ആലപ്പുഴ രൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പുഴ - രൂപത
സ്ഥാനം
രാജ്യം  ഇന്ത്യ
സഭാധികാര മേഖല തിരുവനന്തപുരം അതിരൂപത
ആസ്ഥാനം ആലപ്പുഴ
സ്ഥിതിവിവരം
വിസ്‌താരം 333 km2 (129 ച മൈ)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2006)
7,00,000
1,35,000 (19.28%)
വിവരണം
ആരാധനാക്രമം ലത്തീൻ റീത്ത്
കത്തീഡ്രൽ മൗണ്ട് കാർമൽ കത്തീഡ്രൽ , ആലപ്പുഴ
ഭരണം
മാർപ്പാപ്പ ഫ്രാൻസിസ് മാർപ്പാപ്പ
മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ
വെബ്സൈറ്റ്
http://www.dioceseofalleppey.org/indexN.html

റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ ആലപ്പുഴ ആസ്ഥാനമാക്കിയുള്ള രൂപതയാണ് ആലപ്പുഴ രൂപത. റോമൻ കത്തോലിക്കാസഭയുടെ ഔദ്യോഗിക കുർബ്ബാന ക്രമമായ ലത്തീൻ ആരാധനാക്രമമാണ് ഇവിടെ പിന്തുടരുന്നത്. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആണ് നിലവിലുള്ള രൂപതാ മെത്രാൻ.

1952 ജൂൺ 19നു കൊച്ചി രൂപത വിഭജിച്ചാണ് ആലപ്പുഴ രൂപത രൂപീകരിച്ചത്. ഡോ. മൈക്കിൾ ആറാട്ടുകുളം ആയിരുന്നു പ്രഥമ മെത്രാൻ. 2004 ജൂൺ 17 വരെ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ആലപ്പുഴ രൂപത പിന്നീട് തിരുവനന്തപുരം അതിരൂപതയുടെ ഭാഗമാക്കി.[1]

ആലപ്പുഴ രൂപതയിലെ മെത്രാൻമാർ[തിരുത്തുക]

മെത്രാൻ ഭരണകാലം
ഡോ. മൈക്കിൾ ആറാട്ടുകുളം 1952 ജൂൺ 19 മുതൽ 1984 ഏപ്രിൽ 28 വരെ
ഡോ. പീറ്റർ എം. ചേനപ്പറമ്പിൽ 1984 ഏപ്രിൽ 28 മുതൽ 2001 ഡിസംബർ 9 വരെ
ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ 2001 ഡിസംബർ 9 മുതൽ തൽസ്ഥാനത്ത് തുടരുന്നു.

സാമൂഹിക പ്രവർത്തനങ്ങൾ[തിരുത്തുക]

രൂപതയുടെ നേതൃത്വത്തിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. വീടുകളോട് ചേർന്ന് മഴവെള്ള സംഭരണികൾ നിർമ്മിക്കുക എന്ന ആശയം കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് ആലപ്പുഴ രൂപതയുടെ നേതൃത്വത്തിലാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ആലപ്പുഴ_രൂപത&oldid=1880581" എന്ന താളിൽനിന്നു ശേഖരിച്ചത്