോളം വര്‍ഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.
[തിരുത്തുക] ബാല്യം
സ്വീഡനിലെ ഉപ്സാലയില്‍ എറിക് ബെര്‍ഗ്മാന്‍-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് ലൂതറണ്‍ വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മര്‍ ബര്‍ഗ്‍മന്‍ വളര്‍ന്നത്. സ്റ്റോക്ഹോം ഹൈസ്കൂളിലും സ്റ്റോക്ഹോം സര്‍വകലാശാലയിലുമായിരുന്നു പഠനം. സര്‍വകലാശാലാ പഠനം പൂര്‍ത്തിയാക്കാതെ നാടകരംഗത്തും തുടര്‍ന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസില്‍തന്നെ തനിക്ക് മതവിശ്വാസം നഷ്ടമായതായി ബെര്‍ഗ്മന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.