ആഴക്കടൽ ഡോൾഫിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആഴക്കടൽ ഡോൾഫിൻ | |
|---|---|
| ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| ഉപവർഗ്ഗം: | Eutheria |
| നിര: | Cetacea |
| ഉപനിര: | Odontoceti |
| കുടുംബം: | Delphinidae |
| ജനുസ്സ്: | Lagenodelphis |
| വർഗ്ഗം: | L. hosei |
| ശാസ്ത്രീയ നാമം | |
| Lagenodelphis hosei Fraser, 1956 |
|
| കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) | |
ആഴക്കടലുകളിൽ കാണപ്പെടുന്ന ഡോൾഫിനുകളാണ് ആഴക്കടൽ ഡോൾഫിൻ (ഇംഗ്ലീഷ്: Fraser's Dolphin or Sarawak Dolphin) എന്നറിയപ്പെടുന്നത്. പസഫിക്ക് സമുദ്രത്തിലാണ് ഇവയെ സാധാരണ കണ്ടുവരുന്നതെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറ്റ്ലാന്റിക്ക് സമുദ്രത്തിലും അപൂർവ്വമായി ഇവയെ കാണാറുണ്ട്. വലിയ കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. കപ്പലുകൾക്ക് മുന്നിൽ കൂട്ടം ചേർന്ന് നീന്താറുണ്ട്.
[തിരുത്തുക] പ്രത്യേകതകൾ
നീളം കുറഞ്ഞ ചുണ്ടും കറുപ്പും വെളുപ്പും നിറമുള്ള വരകളും ഇവയെ മറ്റു ഡോൾഫിനുകളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. രണ്ടരമീറ്ററിലേറെ നീളം വരുന്ന ഇവയ്ക്ക് 210 കിലോയോളം ഭാരമുണ്ടാകും.
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'ആഴക്കടൽ ഡോൾഫിൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.