ആല്‍ക്കൈന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാര്‍ബണ്‍ അണുക്കള്‍ തമ്മില്‍ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാര്‍ബണുകളാണ് ആല്‍ക്കൈനുകള്‍. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീന്‍ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീന്‍ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈന്‍ (C2H2) എന്നാണ് ഇതിന്റെ പേര്.