ആർഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Argo

Theatrical release poster
സംവിധാനം Ben Affleck
നിർമ്മാണം Ben Affleck
George Clooney
Grant Heslov
തിരക്കഥ Chris Terrio
ആസ്പദമാക്കിയത് The Master of Disguise –
Antonio J. Mendez
The Great Escape –
Joshuah Bearman
അഭിനേതാക്കൾ Ben Affleck
Bryan Cranston
Alan Arkin
John Goodman
സംഗീതം Alexandre Desplat
ഛായാഗ്രഹണം Rodrigo Prieto
ചിത്രസംയോജനം William Goldenberg
സ്റ്റുഡിയോ GK Films
Smokehouse Pictures
വിതരണം Warner Bros.
റിലീസിങ് തീയതി
  • ഓഗസ്റ്റ് 31, 2012 (2012-08-31) (Telluride Film Festival)
  • ഒക്ടോബർ 12, 2012 (2012-10-12) (United States)
സമയദൈർഘ്യം 120 minutes[1]
രാജ്യം United States
ഭാഷ English
Persian
ബജറ്റ് $44,500,000[2]
ബോക്സ് ഓഫീസ് $159,784,904[2]

1979ൽ ഇറാനിൽ അമേരിക്കൻ നയതന്ത്രപ്രതിനിധികളെ ബന്ദികളാക്കിയ സംഭവത്തെ ആസ്പദമാക്കി ബെൻ ആഫ്ലെക്ക് സംവിധാനം ചെയ്ത ഹോളിവുഡ് ത്രില്ലർ ചലച്ചിത്രമാണു ആർഗോ. അമേരിക്കൻ സി.ഐ.എ. ഓപ്പറേറ്റിവ് ആയിരുന്ന ടോണി മെൻഡിസിന്റെ ദ മാസ്റ്റർ ഓഫ് ഡിസ്ഗൈസ് എന്ന ഗ്രന്ഥത്തെയും, 2007-ൽ പുറത്തിറങ്ങിയ ജോഷ്വാ ബെർമാന്റെ ദ ഗ്രേറ്റ് എസ്കേപ്പ് എന്ന കനേഡിയൻ രക്ഷപ്പെടലിനെക്കുറിച്ചുള്ള ലേഖനത്തെയും ആസ്പദമാക്കിയാണു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്[3]. 1979-ൽ ഇറാനിലെ ടെഹ്റാനിൽ ബന്ദികളാക്കിയ 6-അമേരിക്കൻ നയതന്ത്രപ്രതിനിധികളെ മെൻഡിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നതാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം[4].

ബെൻ ആഫ്ലെക്ക് മെൻഡസിനെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ബ്രയാൻ ക്രാൻസ്റ്റൺ, അലൻ അർക്കിൻ, ജോൺ ഗുഡ്മാൻ എന്നിവരാണു്. 2012 ഒക്ടോബർ 12-നു പുറത്തിറങ്ങിയ ഈ ചിത്രം നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും, സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ഗ്രാന്റ് ഹെൽസോവ്, ബെൻ ആഫ്ലെക്ക്, ജോർജ്ജ് ക്ലൂണി എന്നിവരാണു ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഈ രക്ഷപ്പെടുത്തലിന്റെ കഥ 1981-ൽ പുറത്തിറങ്ങിയ ലാമോണ്ട് ജോൺസൺ സംവിധാനം ചെയ്ത എസ്കേപ്പ് ഫ്രം ഇറാൻ: ദ കനേഡിയൻ കേപ്പർ എന്ന ടെലിവിഷൻ ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്[5][6].

ചിത്രം പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും 85-ആം അക്കാദമി പുരസ്കാരങ്ങളിൽ ഏഴു നാമനിർദ്ദേശം നേടുകയും, മികച്ച ചിത്രസംയോജനം[7], മികച്ച അവലംബ തിരക്കഥ, മികച്ച ചിത്രം എന്നീ മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു[8]. ഈ ചിത്രം 5 ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു നിർദ്ദേശിക്കപ്പെടുകയും മികച്ച കഥാ ചിത്രം, മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ നേടുകയും ചെയ്തു[9]. പത്തൊൻപതാമത് സ്കീൻ ആക്റ്റേർസ് ഗിൽഡ് അവാർഡിൽ ഈ ചിത്രത്തിനു മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടി. ഈ ചിത്രം 66-ആമത് ബ്രിട്ടീഷ് അക്കാദമി അവാർഡുകളിൽ മികച്ച ചിത്രം, മികച്ച ചിത്രസംയോജനം, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങളും നേടി.

അവലംബം[തിരുത്തുക]

  1. "Argo". British Board of Film Classification (BBFC). Retrieved September 18, 2012.
  2. 2.0 2.1 "Argo (2012)". Box Office Mojo. 2012-12-07. ശേഖരിച്ചത്: 2012-12-07. 
  3. Bearman, Joshuah (April 24, 2007). "How the CIA Used a Fake Sci-Fi Flick to Rescue Americans from Tehran". Wired. 
  4. Killoran, Ellen (October 13, 2012). "'Argo' Review: Ben Affleck Pinches Himself In Stranger-Than-Fiction CIA Story". International Business Times. ശേഖരിച്ചത്: 25 February 2013. 
  5. Escape from Iran: The Canadian Caper (TV 1981) – IMDb
  6. "escape-from-iran-the-canadian-caper-1981-true-story-dvd-94c7%255B2%255D.jpg (image)". Lh4.ggpht.com. ശേഖരിച്ചത്: 2012-10-29. 
  7. "Argo Wins the Academy Award For Best Film Editing". Stories99. 2013-02-09. ശേഖരിച്ചത്: 2013-02-25. 
  8. "'Argo' Wins Best Picture; Ang Lee Is Top Director for 'Pi'". Wall Street Journal. 25 ഫെബ്രുവരി 2013. ശേഖരിച്ചത്: 25 ഫെബ്രുവരി 2013. 
  9. "70th Golden Globe Awards". The Hollywood Foreign Press Association. ശേഖരിച്ചത്: 28 February 2013. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ആർഗോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ആർഗോ&oldid=1901582" എന്ന താളിൽനിന്നു ശേഖരിച്ചത്