ആര്യനെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വട്ടെഴുത്തിന്റെ രൂപാന്തരം വന്ന ഒരു വികസിത രൂപമാണ് ആധുനിക മലയാള ലിപി. വട്ടെഴുത്തിലുള്ള മുപ്പതോളം ദ്രാവിഡാക്ഷരങ്ങളുപയോഗിച്ച് സംസ്കൃത പദങ്ങളെഴുതാനോ സംസ്കൃതഗ്രന്ഥങ്ങൾ പകർത്താനോ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കാൻ രൂപം കൊണ്ടതാണ് ഗ്രന്ഥലിപി. മലയാളത്തിൽ സംസ്കൃത പദങ്ങൾ കൂടുതലുള്ളതിനാൽ വട്ടെഴുത്തും ഗ്രന്ഥലിപിയും കൂടിച്ചേർന്നുള്ള ഒരു മിശ്രലിപിയാണ് ആര്യനെഴുത്ത് അഥവാ ആര്യലിപി. ആധുനികമലയാളത്തിൽ നാം ഇപ്പോൾ ഉപയോഗിക്കുന്ന വരമൊഴി ഈ സമ്പ്രദായമനുസരിച്ചുള്ളതാണ്. ഇത് വ്യവസ്ഥാപിതമാക്കിയത് തുഞ്ചത്തെഴുത്തച്ഛൻ ആണെന്നു കരുതപ്പെടുന്നു.[1]

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ആര്യനെഴുത്ത് പഠിപ്പിക്കുന്നത് മതവിരുദ്ധമാണെന്ന് യാഥാസ്ഥിതിക മുസ്ളീംകുടുംബങ്ങൾ വിശ്വസിച്ചിരുന്നു. [2] മലബാറിലെ ചില പ്രദേശങ്ങളിൽ ആര്യനെഴുത്ത് നിഷിദ്ധമായി കരുതിയിരുന്നു.[3] കോലെഴുത്ത്, വട്ടെഴുത്ത്, ഗ്രന്ഥലിപി തുടങ്ങിയ മറ്റ് എഴുത്തുരൂപങ്ങളെ കാലഹരണപ്പെടുത്തി മലയാളത്തിലൊട്ടുക്കും പ്രചാരത്തിലെത്തിയ ആര്യലിപിക്കുപകരം അവർ അറബിമലയാളം നിലനിർത്താൻ പരിശ്രമിച്ചു.

ഇതും കാണുക[തിരുത്തുക]

മംഗ്ലീഷ്

അവലംബം[തിരുത്തുക]

  1. സന്തോഷ് ഉത്രാടൻ (13). "ആര്യനെഴുത്ത്". തൊഴിൽവാർത്ത ഹരിശ്രീ. പി.എസ്.സി മലയാളം. 21 (24): 10. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate=, |date=, and |year= / |date= mismatch (help); Unknown parameter |month= ignored (help)
  2. "എടപ്പറ്റ ഗ്രാമപഞ്ചായത്ത് - സാമൂഹ്യചരിത്രം". തദ്ദേശസ്വയം ഭരണ വകുപ്പ്. Archived from the original on 2016-11-06. Retrieved 2013 മെയ് 7. {{cite web}}: Check date values in: |accessdate= (help)
  3. "മങ്കട ഗ്രാമപഞ്ചായത്ത് - സാമൂഹ്യചരിത്രം". തദ്ദേശസ്വയം ഭരണ വകുപ്പ്. Archived from the original on 2016-03-04. Retrieved 2013 മെയ് 7. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആര്യനെഴുത്ത്&oldid=3624382" എന്ന താളിൽനിന്ന് ശേഖരിച്ചത്