ആശാ ഭോസ്‌ലേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആശാ ഭോസ്‌ലേ | |
|---|---|
| രാജ്യം | ഇന്ത്യ |
| സംഗീത വിഭാഗം | പിന്നണി ഗാനം,ഭാരതീയ ശാസ്ത്രീയ സംഗീതം |
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ് ആശാ ഭോസ്ലെ. 1933 സെപ്റ്റംബർ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകൾ ആശാ പാടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 1968-ല് ഫിലിം ഫെയർ അവാർഡുകളിലൊന്ന് ലഭിച്ചത് ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക് ആശയെ പ്രവേശിപ്പിച്ചു.
ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു.