ആൻഡമാൻ പഡോക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആൻഡമാൻ പഡോക് | |
|---|---|
| ആൻഡമാൻ പഡോക്കിന്റെ വിത്ത് | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Pterocarpus |
| വർഗ്ഗം: | P. dalbergioides |
| ശാസ്ത്രീയ നാമം | |
| Pterocarpus dalbergioides Roxb. ex DC. |
|
ഇന്ത്യയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ് ആൻഡമാൻ റെഡ്‌വുഡ്, ഈസ്റ്റ് ഇന്ത്യൻ മഹാഗണി എന്നെല്ലാം അറിയപ്പെടുന്ന ആൻഡമാൻ പഡോക് (Andaman padauk). (ശാസ്ത്രീയനാമം: Pterocarpus dalbergioides). 40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരമാണിത്. പ്രധാനമായും ഫർണിച്ചർ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിലും ത്വഗ്‌രോഗങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കാറുണ്ട്. ആൻഡമാൻ ദ്വീപുകളിൽ ധാരാളമായി മുറിച്ചുമാറ്റുന്നതിനാൽ വംശനാശഭീഷണിയുണ്ട്[1].