ആൻഡ്രൂ സൈമണ്ട്സ്
| സൈമണ്ട്സ് 2008-ൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ | ||||
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | ആൻഡ്രൂ സൈമണ്ട്സ് | |||
| ജനനം | 9 ജൂൺ 1975 ബിർമിംഗ‌്ഹാം, ഇംഗ്ലണ്ട് |
|||
| വിളിപ്പേര് | റോയ്, സൈമോ | |||
| ബാറ്റിംഗ് രീതി | വലംകയ്യൻ | |||
| ബൗളിംഗ് രീതി | വലംകൈ ഓഫ് സ്പിൻ വലംകൈ മീഡിയം |
|||
| റോൾ | ഓൾ റൗണ്ടർ | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | ഓസ്ത്രേലിയ | |||
| ആദ്യ ടെസ്റ്റ് (388-ആമൻ) | 8 March 2004 v Sri Lanka | |||
| അവസാന ടെസ്റ്റ് | 26 December 2008 v ദക്ഷിണാഫ്രിക്ക | |||
| ആദ്യ ഏകദിനം (139-ആമൻ) | 10 November 1998 v Pakistan | |||
| അവസാന ഏകദിനം | 3 May 2009 v Pakistan | |||
| ഏകദിന ഷർട്ട് നം: | 63 | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1994 – | Queensland | |||
| 1995 – 1996 | Gloucestershire | |||
| 1999 – 2004 | Kent | |||
| 2005 | Lancashire | |||
| 2008 – | Deccan Chargers | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Test | ODI | FC | List A |
| കളികൾ | 26 | 198 | 227 | 424 |
| നേടിയ റൺസ് | 1,462 | 5,088 | 14,477 | 11,099 |
| ബാറ്റിംഗ് ശരാശരി | 40.61 | 39.75 | 42.20 | 34.04 |
| 100-കൾ/50-കൾ | 2/10 | 6/30 | 40/65 | 9/64 |
| ഉയർന്ന സ്കോർ | 162* | 156 | 254* | 156 |
| എറിഞ്ഞ പന്തുകൾ | 2,094 | 5,935 | 17,633 | 11,713 |
| വിക്കറ്റുകൾ | 24 | 133 | 242 | 282 |
| ബൗളിംഗ് ശരാശരി | 37.33 | 37.25 | 36.00 | 33.25 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 1 | 2 | 4 |
| മത്സരത്തിൽ 10 വിക്കറ്റ് | 0 | n/a | 0 | n/a |
| മികച്ച ബൗളിംഗ് | 3/50 | 5/18 | 6/105 | 6/14 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | 22/– | 82/– | 159/– | 187/– |
| ഉറവിടം: CricketArchive, 21 November 2009 | ||||
വലം-കൈയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം-കൈയ്യൻ സ്പിന്നറുമായിരുന്ന ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്ററാണ് ആൻഡ്രൂ സൈമണ്ട്സ് (ജനനം:1975 ജൂൺ 9,ബിർമിംഗ‌്ഹാം,ഇംഗ്ലണ്ട്).രണ്ട് തവണ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു.
2008ന്റെ പകുതി മുതൽ അച്ചടക്ക ലംഖനത്തിന്റെയും മദ്യപാനത്തിന്റേയും പേരിൽ സൈമണ്ട്സ് ടീമിന് പുറത്തായിരുന്നു[1]. 2009 ജൂണിൽ ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്നും അദ്ദേഹത്തെ നാട്ടിലേക്കു മടക്കി വിളിച്ചു, അത് സൈമണ്ട്സിന്റെ മൂന്നാമത്തെ സസ്പെൻഷനായിരുന്നു. പിന്നീടുള്ള ടീം തിരഞ്ഞെടുപ്പുകളിൽ സൈമണ്ട്സിനെ തികച്ചും ഒഴിവാക്കി. അദ്ദേഹവുമായുള്ള എല്ലാ കരാറുകളും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പിൻവലിച്ചു[2], സൈമണ്ട്സിന്റെ നടപടികൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികാരികൾക്ക് സഹിക്കാവുന്നതിനും മേലെയായിരുന്നു.
ആദ്യകാലങ്ങൾ[തിരുത്തുക]
സൈമണ്ട്സിന്റെ പൂർവ്വികർ വെസ്റ്റ് ഇൻഡീസ് പശ്ചാത്തലമുള്ളവരായിരുന്നു.[3]. സൈമണ്ട്സിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തെ കെന്നും ബാർബറയും ദത്തെടുത്ത് ഓസ്ട്രേലിയയാലേക്ക് കൊണ്ടുവന്നു[4]. കുട്ടിക്കാലത്തെ അദ്യകാലങ്ങൾ വടക്കൻ ക്യൂൻസ് ലാൻഡിലെ ചാർട്ടേഴ്സ് ടവറിലാണ് ചിലവഴിച്ച സൈമണ്ട്സ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് ആൾ സൗൾസ് സെന്റ് ഗബ്രിയേൽസ് സ്കൂളിൽ നിന്നാണ്.[5]. കുട്ടിക്കാലം മുതൽ തന്നെ സ്പോർട്സിലുള്ള പ്രാഗൽഭ്യം പ്രകടിപ്പിച്ചിരുന്ന സൈമണ്ട്സ് ടൗൺസിവില്ലയിലെ വാൻഡേർസ് ക്ലബ്ബിനു വേണ്ടിയായിരുന്നു അക്കാലത്ത് കളിച്ചിരുന്നത്.
ക്രിക്കറ്റ് ജീവിതം അവലോകനം[തിരുത്തുക]
ചുറുചുറുക്കും നല്ല ശരീരപ്രകൃതിയുമുള്ള സൈമണ്ട്സ് അക്രമണോൽസുക വലം കയ്യൻ ബാറ്റ്സ്മാനും ഓഫ് സ്പിന്നറും മീഡിയം പേസറുമായ തികഞ്ഞ ഒരു ഓൾ റൗണ്ടറാണ്. അസാമാന്യനായ ഒരു ഫീൽഡർ കൂടിയായ സൈമണ്ട്സിന്റെ ഏറുകൾക്ക് നല്ല കൃത്യതയാണുള്ളത്. റോയ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.
അവലംബം[തിരുത്തുക]
- ↑ "Player Profile:Andrew Symonds". CricInfo. EPSN. ശേഖരിച്ചത് 2009-06-06.
- ↑ "Aussies rescind Symonds' contract". BBC News Online (BBC). 12 June 2009. ശേഖരിച്ചത് 2009-06-12.
- ↑ "Dreadlock holiday for Rasta Roy". ശേഖരിച്ചത് 2008-09-01.
- ↑ "Andrew Symonds - his early years of development at Wanderers Cricket (Wanderers website)". ശേഖരിച്ചത് 2007-10-14.
- ↑ "The Official Newsletter of All Souls St Gabriels School, 21 February 2003" (PDF).