ആശാളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Young plants
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| Lepidium sativum L. |
ആയുര്‍വേദത്തിലെ പ്രധാനമായ ഒരു ഔഷധസസ്യം ആണ് ആശാളി. ഇതിന്റെ സംസ്കൃതനാമം ചന്ദ്രശൂരാ എന്നും ഇംഗ്ലീഷില്‍ Common Cress എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Lepidium sativum എന്നാണ്[1].
ഉള്ളടക്കം |
[തിരുത്തുക] സവിശേഷതകള്‍
ആശാളി കടുകിന്റെ ആകൃതിയിലുള്ള ഒരു സസ്യമാണ്. വളരെ ചെറിയ സസ്യം കൂടിയാണ് ആശാളി. പൂവിന് നീല നിറവും സസ്യത്തിന് സുഗന്ധവുമുണ്ട്[1].
[തിരുത്തുക] ഔഷധം
ചെറിയ രീതിയിലുള്ള പരിക്കുകള്‍ക്ക് ആശാളിച്ചെടി പാലില്‍ അരച്ച് കുടിക്കുന്നത് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങള്‍, വാതം, നേത്ര രോഗങ്ങള്‍ എന്നിവയ്ക്കു മരുന്നായും, മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു[1]. ആശാളി, കിരിയാത്ത്, ജീരകം എന്നിവ സമമെടുത്ത് ജീരകകഷായത്തില്‍ അരച്ച് വെരുകിന്‍ പുഴുവും ചേര്‍ത്ത് ഗുളികരൂപത്തില്‍ ഉരുട്ടി നിഴലില്‍ വച്ച് ഉണക്കി ഓരോ ഗുളികകളായി ജീരകകഷായത്തില്‍ അരച്ച് കഴിച്ചാല്‍ ഹൃദ്രോഗത്തിന്റെ ആദ്യരൂപമായ അഞ്ചേനാ പെക്ടോറിസ് എന്ന അവസ്ഥ മാറുന്നതാണ്[1].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 ഡോ.കെ.രാമന്‍ നമ്പൂതിരിയുടെ അത്ഭുതഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും, താള്‍ 28,29. H&C Publishing House, Thrissure
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
http://ayurvedicmedicinalplants.com/plants/2077.html