ആസ്ട്രോഡോൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആസ്ട്രോഡോൺ Temporal range: തുടക ക്രിറ്റേഷ്യസ്, 112 Ma |
|
|---|---|
| Life restoration | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | Saurischia |
| Clade: | †സോറാപോഡമോർഫ |
| Clade: | †Sauropoda |
| Node: | †Titanosauriformes |
| Family: | †Pleurocoelidae Marsh, 1888 |
| Genus: | †Astrodon Johnston, 1859 |
| വർഗ്ഗം: | † A. johnstoni |
| ശാസ്ത്രീയ നാമം | |
| Astrodon johnstoni Leidy, 1865 |
|
| പര്യായങ്ങൾ | |
|
|
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് ആസ്ട്രോഡോൺ. ഇവയ്ക്ക് ബ്രാക്കിയോസോറസുമായി അടുത്ത ബന്ധമുണ്ട്. 110 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തുടക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.
ഉള്ളടക്കം |
പേര് [തിരുത്തുക]
ആസ്ട്രോഡോൺ എന്ന പേരിന്റെ അർഥം നക്ഷത്രപ്പല്ല് എന്നാണ് . ഇവയുടെ പല്ലിന്റെ സൂക്ഷ്മപരിശോധനയിൽ ഇവയുടെ പൾപ്പ് ക്യാവിറ്റിയിൽ കണ്ട നക്ഷത്രസമാനമായ ആകൃതിയിൽ നിന്നാണ് ഇവയുടെ പേര് വന്നത്.
ശരീര ഘടന [തിരുത്തുക]
ആസ്ട്രോഡോണിന് 15 - 18 മീറ്റർ വരെ (50 - 60 അടി) നീളമുണ്ടായിരുന്നു. 9 മീറ്റർ (30 അടി) വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീരഭാരം ഏകദേശം 20 ടൺ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
സാംസ്കാരികം [തിരുത്തുക]
അമേരിക്കൻ യൂണിയനിൽ ചേർന്ന ഏഴാമത് സംസ്ഥാനമായ മെരിലാൻഡിന്റെ സംസ്ഥാന ദിനോസറാണ് ആസ്ട്രോഡോൺ. റോബർട്ട് ടി. ബാക്കെർ എഴുതിയ റാപ്പ്റ്റർ റെഡ് എന്ന നോവലിലെയും കഥപാത്രമാണ് ആസ്ട്രോഡോൺ.
അവലംബം [തിരുത്തുക]
- Johnston, C., 1859, "Note on odontography," Amer. Journal Dental Sci. 9:337-343.
- Kranz, P.M. 1996, "Notes on the Sedimentary Iron Ores of Maryland and their Dinosaurian Fauna", in Maryland Geological Survey Special Publication No. 3, pp. 87-115.
- Leidy, J 1865, Memoir on the extinct reptiles of the Cretaceous formations of the United States. Smithson. Contrib. Knowl. XIV: atr. VI: 1-135.
- Lucas, F.A. 1904, "Paleontological notes," Science (n.s.) XIX (480): 436-437.
- Lull, R.S. 1911, "The Reptillian Fauna of the Arundel Formation" and "Systematic Paleontology of the Lower Cretaceous Deposits of Maryland -Dinosauria", Lower Cretaceous : Maryland Geological Survey Systematic Reports, pp. 173-178, 183-211.
- Marsh, O.C. 1888, "Notice of a New Genus of Sauropoda and Other New Dinosaurs from the Potomac Group," American Journal of Science, 3rd Series, Vol. XXXV, pp. 89-94.