ആർ.പി. സിങ്
|
R.P. Singh |
||
| ബാറ്റിങ്ങ് രീതി | Right hand bat | |
| ബോളിങ് രീതി | Left arm fast medium | |
| ടെസ്റ്റ് | ഏകദിനം | |
| മത്സരങ്ങൾ | 10 | 34 |
| ആകെ റൺ | 83 | 51 |
| ബാറ്റിങ്ങ് ശരാശരി | 8.30 | 10.20 |
| 100s/50s | 0/0 | 0/0 |
| ഉയർന്ന സ്കോർ | 30 | 12* |
| ബോളുകൾ | 1988 | 1527 |
| വിക്കറ്റുകൾ | 40 | 42 |
| ബോളിങ് ശരാശരി | 32.87 | 31.09 |
| 5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ | 1 | 0 |
| 10 വിക്കറ്റ് പ്രകടനം | 0 | N/A |
| നല്ല ബോളിങ്ങ് പ്രകടനം | 5/59 | 4/35 |
| ക്യാച്ചുകൾ/സ്റ്റമ്പിങ് | 4/- | 9/- |
|
19 January, 2008 പ്രകാരം |
||
ആർ.പി.സിങ് എന്ന പേരിൽ അറിയപ്പെടുന്ന രുദ്ര പ്രതാപ് സിങ് (ജനനം: ഡിസംബർ 6, 1985 - ) ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. മീഡിയം ഫാസ്റ്റ് ബൗളറായ ഇദ്ദേഹം ഇന്ത്യൻ ദേശീയ ടിമിനുവേണ്ടി ഏകദിനത്തിലും ടെസ്റ്റിലും കളിച്ചിട്ടുണ്ട്.
2004ൽ ബംഗ്ലാദേശിൽ നടന്ന അണ്ടർ-19 ലോകകപ്പിലേയും രഞ്ചിട്രോഫിയിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ചും നടത്തിയ മികച്ച പ്രകടനങ്ങൾ ഇദ്ദേഹത്തിന് ദേശീയ ഏകദിന ടീമിൽ ഇടം നേടിക്കൊടുത്തു. 2005 സെപ്റ്റംബർ 4ന് സിംബാബ്‌വേക്കെതിരെ ഹരാരെയിൽ നടന്ന മത്സരത്തിലായിരുന്ന് ഏകദിനത്തിലെ അരങ്ങേറ്റം. മൂന്നാം ഏകദിനത്തിൽതന്നെ തന്റെ ആദ്യ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. ശ്രീലങ്കക്കെതിരെ ആയിരുന്നു ആ മത്സരം. 2006 ജനുവരിയിൽ പാക്കിസ്ഥനെതിരെ ഫൈസലാബാദിൽ നടന്ന മത്സരത്തിൽ ടെസ്റ്റിലെ അരങ്ങേറ്റം കുറിച്ചു. 5 വിക്കറ്റുകൾ വീഴ്ത്തിയ ഇദ്ദേഹം അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി.
2007ൽ നടന്ന പ്രഥമ ട്വെന്റി20 ലോകകപ്പ് ടീമിലും ആർ.പി സിങ് ഇടം നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ കളിക്കരനായി. 7 മത്സരങ്ങളിൽ നിന്നായി 12 വിക്കറ്റുകളായിരുന്നു ലോകകപ്പിൽ ഇദ്ദേഹത്തിന്റെ സമ്പാദ്യം.